വിവാദ പരാമർശം:  മനേക ഗാന്ധിക്കും അസംഖാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്

110 0

ദില്ലി: വർഗീയ പരാമർശം നടത്തി മുസ്ലിങ്ങളെ ഭീഷണിപ്പെടുത്തിയതിന് കേന്ദ്രമന്ത്രി മനേക ഗാന്ധിക്കും സ്ത്രീകളെപ്പറ്റി മോശം പരാമർശം നടത്തിയതിന് എസ്‍പി സ്ഥാനാർത്ഥി അസം ഖാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്. 

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്‍പി അദ്ധ്യക്ഷ മായാവതിയ്ക്കും വിലക്കേർപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് പരാതികളിൻമേൽ തെര‌ഞ്ഞെടുപ്പ് കമ്മീഷന്‍റെ കനത്ത നടപടി. അസം ഖാന് മൂന്നും മനേക ഗാന്ധിയ്ക്ക് രണ്ടും ദിവസത്തേക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. 

എസ്‍പി വിട്ട് ബിജെപിയിലേക്ക് എത്തി രാംപൂരിൽ അസംഖാനെതിരെ മത്സരിക്കുന്ന ചലച്ചിത്രതാരം ജയപ്രദയ്ക്കെതിരെയാണ് അസംഖാൻ 'കാക്കി അടിവസ്ത്രം' ധരിക്കുന്ന സ്ത്രീ എന്ന മോശം പരാമർശം നടത്തിയത്. 

ഇതിൽ അസംഖാനെതിരെ കേസെടുത്തിരുന്നു. വോട്ട് തന്നാലേ പ്രതിഫലമുണ്ടാകൂ എന്ന് ഉത്തർപ്രദേശിൽ പ്രസംഗിച്ചതിനാണ് കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ മനേക ഗാന്ധിയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തത്. 

Related Post

അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ബിഹാറിൽ ജെഡിയു-ബിജെപി സഖ്യം വിജയിക്കില്ല: പ്രശാന്ത് കിഷോർ  

Posted by - Feb 18, 2020, 04:06 pm IST 0
 അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിനെ താഴെയിറക്കാൻ വൻ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശാന്ത് കിഷോർ . ബീഹാറിലെ വികസന മുരടിപ്പിന് കാരണം നിതീഷ്…

ഡോക്‌ടർമാർ സമരം പിൻവലിച്ചു 

Posted by - Apr 17, 2018, 07:22 am IST 0
ഡോക്‌ടർമാർ സമരം പിൻവലിച്ചു  ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഡോക്‌ടർമാരും നടത്തിയ ചർച്ച ഫലം കണ്ടു. ആർദ്രം പദ്ധതിയെ തുടർന്ന് ഉണ്ടായ സമരം ആണ് ഡോക്‌ടർമാർ പിൻവലിച്ചത്. ആർദ്രം പദ്ധതിയുമായി…

കലക്ടറേറ്റിന് മുന്നില്‍ ഭീഷണിയുമായി 10 അംഗ സംഘം

Posted by - May 8, 2018, 01:36 pm IST 0
കണ്ണൂര്‍: കലക്ടറേറ്റിന് മുന്നില്‍ ഭീഷണിയുമായി 10 അംഗ സംഘം. രാഷ്ട്രീയകൊലപാതകങ്ങളെ തുടര്‍ന്ന് ജില്ലയില്‍ ആര്‍ എസ് എസ്സും സി പി എമ്മും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കണ്ണൂര്‍…

കൊല്ലത്ത് വിഎം സുധീരനും പിജെ കുര്യനുമെതിരെ പ്രതിഷേധം 

Posted by - Jun 11, 2018, 08:03 am IST 0
കൊല്ലം: കൊല്ലത്ത് വിഎം സുധീരനും പിജെ കുര്യനുമെതിരെ യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം. ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പൊതുജന മദ്ധ്യത്തില്‍ ഇനിയും അവഹേളിച്ചാല്‍ തെരുവില്‍…

രണ്ടു തവണ മത്സരിച്ചവര്‍ക്കു സിപിഎമ്മില്‍ സീറ്റില്ല  

Posted by - Mar 6, 2021, 10:29 am IST 0
തിരുവനന്തപുരം: സിപിഎം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഏകദേശ ധാരണയായി. രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവരെ വീണ്ടും മത്സരിപ്പിക്കേണ്ടെന്ന തീരുമാനം കര്‍ശനമായി സിപിഎം നടപ്പാക്കി. എന്നാല്‍ തോമസ് ഐസക്കിനെയും ജി…

Leave a comment