തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്. സുപ്രീംകോടതിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഇടപ്പെടല്‍ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പില്‍ അനുകൂലമായെന്ന് വിഷ്ണുനാഥ്. കര്‍ണാടകയിലേത് ഒരുപാട് വെല്ലുവിളികളുള്ള തിരഞ്ഞെടുപ്പായിരുന്നു. വ്യത്യസ്തമായ ഫലമുണ്ടാകുമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതുമാണെന്ന് വിഷ്ണുനാഥ് പറഞ്ഞു.
