സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വേണം : വി ടി ബല്‍റാം

196 0

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വേണമെന്ന് വി ടി ബല്‍റാം എംഎല്‍എ. കോട്ടയം പാര്‍ലമെന്റ് സീറ്റില്‍ ഇപ്പോള്‍ ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടായേക്കില്ല എന്നാണറിയുന്നതെങ്കിലും ഒരു വര്‍ഷത്തോളം അവിടെ ഒരു ജനപ്രതിനിധിയുടെ അഭാവം സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളേക്കുറിച്ച്‌ നാട്ടുകാരോട് വിശദീകരിക്കേണ്ടുന്ന അധിക ജോലി കൂടി യുഡിഎഫിന്റെ തലയില്‍ വന്നു ചേരുകയാണ്. 

'കേരളത്തിലെ കോണ്‍ഗ്രസ് കുറച്ചുകൂടി മെച്ചപ്പെട്ട ഒരു നേതൃത്വത്തെ അര്‍ഹിക്കുന്നുവെന്നും കുറച്ചുകൂടി ദീര്‍ഘവീക്ഷണത്തോടെ ചിന്തിക്കുന്ന, കുറച്ചുകൂടി പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കാന്‍ കഴിയുന്ന, പൊതു സമൂഹത്തിന് മുന്‍പില്‍ കുറച്ചു കൂടി വിശ്വാസ്യത പുലര്‍ത്തുന്ന, പുതിയ കാലത്തിന്റെ രാഷ്ട്രീയം പറയാനറിയാവുന്ന, സ്വന്തം അധികാര പദവികള്‍ക്കപ്പുറത്ത് കോണ്‍ഗ്രസിന്റേയും മതേതര കേരളത്തിന്റേയും ഭാവിയേക്കുറിച്ച്‌ ആത്മാര്‍ത്ഥമായി ചിന്തിക്കുന്ന ഒരു നേതൃത്വമുണ്ടാവേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും വി ടി ബല്‍റാം തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കോണ്‍ഗ്രസിന് ഏത് നിലക്കും ലഭിക്കുമായിരുന്ന രാജ്യസഭാ സീറ്റ് യുഡിഎഫിനെ വഞ്ചിച്ച്‌ പുറത്തു പോയ, കോട്ടയം ജില്ലാ പഞ്ചായത്തിലടക്കം ഇന്നലെ വൈകുന്നേരം വരെ സിപിഎമ്മിനെ പിന്തുണച്ചിരുന്ന, ബത്തേരിയില്‍ ഇപ്പോഴും സിപിഎമ്മിനെ പിന്തുണക്കുന്ന, കേരള കോണ്‍ഗ്രസ് (മാണി) എന്ന പാര്‍ട്ടിക്ക് നല്‍കാനുള്ള തീരുമാനം കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവരെ സംബന്ധിച്ച്‌ അപമാനകരമാണെന്ന് ആവര്‍ത്തിക്കുന്നു. ലോക്‌സഭയില്‍ ഒരു വര്‍ഷം കൂടി കാലാവധി ബാക്കിയുള്ള ഒരാളെയാണ് ആ പാര്‍ട്ടി രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്നതെന്നത് അതിനേക്കാള്‍ കഷ്ടമാണ്. 

