ചെന്നൈ: കമൽഹാസനുമായി രാഷ്ട്രീയത്തിൽ കൈകോർക്കുമെന്ന സൂചന നൽകി സൂപ്പർസ്റ്റാർ രജനീകാന്ത്. നാടിൻറെ വികസനത്തിനായി കമൽഹാസനുമായി കൈകോർക്കേണ്ടി വന്നാൽ അതിനു തയ്യാറാണെന്ന് അദ്ദേഹം ചെന്നൈയിൽ മാധ്യമങ്ങളോട് പറഞ്ഞു. കവി തിരുവള്ളുവർ കാവി വസ്ത്രം അണിഞ്ഞുകൊണ്ടുള്ള ചിത്രം തമിഴ്നാട് ബിജെപി പ്രചരിപ്പിച്ചതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി രജനികാന്ത് രംഗത്ത് വന്നത്. സ്വന്തം രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിക്കുമെന്നും 2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും രജനികാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.
