സൈനികരുടെ പേരിൽ വോട്ടഭ്യർത്ഥന: മോദിയുടെ ലാത്തൂരിലെ പ്രസംഗം ചട്ടലംഘനം

286 0

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്രയിലെ ലാത്തൂരിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗം ചട്ടലംഘനം ആണെന്ന് മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. പ്രസംഗം പ്രഥമദൃഷ്ട്യാ തന്നെ ചട്ടലംഘനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി. പുൽവാമയിൽ മരിച്ച ജവാൻമാർക്കായി വോട്ട് ചെയ്യണം എന്നായിരുന്നു മോദി ലാത്തൂരിൽ പ്രസംഗിച്ചത്.

പതിനെട്ട് വയസ് തികഞ്ഞ വോട്ടർമാർ തങ്ങളുടെ കന്നി വോട്ട് വ്യോമാക്രമണം നടത്തിയ ധീരരായ വ്യോമസേനാ പൈലറ്റുമാരുടെ ധൈര്യത്തെ മുൻനിർത്തി വോട്ട് ചെയ്യാൻ തയ്യാറുണ്ടോ എന്നും മോദി ലാത്തൂരിൽ നടത്തിയ വിവാദ പ്രസംഗത്തിൽ ചോദിച്ചിരുന്നു.

പ്രതിരോധ സേനയെ തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പലതവണ വ്യക്തമാക്കിയതാണ്. മോദിയുടെ ലാത്തൂർ പ്രസംഗം വിവാദമായതിനെ തുടർന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയിരുന്നു. 

നേരത്തേ തെരഞ്ഞെടുപ്പ് യോഗത്തിൽ ഇന്ത്യൻ സൈന്യത്തെ 'മോദിയുടെ സേന' എന്ന് വിശേഷിപ്പിച്ച ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും തെരഞ്ഞെടുപ്പ് കമ്മീഷൻ ശാസിച്ചിരുന്നു.

Related Post

വി വി രാജേഷ് തിരുവനന്തപുരം ജില്ലാ ബി ജെ പി പ്രസിഡന്റ് 

Posted by - Jan 20, 2020, 11:31 am IST 0
തിരുവനന്തപുരം: ജില്ലയുടെ പുതിയ ബിജെപി പ്രസിഡന്റായി വിവി രാജേഷിനെ തെരഞ്ഞെടുത്തു.  വി.വി രാജേഷ് സമരമുഖത്ത് എന്നും തീപാറുന്ന നേതാവാണ്.  ശബരിമല ടോള്‍ സമരം, മുല്ലപ്പെരിയാര്‍ സമരം, സോളാര്‍…

ബാർ കോഴക്കേസ്; കോടതിയുടെ വിമർശനം ഏറ്റു വാങ്ങി കെ എം മാണി 

Posted by - Apr 13, 2018, 08:50 am IST 0
ബാർ കോഴക്കേസ്; കോടതിയുടെ വിമർശനം ഏറ്റു വാങ്ങി കെ എം മാണി  വലിയ പൊതുജന ശ്രദ്ധ പിടിച്ചുപറ്റിയ ബാർക്കോഴക്കേസിൽ സർക്കാർ നിയമിച്ച പബ്ലിക് പ്രോസിക്യുട്ടറെ എതിർത്ത കെ…

പി.സി. ജോര്‍ജ് എന്‍.ഡി.എ.യിലേക്ക്; ബി.ജെ.പിയുമായി ചര്‍ച്ച നടത്തി  

Posted by - Feb 28, 2021, 05:58 pm IST 0
തൃശൂര്‍: ജനപക്ഷം നേതാവ് പി. സി. ജോര്‍ജ് എന്‍.ഡി.എ. സഖ്യത്തിലേക്ക്. ശനിയാഴ്ച രാത്രി നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ പി.സി. ജോര്‍ജ് പങ്കെടുത്തിരുന്നതായി ബിജെപി നേതൃത്വം വെളിപ്പെടുത്തി.…

ബി​ഹാ​റി​ല്‍ ആ​ര്‍​ജെ​ഡി നേ​താ​വിനുനേരെ വധശ്രമം

Posted by - Feb 14, 2019, 11:36 am IST 0
പാ​റ്റ്ന: ബി​ഹാ​റി​ല്‍ ആ​ര്‍​ജെ​ഡി നേ​താ​വും മു​ന്‍ ഗ്രാ​മു​ഖ്യ​നു​മാ​യ രാം​ക്രി​പാ​ല്‍ മോ​ഹ്ത​യ്ക്കു​നേ​രെ വ​ധശ്ര​മം. വെ​ടി​വ​യ്പി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ രാം​ക്രി​പാ​ലി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​ക​ളെ പരീ​ക്ഷാ സെ​ന്‍റ​റി​ല്‍ വി​ട്ടശേ​ഷം തി​രി​കെ…

ഇരട്ട രാഷ്ട്രീയ കൊലപാതകം: 500 പേര്‍ക്കെതിരെ കേസ്

Posted by - May 9, 2018, 09:46 am IST 0
കണ്ണൂര്‍: കണ്ണൂരില്‍ കഴിഞ്ഞ ദിവസം നടന്ന ഇരട്ട രാഷ്ട്രീയ കൊലപാതകത്തില്‍ 500 പേര്‍ക്കെതിരെ കേസെടുത്തു. സിപിഎം, ആര്‍സ്‌എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.  കൊലപാതകത്തിലെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനായി പുതുച്ചേരി…

Leave a comment