മാണി പാര്‍ട്ടിക്ക് സീറ്റ് നല്‍കാനുള്ള തീരുമാനം ആരുടെ ബുദ്ധിയില്‍ വിരിഞ്ഞതാണെന്ന് അറിയില്ല. ഏതായാലും കോണ്‍ഗ്രസിനകത്ത് വ്യവസ്ഥാപിതമായ ഒരു ചര്‍ച്ചയും ഇതേക്കുറിച്ച്‌ നടന്നിട്ടില്ല എന്നതാണ് വാസ്തവം. ബുദ്ധിശൂന്യമായ ഈ നീക്കം കേരളത്തില്‍ സൃഷ്ടിക്കാന്‍ പോകുന്നത് അപകടകരമായ സാമുദായിക ധ്രുവീകരണമായിരിക്കും. കെപിസിസി എക്‌സിക്യൂട്ടീവിലോ രാഷ്ട്രീയ കാര്യ സമിതിയിലോ പാര്‍ലമെന്ററി പാര്‍ട്ടിയിലോ ഇതു സംബന്ധിച്ച ഗൗരവതരമായ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല എന്നതാണ് പല മുതിര്‍ന്ന നേതാക്കളുടേയും പരസ്യ പ്രതികരണങ്ങള്‍ തന്നെ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ രണ്ടോ മൂന്നോ നേതാക്കള്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്തം. ഇങ്ങനെയൊരു തീരുമാനമെടുക്കാനുള്ള എന്ത് മാന്‍ഡേറ്റാണ് ഈപ്പറഞ്ഞ നേതാക്കള്‍ക്കുള്ളത് എന്ന് മനസ്സിലാവുന്നില്ല. രണ്ട് ഗ്രൂപ്പുകളുടെ നേതാക്കള്‍ മറ്റാരോടും ആലോചിക്കാതെ തന്നിഷ്ടപ്രകാരം ഏതെങ്കിലും തീരുമാനമെടുത്താല്‍ അത് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക തീരുമാനമാവുന്ന അവസ്ഥ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. പാര്‍ട്ടിയുടെ വിശാല താത്പര്യങ്ങള്‍ക്കനുസൃതവും പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യത്തെ സംരക്ഷിക്കുന്നതുമായ തീരുമാനങ്ങളാണ് ഇങ്ങനെ എടുക്കുന്നതെങ്കില്‍ ആ നിലക്കെങ്കിലും അവ അംഗീകരിക്കപ്പെടും. പക്ഷേ, സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സംരക്ഷിക്കാനും പരസ്പരം മേല്‍ക്കൈ നേടാനുള്ള കുതന്ത്രങ്ങള്‍ ഒളിച്ചു കടത്താനും നോക്കുകയാണെങ്കില്‍ അതിനെ കണ്ണടച്ച്‌ അംഗീകരിച്ച്‌ ഈ നേതാക്കള്‍ക്ക് ഹലേലുയ പാടാന്‍ ഗ്രൂപ്പുകള്‍ക്കപ്പുറത്ത് പാര്‍ട്ടിയോട് ആത്മാര്‍ത്ഥതയുള്ള യഥാര്‍ത്ഥ പ്രവര്‍ത്തകര്‍ക്ക് ഇനിയും കഴിയും എന്ന് തോന്നുന്നില്ല.

കേരളത്തിലെ കോണ്‍ഗ്രസ് കുറച്ചുകൂടി മെച്ചപ്പെട്ട ഒരു നേതൃത്വത്തെ അര്‍ഹിക്കുന്നു. കുറച്ചുകൂടി ദീര്‍ഘവീക്ഷണത്തോടെ ചിന്തിക്കുന്ന, കുറച്ചുകൂടി പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കാന്‍ കഴിയുന്ന, പൊതു സമൂഹത്തിന് മുന്‍പില്‍ കുറച്ചു കൂടി വിശ്വാസ്യത പുലര്‍ത്തുന്ന, പുതിയ കാലത്തിന്റെ രാഷ്ട്രീയം പറയാനറിയാവുന്ന, സ്വന്തം അധികാര പദവികള്‍ക്കപ്പുറത്ത് കോണ്‍ഗ്രസിന്റേയും മതേതര കേരളത്തിന്റേയും ഭാവിയേക്കുറിച്ച്‌ ആത്മാര്‍ത്ഥമായി ചിന്തിക്കുന്ന ഒരു നേതൃത്ത്വമുണ്ടാവേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

