16 കോടി ചെലവുമായി സർക്കാർ രണ്ടാം വാർഷികാഘോഷം
മെയ് 1 മുതൽ മുപ്പത്തിഒന്നുവരെയാണ് സർക്കാർ വാർഷികാഘോഷം നടത്തുന്നത് ഇതിനായി സംസ്ഥാനത്ത് ഇതുവരെ പൂർത്തിയായ പദ്ധതികൾ എല്ലാം മെയ് മാസം തന്നെ ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം അങ്ങനെയാണെങ്കിൽ സംസ്ഥാനത്ത് കുറഞ്ഞത് അയ്യായിരത്തോളം ഉദ്ഘാടനങ്ങളെങ്കിലും മെയ് മാസം നടക്കും.
16 കോടി രൂപ ചിലവിട്ടാണ് സർക്കാർ ഇങ്ങനെ ഒരു തീരുമാനം നടപ്പിലാക്കുന്നത്. ഇതുപ്രമാണിച്ച് നാൽപ്പത് ലക്ഷം വിദ്യാർത്ഥികൾക്ക് മുഖ്യ മന്ത്രി കത്തെഴുത്തും മാത്രമല്ല വൃക്ഷത്തൈകളും വിത്തുകളും നൽകും.
