അബുദാബി : വന്‍ വിലക്കുറവാണെന്ന പരസ്യം കാട്ടി ജനങ്ങളെ കടയ്ക്കുള്ളില്‍ എത്തിച്ച ശേഷം വിലകുറച്ച് നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് പിടിവീഴുന്നു. അബുദാബിയില്‍ വ്യാപാര സ്ഥാപനങ്ങളുടെ ഓഫര്‍ വില്‍പ്പനയില്‍ പരാതിയുള്ളവര്‍ക്കു സാമ്പത്തിക മന്ത്രാലയത്തെ സമീപിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചില വ്യാപാര സ്ഥാപനങ്ങളുടെ 'ഓഫര്‍ വില്‍പ്പന' ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലാണെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് അധികൃതരുടെ അറിയിപ്പ്.
ഓഫറില്‍ വില്‍പ്പനയ്ക്ക് പ്രദര്‍ശിപ്പിക്കുന്നവസ്തുക്കളും ഓഫറില്‍ ഉള്‍പ്പെടുത്താതെ വില്‍ക്കുന്ന വസ്തുക്കളും തമ്മില്‍ വില വ്യത്യാസമില്ലെന്നാണു ജനങ്ങളുടെ പരാതി. കഴിഞ്ഞയാഴ്ച ഓഫര്‍ പ്രഖ്യാപിച്ച ഒരു സ്ഥാപനം ഭക്ഷ്യ സാധനങ്ങള്‍ അടങ്ങിയ രണ്ട് പായ്ക്കറ്റിന് 25.15 ദിര്‍ഹമാണ് ഓഫര്‍വിലയിട്ടത്. ഇതില്‍ ഒന്നിന്റെ ഓഫര്‍ ഇല്ലാത്ത വില ഇതേ സ്ഥാപനത്തില്‍ 10 ദിര്‍ഹമാണെന്നു സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ കണ്ടെത്തുകയായിരുന്നു. ഓഫറില്‍ മയങ്ങി സാധനം വാങ്ങുന്ന വ്യക്തിക്ക് 25.75 ശതമനം അധിക വില കൊടുക്കേണ്ട അവസ്ഥയുണ്ടെന്നു സ്വദേശി പൗരന്മാര്‍ ഉള്‍പ്പെടെ പരാതിയുമായി രംഗത്തെത്തി.
വന്‍ വിലക്കുറവെന്ന പരസ്യം നല്‍കിയാണ് നാമമാത്ര വിലക്കുറവ് നല്‍കുന്നത്. സാമ്പത്തിക മന്ത്രാലയം പരിശോധന നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന സ്ഥാപനങ്ങളെ പിടികൂടുകയും അവരുടെ പേര് പ്രസിദ്ധപ്പെടുത്തുകയും ചെയ്യണമെന്നാണു പരാതിക്കാരുടെ ആവശ്യം. ഇതിനിടെ, അപാകതകള്‍ മനപ്പൂര്‍വമല്ലെന്നു ഓഫര്‍ വില രേഖപ്പെടുത്തുന്നതില്‍ ചില പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും വ്യാപാരസ്ഥാപന പ്രതിനിധികള്‍ സമ്മതിച്ചു.