കോടതി സമക്ഷം ബാലന്‍ വക്കീല്‍ പതിവ് ദീലിപ് ചിത്രങ്ങളില്‍ നിന്നുമാറി കോമഡിക്കൊപ്പം ത്രില്ലര്‍ മൂഡിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഹാസ്യത്തിലൂടെ കഥ തുടങ്ങുന്നതെങ്കിലും പകുതി ഭാഗത്തോട് അടുക്കുമ്പോള്‍ സസ്‌പെന്‍സിലേക്ക് മാറുന്നു.
വക്കീലായ ബാലകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. സംസാരിക്കാന്‍ വൈകല്യമുള്ള ബാലന്‍ വക്കില്‍ അധികം സംസാരിക്കാതെ തന്റെ ആദ്യ സ്വതന്ത്ര കേസ് ജയിക്കുന്നിടത്താണ് സിനമയുടെ തുടക്കം. ഒരു കേസുമായി ബന്ധപ്പെട്ട് ബാലന്‍ വക്കിലും മംമ്ത അവതരിപ്പിച്ച അനുരാധ എന്ന കഥാപാത്രവും കണ്ടു മുട്ടുകയും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.
ബാലന്‍ വക്കീലിന്റെ അച്ഛന്‍ വേഷത്തിലാണ് സിദ്ധിഖ് എത്തുന്നത്. അജു വര്‍ഗീസ്, സൂരാജ് വെഞ്ഞാറമൂട്, പ്രിയ ആനന്ദ്, ബിന്ദു പണിക്കര്‍ ,ഭീമന്‍ രഘു,സൈജു കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. വില്ലനുശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. തന്റെ പതിവ് സ്റ്റെലില്‍ നിന്ന് മാറിയാണ് സംവിധായകന്‍ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.ഗോപിസുന്ദറും രാഹുല്‍ രാജും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം ഒരിക്കിയിരിക്കുന്നത്. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ കാമറ. വയ്‌കോം 18 മോഷന്‍ പിക്‌ചേഴ്‌സ് ആദ്യമായി മലയാളത്തില്‍ നിര്‍മിക്കുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍.