സറ്റാര : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ സതാരയില്‍ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്തതില്‍ തനിക്ക് തെറ്റുപറ്റിയെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധൈര്യം കാണിക്കാത്തതിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പവാറിനെതിരെ നടത്തിയ പരിഹാസത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ തുറന്ന് പറച്ചിൽ. ഈ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സതാരയില്‍ നിന്ന് എന്‍സിപി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച ഉദയന്‍രാജെ ഭോസ്ലെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ഭോസ്ലെയെ യാണ് ബിജെപി ഇവിടെ സ്ഥാനാര്‍ഥിയാക്കി രംഗത്തിറക്കിയിരിക്കുന്നത്.
