ന്യൂ ഡൽഹി: ഹരിയാനയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. ജമ്മു കാഷ്മീർ, മുത്തലാക്ക് വിഷയത്തിൽ പാർട്ടി സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുമിത്ര ചൗഹാൻ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ സുഭാഷ് ബറാലയിൽ നിന്നാണ് സുമിത്ര ചൗഹാൻ പാർട്ടി അംഗത്വം സ്വീകരിച്ചത് . കോൺഗ്രസിന്റെ നിലപാട് ജനവികാരത്തിനെതിരാണെന്നും സുമിത്ര ചൗഹാൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സുമിത്ര ചൗഹാന്റെ തീരുമാനം കോൺഗ്രസിന് കനത്ത തിരിച്ചടിയാണ്.
