പ്രേക്ഷകരെ വിസ്മയിപ്പിച്ച് മാസും ക്ലാസും ചേര്‍ന്ന ചിത്രം ലൂസിഫര്‍  

145 0

പ്രേക്ഷകപ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയെത്തിയ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ പ്രേക്ഷകപ്രതീക്ഷകള്‍ക്കും അപ്പുറം ആണ്. മോഹന്‍ലാല്‍ ഫാന്‍സിനും പൃഥ്വിരാജ് ഫാന്‍സിനും ആഘോഷിക്കാന്‍ വേണ്ടതെല്ലാം ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ പൃഥ്വിരാജ് ഒരുക്കിയിട്ടുണ്ട്.  മാസും ക്ലാസും കൂടി ചേര്‍ന്ന  മോഹന്‍ലാലിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്  കൂടുതല്‍ കരുത്ത് നല്‍കുന്നത്. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ വിവേക് ഒബ്‌റോയ് വില്ലനായി എത്തുന്നു .

എല്ലാവരെയും ആകര്‍ഷിക്കുന്ന തരത്തില്‍ ചിത്രം ഒരുക്കാന്‍ പൃഥ്വിരാജിലെ സംവിധായകന് സാധിച്ചു. മുരളി ഗോപിയുടെ തിരക്കഥയുടെ എല്ലാ വിധ പ്രത്യേകതകളും ഉള്‍ക്കൊണ്ട് കൊണ്ട് തന്നെ പ്രേക്ഷകരെ രസിപ്പിക്കും വിധത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

പികെആര്‍ എന്ന  നേതാവിന്റെ മരണത്തോടെയാണ് സിനിമയുടെ ആരംഭം. പിന്നീട് ഇവരുടെ മക്കളെയും മരുമക്കളെയും സിനിമയില്‍ പരിചയപ്പെടുത്തുന്നു.ഇവരിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പികെആറിന്റെ മക്കളായി എത്തുന്ന മഞ്ജു വാര്യര്‍, ടോവിനോ തോമസ് എന്നിവരുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. ഇന്ദ്രജിത്ത് അവതരിപ്പിച്ചിരിക്കുന്ന ഗോവര്‍ദ്ധന്‍ എന്ന ജേര്‍ണലിസ്റ്റിന്റെ വേഷത്തിലാണ്.

പ്രതിനായകന്മാര്‍ ശക്തരാകുമ്പോള്‍ നായകന്‍ കൂടുതല്‍ ശക്തനാകും. വിവേക് ഒബ്‌റോയി എന്ന ബോളിവുഡ് താരത്തെ വില്ലനായി എത്തിച്ചതിന്റെ ഗുണവും ചിത്രത്തിനുണ്ട്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയാണ് നല്‍കുന്നത്.

Related Post

മൂന്ന് ഷാജിമാരുടെ കഥയുമായി മേരാ നാം ഷാജി  

Posted by - May 13, 2019, 09:59 pm IST 0
അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഋതിക്ക് റോഷന്‍ എന്നി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി. മൂന്നു ഷാജിമാരുടെ…

കോമഡിക്കൊപ്പം ത്രില്ലര്‍ മൂഡില്‍ കോടതി സമക്ഷം ബാലന്‍ വക്കീല്‍  

Posted by - May 13, 2019, 09:53 pm IST 0
കോടതി സമക്ഷം ബാലന്‍ വക്കീല്‍ പതിവ് ദീലിപ് ചിത്രങ്ങളില്‍ നിന്നുമാറി കോമഡിക്കൊപ്പം ത്രില്ലര്‍ മൂഡിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഹാസ്യത്തിലൂടെ കഥ തുടങ്ങുന്നതെങ്കിലും പകുതി ഭാഗത്തോട് അടുക്കുമ്പോള്‍ സസ്‌പെന്‍സിലേക്ക്…

'ഒരു യമണ്ടന്‍ പ്രേമകഥ' മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍  

Posted by - May 13, 2019, 10:03 pm IST 0
ഒന്നര വര്‍ഷത്തിനു ശേഷം ദുല്‍ക്കര്‍ സല്‍മാന്‍ മലയാളത്തില്‍ തിരികെയത്തുകയാണ് 'ഒരു യമണ്ടന്‍ പ്രേമകഥ' എന്ന ചിത്രത്തിലൂടെ. ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ യമണ്ടന്‍ ചിത്രകഥയെക്കുറിച്ച് പറയുന്നത്.…

Leave a comment