അമ്മയെ അച്ഛന്‍ ക്രൂരമായി മര്‍ദിക്കുന്നത് കണ്ട് സഹായം തേടി ഒന്നരകിലോമീറ്റര്‍ ഓടി പൊലീസ് സ്റ്റേഷനിലെത്തിയ എട്ടുവയസുകാരന്‍ സോഷ്യല്‍ മീഡിയയിലെ താരമായി  

159 0

ലഖ്നൗ:  അമ്മയെ അച്ഛന്‍ ക്രൂരമായി മര്‍ദിക്കുന്നത് കണ്ട സഹായം അഭ്യര്‍ത്ഥിച്ച് എട്ടു വയസുകാരന്‍ ഒന്നരകീലോമീറ്റര്‍ ദൂരം ഓടി പൊലീസ് സ്റ്റേഷനിലെത്തി. ഉത്തര്‍പ്രദേശിലെ സാന്ത് കബീര്‍നഗറിലാണ് സംഭവം. രാഹുല്‍ ശ്രീവാസ്തവ എന്ന പൊലീസുകാരന്‍  ട്വീറ്റിലൂടെ പങ്കുവെച്ചപ്പോഴാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. അമ്മയെ രക്ഷിക്കാനുള്ള കുരുന്നുബാലന്റെ പ്രവര്‍ത്തിയെ സാമൂഹികമാധ്യമങ്ങള്‍ വാഴ്ത്തുകയാണ്.

മുഷ്താഖ് എന്ന എട്ടുവയസ്സുകാരനാണ് അച്ഛന്റെ മര്‍ദനത്തില്‍ നിന്നും അമ്മയെ രക്ഷിക്കാനായി ഒന്നരകീലോമീറ്റര്‍ ദൂരം ഓടി പൊലീസ് സ്റ്റേഷനിലെത്തി സഹായം തേടിയത്. കബീര്‍നഗറിലെ വീട്ടില്‍ അച്ഛന്‍ അമ്മയെ തല്ലുന്നത് കണ്ട് ഭയന്ന മുഷ്താഖ് കരഞ്ഞുകൊണ്ടാണ് പൊലീസ് സ്റ്റേഷനിലേക്ക് ഓടിയത്. കരഞ്ഞുതളര്‍ന്ന മുഖവുമായി സ്റ്റേഷനിലേക്ക് കയറിവന്ന കുട്ടിയെ കണ്ട് പൊലീസുകാരും  അമ്പരന്നു. തുടര്‍ന്ന് മുഷ്താഖ് അച്ഛന്റെ മര്‍ദന വിവരം ഉദ്യോഗസ്ഥരെ അറിയിച്ചു. ഉടന്‍ തന്നെ വീട്ടിലെത്തിയ പൊലീസ് കുട്ടിയുടെ അച്ഛനെ പിടികൂടി.

ഗാര്‍ഹികപീഡനത്തിനിരയായ അമ്മയെ രക്ഷിക്കാനായി ഇത്രയുംദൂരം ഓടി പൊലീസ് സ്റ്റേഷനിലെത്തിയ എട്ടുവയസ്സുകാരനില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടത്. ശ്രീവാസ്തവയുടെ ട്വീറ്റ് വൈറലായതോടെ, മുഷ്താഖ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹീറോയായി.

Related Post

കള്ളവോട്ടുചെയ്യാന്‍ കൃത്രിമ വിരലുകള്‍: സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രത്തിന്റെ പിന്നിലെ സത്യം ഇങ്ങനെയാണ്  

Posted by - May 3, 2019, 06:31 pm IST 0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കള്ള വോട്ട് ചെയ്യാനായി ഉണ്ടാക്കിയതെന്ന പേരില്‍ തയ്യാറാക്കിയ കൃത്രിമ വിരലുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇവയില്‍ പല പോസ്റ്റുകളും വൈറലുമാണ്.കേട്ടപാതി…

പൊലീസ് ജീപ്പിന് മുന്‍പില്‍ ഐസ്‌ക്രീമും നുണഞ്ഞു കുരുന്നുകള്‍; സ്‌നേഹവായ്‌പോടെ പൊലീസുകാരന്‍; വൈറലായി ഒരു ചിത്രം  

Posted by - May 5, 2019, 10:58 pm IST 0
പൊലീസ് ജീപ്പിന് മുന്‍പില്‍ ഐസ്‌ക്രീമും നുണഞ്ഞു നില്‍ക്കുന്ന കുട്ടികളുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. 'വിശപ്പിന്റെ വിളിയല്ലേ സാറേ' എന്ന് ആരോ തലക്കെട്ടും നല്‍കിയതോടെ ചിത്രം വ്യാപകമായി പ്രചരിച്ചു.…

ഇല്ലത്തു ഇച്ചിരി ദാരിദ്ര്യം ആണേലും എല്ലിന്റെയും പല്ലിന്റെയും എണ്ണം കുറയാതെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും; കെഎസ്ആര്‍ടിസിയുടെ പോസ്റ്റ് വൈറല്‍  

Posted by - May 3, 2019, 06:29 pm IST 0
കല്ലട ബസ്സില്‍ യാത്രക്കാരെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് പത്തനാപുരം കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. സ്വകാര്യ ബസുകളിലേക്ക് ആകര്‍ഷിക്കപ്പെട്ട് കെഎസ്ആര്‍ടിസിയെ ഒഴിവാക്കുമ്പോള്‍ സുരക്ഷിത യാത്രയാണ് യാത്രക്കാര്‍ ഒഴിവാക്കുന്നതെന്ന സൂചനയാണ്…

Leave a comment