ശബരിമല പ്രശ്‌നത്തില്‍ പിന്നോട്ടില്ല;  ലക്ഷ്യം കൈവരിക്കും വരെ സമരം ചെയ്യും ; പി.എസ് ശ്രീധരന്‍പിള്ള

229 0

കൊച്ചി:ശബരിമല പ്രശ്‌നത്തില്‍ പിന്നോട്ടില്ലെന്നും, ലക്ഷ്യം കൈവരിക്കും വരെ സമരം ചെയ്യുമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി. ശബരിമലയില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞ പിന്‍വലിക്കണം. 

ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തുന്ന സമരങ്ങള്‍ക്ക് സ്വീകര്യതയുണ്ടെന്നതിന് തെളിവാണ് പി.സി.ജോര്‍ജ് അടക്കമുള്ളവരുടെ കടന്നുവരവെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കെ.സുരേന്ദ്രനെ പോലെയുള്ള ആളുകളെ കള്ളക്കേസില്‍ കുടുക്കുന്നത്. 

സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള നിലപാടുകള്‍ക്ക് മുന്നില്‍ മുട്ട് മടക്കാന്‍ ഉദ്ദേശിക്കുന്നില്ല. സുരേന്ദ്രന്റെ പേരിലുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കണം. അദ്ദേഹത്തെ പെട്ടെന്ന് തന്നെ പുറത്തിറക്കണം. ഇക്കാര്യത്തില്‍ ഉറച്ച നിലപാടാണ് ബിജെപി സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ നിന്ന് ബിജെപി പിന്‍മാറുന്നുവെന്ന ആരോപണത്തിന് ഒരു അടിസ്ഥാനവുമില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Related Post

ബാർ കോഴക്കേസ്; കോടതിയുടെ വിമർശനം ഏറ്റു വാങ്ങി കെ എം മാണി 

Posted by - Apr 13, 2018, 08:50 am IST 0
ബാർ കോഴക്കേസ്; കോടതിയുടെ വിമർശനം ഏറ്റു വാങ്ങി കെ എം മാണി  വലിയ പൊതുജന ശ്രദ്ധ പിടിച്ചുപറ്റിയ ബാർക്കോഴക്കേസിൽ സർക്കാർ നിയമിച്ച പബ്ലിക് പ്രോസിക്യുട്ടറെ എതിർത്ത കെ…

സി.കെ.ജാനു എല്‍.ഡി.എഫിലേക്ക്

Posted by - Nov 28, 2018, 07:48 pm IST 0
കോഴിക്കോട്: സി.കെ.ജാനുവിന്റെ പാര്‍ട്ടി ജനാധിപത്യ രാഷ്ട്രീയ സഭ എല്‍.ഡി.എഫിലേക്ക് ചേക്കേറുന്നു. കോഴിക്കോട് വച്ച്‌ നടന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. മുമ്ബ് ഇടതുപക്ഷ പാ‌ര്‍ട്ടികളിലെ നോതാക്കളുമായി…

സിപിഎം പോളിറ്റ് ബ്യൂറോ അംഗം നിരുപം സെന്‍ അന്തരിച്ചു

Posted by - Dec 24, 2018, 07:56 pm IST 0
കൊല്‍ക്കത്ത: സിപിഎം പോളിറ്റ് ബ്യൂറോ അംഗം നിരുപം സെന്‍ (71) അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് എ.എം.ആര്‍.ഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ അഞ്ചു…

പി.സി. ജോര്‍ജ് എന്‍.ഡി.എ.യിലേക്ക്; ബി.ജെ.പിയുമായി ചര്‍ച്ച നടത്തി  

Posted by - Feb 28, 2021, 05:58 pm IST 0
തൃശൂര്‍: ജനപക്ഷം നേതാവ് പി. സി. ജോര്‍ജ് എന്‍.ഡി.എ. സഖ്യത്തിലേക്ക്. ശനിയാഴ്ച രാത്രി നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ പി.സി. ജോര്‍ജ് പങ്കെടുത്തിരുന്നതായി ബിജെപി നേതൃത്വം വെളിപ്പെടുത്തി.…

സ്ഥാനാർഥി നിർണയത്തിൽ തെറ്റുപറ്റിയെന്ന് ശരദ് പവാർ  

Posted by - Oct 19, 2019, 03:45 pm IST 0
സറ്റാര : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ സതാരയില്‍ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്തതില്‍ തനിക്ക് തെറ്റുപറ്റിയെന്ന്  എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധൈര്യം കാണിക്കാത്തതിന്റെ…

Leave a comment