ഇപ്പോഴുള്ള പാര്‍ട്ടി നേതൃത്വം മാത്രമല്ല, സമീപ ഭാവിയില്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് കടന്നുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നവരും ഈ വിഷയങ്ങളിലൊക്കെ തന്ത്രപരമായ മൗനമവലംബിച്ച്‌, ആരെയും പിണക്കാതെ, പദവികള്‍ ഉറപ്പിക്കാനുള്ള അന്തിമ ശ്രമത്തിലാണെന്ന് തോന്നുന്നു. സത്യത്തില്‍ ഇതാണ് പാര്‍ട്ടിയുടെ ഭാവിയേക്കുറിച്ച്‌ കൂടുതല്‍ ആശങ്കകള്‍ ഉയര്‍ത്തുന്നത്. അതുകൊണ്ടുതന്നെ കെപിസിസി തലപ്പത്തേക്ക് കടന്നുവരാന്‍ കേരളത്തിലും ഡല്‍ഹിയിലുമായി ലോബിയിംഗില്‍ മുഴുകിയിരിക്കുന്ന പ്രമുഖ നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യം പിടിച്ചു നിര്‍ത്താന്‍ വേണ്ടിയെങ്കിലും ഈയവസരത്തില്‍ രണ്ട് വാക്ക് പറയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അഭിപ്രായം പറയുന്നവര്‍ വേട്ടയാടപ്പെടുന്ന, മൗനമാചരിക്കുന്നവര്‍ മിടുക്കരാവുന്ന ഒരു ചുറ്റുപാടില്‍ പ്രതീക്ഷാജനകമായ മാറ്റങ്ങളൊന്നും തന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല.

Related Post

സി.പി.എം പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്

Posted by - Jul 6, 2018, 12:16 pm IST 0
കണ്ണൂര്‍: തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്. ആര്‍.എസ്.എസുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. തലശ്ശേരി പെരിങ്കളത്ത് ലിനേഷിന്‍റെ വീടിന് നേരെയാണ് ബോബേറുണ്ടായത്. 

പ്രവര്‍ത്തകസമിതി യോഗത്തിലും രാജിസന്നദ്ധത അറിയിച്ച് രാഹുല്‍; തടഞ്ഞ് മന്‍മോഹന്‍ സിംഗും പ്രിയങ്കയും  

Posted by - May 25, 2019, 04:50 pm IST 0
ന്യൂഡല്‍ഹി: പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എഐസിസി പ്രവര്‍ത്തക സമിതി യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവയ്ക്കാന്‍ തയാറാണെന്ന് അറിയിച്ച് രാഹുല്‍ ഗാന്ധി. എന്നാല്‍ രാഹുല്‍ രാജി…

പെരുമാറ്റച്ചട്ടം ലംഘിച്ചാൽ കർശന നടപടി; ടിക്കാറാം മീണ

Posted by - Apr 13, 2019, 05:38 pm IST 0
തിരുവനന്തപുരം: ദൈവത്തിന്‍റെ പേരിൽ വോട്ട് തേടരുതെന്നാണ് പെരുമാറ്റച്ചട്ടമെന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇക്കാര്യം ആവർത്തിക്കേണ്ട കാര്യമില്ലെന്നും ഇത് ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.…

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ബിജെപിയ്ക്ക് നേരമില്ല :പ്രിയങ്ക  

Posted by - Apr 28, 2019, 03:31 pm IST 0
അമേഠി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപിക്ക് സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ അറിയില്ലെന്ന് പ്രിയങ്ക തുറന്നടിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ബിജെപി നേതാക്കള്‍ക്ക്…

ബീഫ് നിരോധിക്കില്ല : സുനിൽ ദേവ്ദർ

Posted by - Mar 14, 2018, 08:41 am IST 0
ബീഫ് നിരോധിക്കില്ല : സുനിൽ ദേവ്ദർ ത്രിപുരയിൽ അധികാരത്തിൽ എത്തിയ ബിജെപിയാണ് നയം വ്യക്തമാക്കിയത്. ബീഫ് ഉപയോഗത്തെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു ബിജെപി നേതാക്കളിൽ ഒരാളായ സുനിൽ ദേവ്ദർ.…

Leave a comment