കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള നടത്തിയ വിവാദ പ്രസംഗത്തിനെതിരെ കസബ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രസംഗത്തില്‍ ശ്രീധരന്‍ പിള്ള പറഞ്ഞത് ശബരിമലയില്‍ നടന്ന പ്രക്ഷോഭം ബിജെപിയുടെ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായാണെന്നാണ്. ഇതിനെതിരെ ശ്രീധരന്‍ പിള്ളയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞതു തന്നോടു സംസാരിച്ചശേഷമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.
കോഴിക്കോട്ട് യുവമോര്‍ച്ച വേദിയിലാണ് ശ്രീധരന്‍ പിള്ളയുടെ വിവാദ പ്രസംഗം നടന്നത്. ഇതേ തുടര്‍ന്ന് ഒരു പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് കസബ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരുന്നു. ഐപിസി 505 (1) ബി എന്ന വകുപ്പാണ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമുള്‍പ്പെടെ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.