തിരുവനന്തപുരം: ജില്ലയുടെ പുതിയ ബിജെപി പ്രസിഡന്റായി വിവി രാജേഷിനെ തെരഞ്ഞെടുത്തു. വി.വി രാജേഷ് സമരമുഖത്ത് എന്നും തീപാറുന്ന നേതാവാണ്. ശബരിമല ടോള്‍ സമരം, മുല്ലപ്പെരിയാര്‍ സമരം, സോളാര്‍ സമരം, ലോ അക്കാദമി സമരം, ശബരിമല യുവതി പ്രവേശനത്തിന് എതിരെ നടന്ന സമരം തുടങ്ങി നിരവധി സമരങ്ങള്‍ക്ക് നേത്യത്വം നല്‍കി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും 2016ലെ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് നിന്നും രാജേഷ് മത്സരിച്ചു.
