കുടുംബകോടതിയുമായി മനോജും ബീനാ ആന്റണിയും  

209 0

മലയാള സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ താരദമ്പതികള്‍ മനോജും ബീന ആന്റണിയും ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരുമിച്ചെത്തുകയാണ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ആത്മസഖിയില്‍ ഇരുവരും ഭാര്യഭര്‍ത്താക്കന്‍മാരായാണ് എത്തിയത്. പരമ്പരകള്‍ക്ക് പുറമേ മറ്റ് പരിപാടികളിലും ഇരുവരും ഒരുമിച്ചെത്താറുണ്ട്.

ഹാസ്യപശ്ചാത്തലത്തിലൊരുക്കുന്ന കുടുംബ കോടതിയുമായാണ് ഇരുവരും എത്തുന്നത്. അളിയന്‍ വേഴ്സസ് അളിയനിലൂടെ ശ്രദ്ധേയനായ രാജേഷ് തലച്ചിറയാണ് പരമ്പര സംവിധാനം ചെയ്യുന്നത്. കൈരളി ചാനലിലാണ് പരമ്പര സംപ്രേഷണം ചെയ്യുന്നത്. കുടുംബ പശ്ചാലത്തിലൊരുക്കുന്ന പരമ്പരയില്‍ ഭാര്യഭര്‍ത്താക്കന്‍മാരായിത്തന്നെയാണ് ഇരുവരും എത്തുന്നത്. അഡ്വക്കേറ്റ് ശശീന്ദ്രനായാണ് മനോജ് എത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യയായ ജമന്തിയുടെ റോളിലാണ് ബീന ആന്റണി.

നിരവധി പരമ്പരകളിലും സിനിമയിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായ ജീവന്‍ വേണുഗോപാലാണ് ബീന ആന്റണിയുടേയും മനോജിന്റേയും മകനായി എത്തുന്നത്. മെയ് 20 മുതല്‍ പരമ്പര സംപ്രേഷണം ചെയ്ത തുടങ്ങും.

Related Post

ആദി എന്ന പത്രപ്രവര്‍ത്തകന്റെയും ഭാര്യ റാണിയുടെയും കാട്ടിലെ പെണ്‍കുട്ടി കസ്തൂരിയുടെയും കഥ പറയുന്ന നീലക്കുയില്‍  

Posted by - May 19, 2019, 10:40 am IST 0
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് നീലക്കുയില്‍. ആദി എന്ന പത്രപ്രവര്‍ത്തകന്റെയും ഭാര്യ റാണിയുടെയും ആദിക്ക് അബദ്ധത്തില്‍ താലി കെട്ടേണ്ടിവരുന്ന കാട്ടിലെ പെണ്‍കുട്ടി കസ്തൂരിയുടെയും കഥയാണ്…

ഭാഗ്യജാതകത്തില്‍ നിന്ന് നായകന്‍ അരുണ്‍ മാറി; ഗിരീഷായി എത്തുന്നത് കസ്തൂരിമാനിലെ സിദ്ധാര്‍ത്ഥ്  

Posted by - May 19, 2019, 10:35 am IST 0
കേരളത്തിലെ മിനിസ്‌ക്രീനില്‍ ഒരു കഥാപാത്രത്തെ അഭിനയിച്ചുകൊണ്ട് ഇരുന്നവര്‍ പിന്‍മാറി മറ്റൊരാള്‍ ആ കഥാപാത്രത്തെ ഏറ്റെടുക്കുന്നത് ഇപ്പോള്‍ പുതുമയുള്ള ഒരു കാര്യമേയല്ല. ഇപ്പോള്‍ മഴവില്‍ മനോരമയിലെ ഭാഗ്യജാതകത്തില്‍ നായകനായ…

Leave a comment