മുംബൈ : തനിക്കൊപ്പം നിന്നാൽ മകൾക്ക് കേന്ദ്രമന്ത്രി സ്ഥാനം നൽകാം എന്ന വാഗ്ദാനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയിരുന്നതായി വെളിപ്പെടുത്തി എൻസിപി നേതാവ് ശരദ് പവാർ.
മഹാരാഷ്ട്രയിൽ ഒന്നിച്ച് പ്രവർത്തിക്കാമെന്നും മകൾ സുപ്രിയാ സുലേയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം നൽകാമെന്നുമാണ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത്. എന്നാൽ ഈ വാഗ്ദാനം താൻ നിരസിച്ചതായും ഒരു മറാഠി ചാനലിന് നൽകിയ അഭുമുഖത്തിൽ പവാർ പറയുന്നു. തന്നെ രാഷ്ട്രപതിയാക്കാമെന്നുള്ള വാഗ്ദാനമൊന്നും കൂടിക്കാഴ്ചയിൽ നടന്നിട്ടില്ല. എന്നാൽ ബിജെപിയുമായി സഖ്യത്തിൽ ചേരാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കിയെന്നും പവാർ പറഞ്ഞു.