കാസര്‍കോഡ് : രണ്ടു വര്‍ഷം മുമ്പ് സിപിഐ എം പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കിണറ്റില്‍ വീണു മരിച്ചു. വെള്ളിയാഴ്‌ച രാവിലെ പതിനൊന്നു മണിയോടെയാണ് പ്രജിത്ത് കിണറ്റില്‍ വീണു മരിച്ചത്.
സിപിഐ എം പ്രവര്‍ത്തകന്‍ മാങ്ങാട്ടെ എംബി ബാലകൃഷ്‌ണനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ മാങ്ങാട് ആര്യടുക്കം കോളനിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രജിത്ത്(കുട്ടാപ്പി- 28) ആണ് മരിച്ചത്. 2013 സെപ്തംബര്‍ 16ന് തിരുവോണ നാളിലാണ് ബാലകൃഷ്‌ണന്‍ കുത്തേറ്റ് മരിച്ചത്. രാഷ്‌ട്രീയ വൈരാഗ്യമാണ് കാരണം.