മുംബൈ: പ്രതീക്ഷിച്ച വിജയമുണ്ടായില്ലെങ്കിലും ഒരിക്കല്‍കൂടി മഹാരാഷ്ട്രയില്‍ ബി.ജെ.പി. നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുകയാണ്. ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ 50:50 ഫോര്‍മുല നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്തെത്തി. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ കൂടിക്കാഴ്ചയില്‍ ഈ ഫോര്‍മുല അംഗീകരിച്ചതാണെന്നും ഇപ്പോള്‍ അത് നടപ്പാക്കാനുള്ള സമയമാണെന്നും അദ്ദേഹം പറഞ്ഞു . ഇത്തവണ ബി.ജെ.പി.യുടെ അഭ്യര്‍ഥന മാനിച്ച് ശിവസേന മത്സരിച്ച സീറ്റുകളുടെ എണ്ണം കുറവാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ 126 സീറ്റുകളിലാണ് ശിവസേന മത്സരിച്ചത്. ഇതില്‍ അമ്പതിലേറെ സീറ്റുകളില്‍ അവര്‍ വിജയിക്കുകയും ചെയ്തു. അതേസമയം, 15 സ്വതന്ത്ര എം.എല്‍.എമാരുടെ കൂടി പിന്തുണ എന്‍.ഡി.എ ക് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. 15 സ്വതന്ത്ര എം.എല്‍.എമാര്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവര്‍ തങ്ങള്‍ക്കൊപ്പം വരുമെന്നും അദ്ദേഹം പറഞ്ഞു.
