സഖ്യകക്ഷി സാങ്മയെ അംഗീകരിക്കുന്നില്ല
ബി ജെ പിക്ക് ആദ്യ പ്രതിസന്ധി നേരിട്ടു, ഇന്നു രാവിലെ മുഖ്യമന്ത്രിയായി ചുമതലയേൽക്കാനൊരുങ്ങുന്ന കോൺറാഡ് സാങ്മയെ അംഗീകരിക്കില്ലെന്ന് ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്എസ്പിഡിപി) അറിയിച്ചു.ബിജെപി പ്രസിഡന്റ് അമിത് ഷാ, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയ പ്രമുഖർ സത്യപ്രതിജ്ഞാ ചടങ്ങിന് എത്താൻ സാധ്യതയുള്ളതിനാൽ പ്രശ്നങ്ങൾ നല്ലരീതിയിൽ ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിലാണ്ഇപ്പോൾ. സഖ്യകക്ഷികളോട് ആലോചിക്കാതെ സാങ്മയെ മുഖ്യമന്ത്രിയായി ചുമതല നല്കുന്നതിനാലായിരിക്കാം ഇപ്പോൾ പ്രശ്നങ്ങൾക്ക് വഴിതെളിയുന്നത്.
