ന്യൂഡല്‍ഹി: സിക്ക് വിരുദ്ധ കലാപക്കേസില്‍ ശിക്ഷിക്കപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ പാര്‍ട്ടി അംഗത്വം രാജിവച്ചു. രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറി. ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം താന്‍ രാജിവയ്ക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ഡല്‍ഹി ഹൈക്കോടതി സജ്ജന്‍ കുമാറിനു ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. സജ്ജന്‍ കുമാറിനെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്.
