ന്യൂഡല്‍ഹി: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സാവിത്രി ഭായ് ഫൂലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസ് നേതൃത്വം തന്റെ അഭിപ്രായങ്ങൾ ഗൗനിക്കുന്നില്ലെന്ന് ആരോപിച്ചാണ് രാജി. സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നും അവര്‍ അറിയിച്ചു.
കോണ്‍ഗസിനുള്ളില്‍ എന്റെ അഭിപ്രായത്തിന് പ്രാധാന്യം ലഭിക്കുന്നില്ല, അതിനാല്‍ രാജിവെക്കുന്നു. ഞാന്‍ എന്റെ സ്വന്തം പാര്‍ട്ടി രൂപീകരിക്കും.-ഫൂലെ പറഞ്ഞു. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ വ്യത്യാസമൊന്നുമില്ല. ഭരണഘടന ലംഘനത്തിനെതിരെയും ഇലക്ട്രോണിക് വോട്ടിങ് മെഷീനെതിരെയും പ്രതിഷേധിക്കാന്‍ അനുവദിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഞാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ എന്ന ആശയം കൊണ്ടുവന്നത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന് പറഞ്ഞ് അവര്‍ അനുമതി നിഷേധിച്ചു.