ആദി എന്ന പത്രപ്രവര്‍ത്തകന്റെയും ഭാര്യ റാണിയുടെയും കാട്ടിലെ പെണ്‍കുട്ടി കസ്തൂരിയുടെയും കഥ പറയുന്ന നീലക്കുയില്‍  

160 0

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് നീലക്കുയില്‍. ആദി എന്ന പത്രപ്രവര്‍ത്തകന്റെയും ഭാര്യ റാണിയുടെയും ആദിക്ക് അബദ്ധത്തില്‍ താലി കെട്ടേണ്ടിവരുന്ന കാട്ടിലെ പെണ്‍കുട്ടി കസ്തൂരിയുടെയും കഥയാണ് സീരിയല്‍ പറയുന്നത്. കസ്തൂരി എന്ന നാടന്‍ പെണ്‍കുട്ടിയെ സീരിയലില്‍ അവതരിപ്പിക്കുന്ന സ്നിഷ ചന്ദ്രന്‍ എന്ന മലപ്പുറംകാരിയാണ്. വെളുത്ത സ്നിഷ മേക്കപ്പിട്ട് കറുത്താണ് സീരിയലില്‍ അഭിനയിക്കുന്നത്.

സീരിയലില്‍ റാണിയെ അവതരിപ്പിക്കുന്നത് തെലുങ്ക് നടിയായ ലത സംഗരാജുവാണ്. തെലുങ്ക് താരമായ പവനി റെഡ്ഡി അവതരിപ്പിച്ചിരുന്ന കഥാപാത്രം സീരിയലില്‍ നിന്നും ഒഴിവായതിനെതുടര്‍ന്നാണ് ലത സംഗരാജു സീരിയലിലേക്ക് എത്തിയത്. തമിഴ് സീരിയല്‍ രംഗത്തും ലത സജീവമാണ്. സോഷ്യല്‍ മീഡിയില്‍ സജീവയായ ലത നീലക്കുയില്‍ ലൊക്കേഷന്‍ വിശേഷങ്ങളും നീലക്കുയില്‍ താരങ്ങളോടൊപ്പമുളള ടിക് ടോക്കുകളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. തെലുങ്ക് പാട്ടുകളുടെയും ഡയലോഗുകളുടെയും ടിക് ടോക്കുകളാണ് സാധാരണ താരം ആരാധകരുമായി പങ്കുവയ്ക്കാറുളളത്.

 തെലുങ്ക് നായികയാണെങ്കിലും മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. തന്റെ ഓരോ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ സഹോദരന്റെ പിറന്നാള്‍ ആഘോഷചിത്രങ്ങളാണ് താരം പങ്കുവച്ചത് ആരാധകരുമായി പങ്കുവച്ചത്. സഹോദരന് കേക്ക് വായില്‍ വച്ച് കൊടുക്കുന്നതിന്റെയും സമ്മാനം നല്‍കുന്നതിന്റെയും ചിത്രങ്ങളാണ് താരം പങ്കുവച്ചത്. തന്റെ സഹോദരനും സുഹൃത്തിനും ശത്രുവിനും പിറന്നാള്‍ ആശംസകള്‍ എന്നു പറഞ്ഞുകൊണ്ടാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.

Related Post

ഭാഗ്യജാതകത്തില്‍ നിന്ന് നായകന്‍ അരുണ്‍ മാറി; ഗിരീഷായി എത്തുന്നത് കസ്തൂരിമാനിലെ സിദ്ധാര്‍ത്ഥ്  

Posted by - May 19, 2019, 10:35 am IST 0
കേരളത്തിലെ മിനിസ്‌ക്രീനില്‍ ഒരു കഥാപാത്രത്തെ അഭിനയിച്ചുകൊണ്ട് ഇരുന്നവര്‍ പിന്‍മാറി മറ്റൊരാള്‍ ആ കഥാപാത്രത്തെ ഏറ്റെടുക്കുന്നത് ഇപ്പോള്‍ പുതുമയുള്ള ഒരു കാര്യമേയല്ല. ഇപ്പോള്‍ മഴവില്‍ മനോരമയിലെ ഭാഗ്യജാതകത്തില്‍ നായകനായ…

കുടുംബകോടതിയുമായി മനോജും ബീനാ ആന്റണിയും  

Posted by - May 24, 2019, 07:50 pm IST 0
മലയാള സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ താരദമ്പതികള്‍ മനോജും ബീന ആന്റണിയും ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരുമിച്ചെത്തുകയാണ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ആത്മസഖിയില്‍ ഇരുവരും…

Leave a comment