മൂന്ന് ഷാജിമാരുടെ കഥയുമായി മേരാ നാം ഷാജി  

167 0

അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഋതിക്ക് റോഷന്‍ എന്നി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി. മൂന്നു ഷാജിമാരുടെ കഥയാണ് ചിത്രം പറയുന്നത്. ബിജു മേനോന്‍  കഥാപാത്രമായ ഷാജി കോഴിക്കോട്ടെ ഒരു ഗുണ്ടയാണ്. ബൈജു തിരുവനന്തപുരത്തെ ഷാജിയെന്ന ടാക്സി ഡ്രൈവറാണ്. അസിഫ് ചെയ്യുന്ന കഥാപാത്രം കൊച്ചിയില്‍ തരികിട നടത്തി ജീവിക്കുന്ന ഉഡായിപ്പ് ഷാജിയാണ്.

ഈ മൂന്നു കഥാപാത്രങ്ങളും കൊച്ചിയില്‍ അകസ്മികമായി കണ്ടുമുട്ടുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. ഇടയ്ക്ക് സിനിമ ത്രില്ലര്‍ മൂഡിലേക്കും പോകുന്നുണ്ട്. നിഖില വിമല്‍, ഗണേഷ് കുമാര്‍, ശ്രീനിവാസന്‍ ,ധര്‍മ്മജന്‍ , ജി സുരേഷ്‌കുമാര്‍ ,ആഷാ അരവിന്ദ്, സാദിഖ് , അരുണ്‍ പുനലൂര്‍  തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

വര്‍ഷങ്ങളായി മലയാളസിനിമയില്‍ ഉണ്ടൈങ്കിലും വേണ്ട വിധം  ഉപയോഗിക്കാത്ത ഒരു നടനാണ് ബൈജു. ഈ സിനിമയിലെ പ്രധാനകഥാപാത്രങ്ങളില്‍ ഒന്നായ നിഷ്‌കളങ്കനായ ഷാജിയായി ബൈജു തിളങ്ങി. നിരവധി നര്‍മ്മമുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രം ബോറടിയില്ലാതെ സാധാരണപ്രേക്ഷകര്‍ക്ക് കണ്ടിരിക്കാവുന്ന ചിത്രമാണ്. നവാഗതനായ എമില്‍ മുഹമ്മദാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.ചിത്രത്തിന്റെ കാമറ വിനോദ് ഇല്ലംപിള്ളിയാണ്. യൂണിവേഴ്സല്‍ സിനിമാസിന്റെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Related Post

'ഒരു യമണ്ടന്‍ പ്രേമകഥ' മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍  

Posted by - May 13, 2019, 10:03 pm IST 0
ഒന്നര വര്‍ഷത്തിനു ശേഷം ദുല്‍ക്കര്‍ സല്‍മാന്‍ മലയാളത്തില്‍ തിരികെയത്തുകയാണ് 'ഒരു യമണ്ടന്‍ പ്രേമകഥ' എന്ന ചിത്രത്തിലൂടെ. ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ യമണ്ടന്‍ ചിത്രകഥയെക്കുറിച്ച് പറയുന്നത്.…

കോമഡിക്കൊപ്പം ത്രില്ലര്‍ മൂഡില്‍ കോടതി സമക്ഷം ബാലന്‍ വക്കീല്‍  

Posted by - May 13, 2019, 09:53 pm IST 0
കോടതി സമക്ഷം ബാലന്‍ വക്കീല്‍ പതിവ് ദീലിപ് ചിത്രങ്ങളില്‍ നിന്നുമാറി കോമഡിക്കൊപ്പം ത്രില്ലര്‍ മൂഡിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഹാസ്യത്തിലൂടെ കഥ തുടങ്ങുന്നതെങ്കിലും പകുതി ഭാഗത്തോട് അടുക്കുമ്പോള്‍ സസ്‌പെന്‍സിലേക്ക്…

പ്രേക്ഷകരെ വിസ്മയിപ്പിച്ച് മാസും ക്ലാസും ചേര്‍ന്ന ചിത്രം ലൂസിഫര്‍  

Posted by - May 13, 2019, 09:57 pm IST 0
പ്രേക്ഷകപ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയെത്തിയ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ പ്രേക്ഷകപ്രതീക്ഷകള്‍ക്കും അപ്പുറം ആണ്. മോഹന്‍ലാല്‍ ഫാന്‍സിനും പൃഥ്വിരാജ് ഫാന്‍സിനും ആഘോഷിക്കാന്‍ വേണ്ടതെല്ലാം ചിത്രത്തിന്റെ സംവിധായകന്‍…

Leave a comment