ജയ്പൂർ: രാജസ്ഥാൻ ബിജെപി പുതിയ പ്രസിഡന്റായി സതീഷ് പൂനിയയെ പാർട്ടി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവായ രാഷ്ട്ര സ്വയംസേവക സംഘത്തോടുള്ള അടുപ്പമാണ് , അദ്ദേഹത്തെ പരിഗണിക്കാൻ കാരണം . സംസ്ഥാനത്തെ പാർട്ടിയുടെ വക്താവ് കൂടിയാണ് സതീഷ് പൂനിയ . ജയ്പൂർ ജില്ലയിലെ അംബർ നിയോജകമണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് 55 കാരനായ പൂനിയ. സംസ്ഥാനത്തെ ഏറ്റവും വലിയ വോട്ട് ബാങ്കുകളിലൊന്നായ ജാട്ട് കമ്മ്യൂണിറ്റിയിൽ സ്വാധീനമുള്ള നേതാവ് കൂടിയാണ് ശ്രീ.സതീഷ് പൂനിയ .
