പനാജി: സദാനന്ദ് തനാവദെയെ ബി.ജെ.പി ഗോവ സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. ഗോവ അധ്യക്ഷനായ വിനയ് തെണ്ടുല്‍ക്കര്‍ രാജ്യസഭാംഗമായ സാഹചര്യത്തിലാണ് 54കാരനായ തനാവദെ സംസ്ഥാന അധ്യക്ഷനാക്കി നിയമിച്ചത്. ബി.ജെ.പി ദേശീയ വൈസ്പ്രസിഡന്റ് അവിനാഷ് റായ് ഖന്നയാണ് തനാവദെയെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്.
