തിരുവനന്തപുരം: കഴക്കൂട്ടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ശോഭാ സുരേന്ദ്രന്‍. ദേശീയ നേതൃത്വത്തിന്റെ അറിയിപ്പ് ലഭിച്ചതായി ശോഭ അറിയിച്ചു. ബുധനാഴ്ച മണ്ഡലത്തിലെത്തി പ്രചാരണം ആരംഭിക്കുമന്ന് ശോഭ അറിയിച്ചു.
ശോഭയുടെ സ്ഥാനാര്‍ത്ഥിത്വം തടയാന്‍ അവസാന നിമിഷം വരെ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിലെ ഒരു വിഭാഗം ശ്രമിച്ചെങ്കിലും ദേശീയ നേതൃത്വം ശോഭയെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ശോഭയ്ക്കു വേണ്ടി നിലകൊള്ളുകയായിരുന്നു.
ശബരിമല വിഷയം ചര്‍ച്ചയാക്കി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മന്ത്രി കടകംപള്ളി സുരേന്ദ്രനെ നേരിടാന്‍ ശോഭയാണ് മികച്ച സ്ഥാനാര്‍ത്ഥി എന്ന് ദേശീയ നേതൃത്വം പറഞ്ഞെങ്കിലും ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സംസ്ഥാന നേതൃത്വം അവസാനം വരെ ചരടുവലിച്ചു. എന്നാല്‍ മത്സരിക്കാനില്ലെന്ന ആദ്യനിലപാടില്‍ അദ്ദേഹം ഉറച്ചു നിന്നതോടെ ഇവര്‍ പ്രതിരോധത്തിലായി.