ഭാഗ്യജാതകത്തില്‍ നിന്ന് നായകന്‍ അരുണ്‍ മാറി; ഗിരീഷായി എത്തുന്നത് കസ്തൂരിമാനിലെ സിദ്ധാര്‍ത്ഥ്  

159 0

കേരളത്തിലെ മിനിസ്‌ക്രീനില്‍ ഒരു കഥാപാത്രത്തെ അഭിനയിച്ചുകൊണ്ട് ഇരുന്നവര്‍ പിന്‍മാറി മറ്റൊരാള്‍ ആ കഥാപാത്രത്തെ ഏറ്റെടുക്കുന്നത് ഇപ്പോള്‍ പുതുമയുള്ള ഒരു കാര്യമേയല്ല. ഇപ്പോള്‍ മഴവില്‍ മനോരമയിലെ ഭാഗ്യജാതകത്തില്‍ നായകനായ അരുണ്‍ ഷേണായി എന്ന കഥാപാത്രം അവതരിപ്പിച്ച ഗിരീഷ് നമ്പ്യാര്‍ക്ക് പകരം നടന്‍ സിദ്ധാര്‍ഥ് എത്തിയതാണ് ശ്രദ്ധ നേടുന്നത്.

ഭാഗ്യജാതകം സീരിയല്‍ തുടങ്ങിയത് മുതല്‍ ചിത്രത്തിലെ പ്രധാന നായകനായ അരുണ്‍ ഷേണായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗിരീഷ് നമ്പ്യാരാണ്. മുന്‍പ് പല സീരിയലുകളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുളള ഗീരിഷ് ശ്രദ്ധിക്കപ്പെട്ടത് ഭാഗ്യജാതകത്തിലെ നായകനായ ശേഷമാണ്. എന്നാല്‍ ഇക്കഴിഞ്ഞ എപിസോഡില്‍ ഗിരീഷിന് പകരം അരുണായി എത്തിയത് കസ്തൂരിമാനിലെ സിദ്ധു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിദ്ധാര്‍ഥാണ്.

ടിവി അവതാരകന്‍, സഹസംവിധായകന്‍ നടന്‍ എന്നിങ്ങനെ ശ്രദ്ധിക്കപ്പെട്ട ആളാണ് ഗിരീഷ് നമ്പ്യാര്‍. താരത്തിന്റെ പിന്‍മാറ്റം ആരാധകര്‍ക്ക് അപ്രതീക്ഷിതമായിരിക്കയാണ്. അതേസമയം സീരിയലിന്റെ സമയത്തിലും മാറ്റം വന്നു. കസ്തൂരിമാന്‍ എന്ന സീരിയലില്‍ സിദ്ധു എന്ന മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനാണ് സിദ്ധാര്‍ഥ് വേണുഗോപാല്‍. ഇപ്പോള്‍ നായകനായിട്ടാണ് സിദ്ധാര്‍ഥ് ഭാഗ്യജാതകത്തില്‍ എത്തുന്നത്. ഇതോടെ സിദ്ധു കസ്തൂരിമാനില്‍ നിന്നും ഒഴിവായോ എന്നാണ് ആരാധകര്‍ തിരക്കുന്നത്.

Related Post

കുടുംബകോടതിയുമായി മനോജും ബീനാ ആന്റണിയും  

Posted by - May 24, 2019, 07:50 pm IST 0
മലയാള സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ താരദമ്പതികള്‍ മനോജും ബീന ആന്റണിയും ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരുമിച്ചെത്തുകയാണ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ആത്മസഖിയില്‍ ഇരുവരും…

ആദി എന്ന പത്രപ്രവര്‍ത്തകന്റെയും ഭാര്യ റാണിയുടെയും കാട്ടിലെ പെണ്‍കുട്ടി കസ്തൂരിയുടെയും കഥ പറയുന്ന നീലക്കുയില്‍  

Posted by - May 19, 2019, 10:40 am IST 0
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് നീലക്കുയില്‍. ആദി എന്ന പത്രപ്രവര്‍ത്തകന്റെയും ഭാര്യ റാണിയുടെയും ആദിക്ക് അബദ്ധത്തില്‍ താലി കെട്ടേണ്ടിവരുന്ന കാട്ടിലെ പെണ്‍കുട്ടി കസ്തൂരിയുടെയും കഥയാണ്…

Leave a comment