സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി ജേക്കബ് തോമസ്

170 0

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വീണ്ടും പരോക്ഷ വിമര്‍ശനവുമായി ജേക്കബ് തോമസ് രംഗത്ത്. നികുതിപ്പണം മോഷ്ടിക്കുന്നു, കായല്‍ കൈയേറി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നു, ഉറങ്ങിക്കിടക്കുന്നയാളെ വിളിച്ചുണര്‍ത്തിക്കൊല്ലുന്നുവെന്നും ജേക്കബ് തോമസ് പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെ ശക്തമായി വിമര്‍ശിച്ചിട്ടും അഴീക്കോടിന് പരിക്കു പറ്റിയില്ല. 

കണ്ണും മൂക്കും ഒഴികെ ബാക്കിയെല്ലാം വെട്ടുകൊണ്ട് വികൃതമായ അവസ്ഥയിലാണ് ഇപ്പോള്‍ കേരളമെന്ന് അദ്ദേഹം പറഞ്ഞു. ഡോ.സുകുമാര്‍ അഴീക്കോട് സ്മാരക ട്രസ്റ്റ് ട്രിവാഡ്രം ഹോട്ടലില്‍ സംഘടിപ്പിച്ച അഴീക്കോട് ജയന്തി ആഘോഷത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍ അദ്ദേഹത്തിന് അര്‍ഹതയുണ്ടായിരുന്ന പല പദവികളും ലഭിക്കാതെ പോയെന്നും ജേക്കബ് തോമസ് പറഞ്ഞു.

Related Post

മഹാരാഷ്ട്രയെ അടുത്ത 25 വര്‍ഷം ശിവസേന നയിക്കും: സഞ്ജയ് റാവത്ത് 

Posted by - Nov 15, 2019, 02:52 pm IST 0
മുംബൈ: മഹാരാഷ്ട്രയിൽ  അടുത്ത സര്‍ക്കാരിന് ശിവസേന നേതൃത്വം നല്‍കുമെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത്.  കോണ്‍ഗ്രസ്, എന്‍സിപി എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഭരണം…

രാഹുലും പ്രിയങ്കയും വയനാട്ടില്‍  

Posted by - Apr 4, 2019, 11:35 am IST 0
കോഴിക്കോട്: വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പതിനൊന്ന് മണിക്കാണ് ജില്ലാ കളക്ടര്‍ മുന്‍പാകെ പത്രിക സമര്‍പ്പിക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക…

കെ.ടി. ജലീലിനെതിരേ മുസ്ലീം യൂത്ത് ലീഗിന്‍റെ കരിങ്കൊടി പ്രതിഷേധം

Posted by - Nov 10, 2018, 12:00 pm IST 0
തിരൂര്‍: ബന്ധുനിയമന വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ.ടി. ജലീലിനെതിരേ മുസ്ലീം യൂത്ത് ലീഗിന്‍റെ കരിങ്കൊടി പ്രതിഷേധം. മലപ്പുറം തിരൂരില്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്‍റെ 82-ാം വാര്‍ഷികത്തോട്…

പാലായുടെ പര്യായമായ മാണിസാർ

Posted by - Apr 10, 2019, 06:16 pm IST 0
കോട്ടയം: അരനൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിൽ പ്രമാണിയായി തലയുയർത്തി നിന്ന വ്യക്തിത്വമായിരുന്നു കെ.എം. മാണിയുടേത്. മീനച്ചിലാർ അതിരിടുന്ന പാലായുടെ രാഷ്ട്രീയ ഭൂപടത്തിൽ എഴുതപ്പെട്ട വ്യക്തിത്വവും. കുട്ടികൾ നൽകിയ മാണിസാർ…

രാജരാജേശ്വരി നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം

Posted by - May 31, 2018, 04:57 pm IST 0
ബംഗളുരു: കര്‍ണാടകയിലെ രാജരാജേശ്വരി നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. കോണ്‍ഗ്രസിന്റെ മുനിരത്‌ന 41, 162 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബിജെപിയുടെ മുനിരാജു ഗൗഡയെ ആണ്…

Leave a comment