മുംബൈ: രാജ്യത്തെ ഹിന്ദു, മുസ്ലിം ജനതയ്ക്കുള്ളില്‍ വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തില്‍ പ്രസംഗം നടത്തിയ വാരിസ് പത്താന് ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസിന്റെ മറുപടി. ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഉള്ളതുകൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ ഇവിടെ സുരക്ഷിതരായും സ്വാതന്ത്യത്തോടെ ഒത്തൊരുമിച്ച് കഴിയുന്നതെന്നും ഫട്‌നാവിസ് അറിയിച്ചു. നാഗ്പൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. കലാബുരാഗിയില്‍ ഹിന്ദുക്കള്‍ക്കെതിരെയാണ് വാരിസ് പത്താന് പ്രസംഗം നടത്തിയത്.
