കോഴിക്കോട്: പന്തീരാങ്കാവില്‍ സി.പി.എം അനുഭാവിയുടെ വീടിനുനേരെ ആക്രമണം. ഞായറാഴ്ച്ച അര്‍ദ്ധരാത്രിയായിരുന്നു സംഭവം. കൂടത്തുംപാറ മരക്കാട്ട് മീത്തല്‍ രൂപേഷിന്റെ വീടിനു നേരെ അക്രമികള്‍ പെട്രോള്‍ ബോംബെറിയുകയായിരുന്നു. വീട്ടിലുള്ളവര്‍ ഉറക്കത്തിലായിരുന്നു. വന്‍ ശബ്‌ദം കേട്ട് വീട്ടുകാരും പ്രദേശവാസികളും ഞെട്ടിയുണര്‍ന്നു. അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. രൂപേഷിന്റെ പരാതിയില്‍ നല്ലെളം പൊലീസ് കേസെടുത്തു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊര്‍ജ്ജിതമാക്കി.
