ശബരിമലയില്‍ ക്ഷേത്രദര്‍ശനം നടത്തിയ സ്ത്രീകള്‍ മാവോയിസ്റ്റുകളാണെന്ന് വി.മുരളീധരന്‍

200 0

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ശബരിമലയില്‍ ക്ഷേത്രദര്‍ശനം നടത്തിയ സ്ത്രീകള്‍ മാവോയിസ്റ്റുകളാണെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍. ഇന്നലെ രണ്ട് സ്ത്രീകള്‍ ശബരിമല ക്ഷേത്രത്തില്‍ കയറി. അവര്‍ വിശ്വാസികളല്ല. അവര്‍ മാവോയിസ്റ്റുകളും നക്‌സലുകളുമാണെന്നും മുരളീധരന്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.

സിപിഎമ്മും തിരഞ്ഞെടുക്കപ്പെട്ട പോലീസുകാരും ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് അവര്‍ ക്ഷേത്രത്തിലെത്തിയത്. സര്‍ക്കാര്‍ കൂടി പങ്കാളിയായ കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും ഇതിന് പിന്നില്‍ നടന്നു.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഹിന്ദു ക്ഷേത്രത്തിനും അയ്യപ്പ വിശ്വാസികള്‍ക്കും എതിരെ നടത്തിയ ഗൂഢാലോചനയാണിത്.കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരായ കയ്യേറ്റമാണിത്. കേരളത്തിന് മാത്രമല്ല, രാജ്യത്തിന് തന്നെ ഇത് കറുത്ത ദിനമാണ്.

Related Post

അപ്രഖ്യാപിത അടിയന്തരാവസ്ഥ: ശശികുമാർ

Posted by - Mar 11, 2018, 08:15 am IST 0
അപ്രഖ്യാപിത അടിയന്തരാവസ്ഥ: ശശികുമാർ നമ്മുടെ നാട് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ശശി കുമാർ. കൃതി എന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തോട് സംബന്ധിച്ച ചർച്ചയിലാണ്…

അഭിമന്യുവിന്റെ കൊലപാതകം : നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

Posted by - Jul 4, 2018, 11:20 am IST 0
ഇടുക്കി : എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍, പ്രതികളെ ഒളിപ്പിച്ചതിന് നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാറിലെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ…

ഇതര മതത്തിൽനിന്ന് വിവാഹം: യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി

Posted by - Apr 28, 2018, 08:18 am IST 0
തൃശൂർ : ഇതര മതത്തിൽനിന്ന് വിവാഹം ചെയ്ത യൂത്ത്  കോൺഗ്രസ് നേതാവിനെ കോൺഗ്രസ് മണ്ഡലം വാട്ട്സാപ്  ഗ്രൂപ്പിൽനിന്ന് പുറത്താക്കി. ചേർപ്പ് ബ്ലോക്ക് ജനറൽ സെക്രട്ടറിയും ചേർപ്പ് മണ്ഡലത്തിലെ…

 മഹാരാഷ്ട്രയിൽ കോൺഗ്രസ്സും എന്‍സിപിയും ശിവസേനയുമായി ധാരണയിലായി   

Posted by - Nov 13, 2019, 05:10 pm IST 0
മുംബൈ: രാഷ്ട്രീയ നാടകങ്ങള്‍ അവസാനിച് രാഷ്ട്രപതി ഭരണത്തിലേക്ക് പോയെങ്കിലും മഹാരാഷ്ട്രയില്‍ ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെത്തി. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിസ്ഥാനം ശിവസേനയും…

സ്ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോ പ്രചരണം ; കെ സുധാകരനെതിരെ കേസെടുത്തു

Posted by - Apr 17, 2019, 04:30 pm IST 0
തിരുവനന്തപുരം: സ്ത്രീത്വത്തെ പരസ്യമായി അപമാനിക്കുന്ന വിധം വീഡിയോ പ്രചരിപ്പിപ്പിച്ചതിന് കോൺഗ്രസ് നേതാവ് കെ സുധാകരനെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ…

Leave a comment