വീരേന്ദ്രകുമാറിന് പാർട്ടിയുടെ ഔദ്യോഗിക പദവികൾ വഹിക്കാൻ തടസം നേരിടും
ഈ മാസം 23 നു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചാൽ വീരേന്ദ്രകുമാറിന് 2022 വരെ പാർട്ടിയുടെ ഔദ്യോഗിക പദവികൾ വഹിക്കാൻ പറ്റില്ല. തിരഞെടുപ്പ് കമ്മീഷൻ അംഗീകരിക്കാത്ത പാർട്ടി ആയതിനാൽ വീരേന്ദ്രകുമാറിന് സ്വതന്ത്രനായി മത്സരിക്കാൻ പറ്റുള്ളൂ. വളരെ വൈകിയാണ് ഇങ്ങനെ ഒരു കാര്യം പാർട്ടി മനസിലാക്കുന്നത്. സ്വതന്ത്രനായി മത്സരിച്ച് രാജ്യസഭാംഗമായാൽ പിന്നീട് ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയിൽ ചേർന്നാൽ വിരേന്ദ്രകുമാറിനെ അയോഗ്യനാക്കും.
നാമനിർദ്ദേശ പട്ടിക സമർപ്പിക്കുമ്പോൾ നൽകിയ കണക്കുപ്രകാരം വിരേന്ദ്രകുമാറിനും ഭാര്യക്കും കുടി 49 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് കണക്ക്. അതേസമയം യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബാബു പ്രസാദിനു 27.94 ലക്ഷം രൂപയുടെ സ്വത്തുണ്ട്.
