മഹാരാഷ്ട്ര: പാര്‍ട്ടി നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ ശിവസേനയിലെ 35 എംഎല്‍എമാര്‍ അസംതൃപ്തരാണെന്നും മഹാരാഷ്ട്രയില്‍ ബിജെപി തിരികെ അധികാരത്തിലെത്തുമെന്നും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി എംപിയുമായ നാരായണ്‍ റാണെ. ബിജെപിയ്ക്ക് 105 എംഎല്‍എമാരുണ്ട് എന്നാല്‍ ശിവസേനയ്ക്ക് വെറും 56 പേര്‍ മാത്രമേയുളളൂ അതില്‍ തന്നെ 35 പേര്‍ അസംതൃപ്തരാണ് എന്നും നാരായണല്‍ റാന്നെ പറഞ്ഞു.
ശിവസേന സര്‍ക്കാറിന്റെ വാഗ്ദാനങ്ങള്‍ പൊള്ളയാണ് എന്നും കര്‍ഷകര്‍ക്ക് വായ്പയില്‍ ഇളവുനല്‍കുമെന്ന് ശിവസേന സര്‍ക്കാര്‍ പറഞ്ഞിരുന്നു എന്നാല്‍ അത് എന്നുമുതല്‍ നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും റാണെ പറഞ്ഞു.