ന്യൂഡൽഹി : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർത്ഥിക്കുവേണ്ടി സപ്‌ന ചൗധരി പ്രചാരണം നടത്തി. ഹരിയാനയിൽ നിന്നുള്ള ഗായികയും നർത്തകിയുമായ സപ്ന ചൗധരിയാണ് സിർസാ മണ്ഡലത്തിൽ എതിർ സ്ഥാനാർത്ഥിയും സ്വതന്ത്രനുമായ ഗോപാൽ കണ്ഡയ്ക്ക് വേണ്ടി പ്രചാരം നടത്തിയത്.
സംഭവത്തിൽ ബി.ജെ.പി ഡൽഹി അദ്ധ്യക്ഷൻ മനോജ് തിവാരി സപ്നയിൽ നിന്നു വിശദീകരണം തേടിയിട്ടുണ്ട്. ഗോപാൽ കണ്ഡയ്ക്കൊപ്പം സപ്ന നിൽക്കുന്നതിന്റെ പോസ്റ്ററുകളും മണ്ഡലത്തിൽ ഉടനീളം പ്രത്യക്ഷപ്പെട്ടു. പാർട്ടി വിരുദ്ധ നടപടിക്ക് സപ്നയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
