ഇല്ലത്തു ഇച്ചിരി ദാരിദ്ര്യം ആണേലും എല്ലിന്റെയും പല്ലിന്റെയും എണ്ണം കുറയാതെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും; കെഎസ്ആര്‍ടിസിയുടെ പോസ്റ്റ് വൈറല്‍  

129 0

കല്ലട ബസ്സില്‍ യാത്രക്കാരെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് പത്തനാപുരം കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. സ്വകാര്യ ബസുകളിലേക്ക് ആകര്‍ഷിക്കപ്പെട്ട് കെഎസ്ആര്‍ടിസിയെ ഒഴിവാക്കുമ്പോള്‍ സുരക്ഷിത യാത്രയാണ് യാത്രക്കാര്‍ ഒഴിവാക്കുന്നതെന്ന സൂചനയാണ് പോസ്റ്റിലുള്ളത്.

സൗകര്യം ഇത്തിരി കുറവാണെങ്കിലും ഞങ്ങള്‍ സുരക്ഷിത യാത്ര നല്‍കാമെന്നാണ് പോസ്റ്റിലൂടെ കെഎസ്ആര്‍ടിസി പറയുന്നത്. ഒപ്പം കെഎസ്ആര്‍ടിസിയുടെ ബാംഗ്ലൂര്‍ മള്‍ട്ടി എസി സര്‍വീസുകളുടെ സമയവിവര പട്ടികയും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. പോസ്റ്റിന്റെ ചുവട്ടില്‍ ഒരു എന്‍ബി ഇട്ട് എല്ലിന്റെയും പല്ലിന്റെയും എണ്ണം കുറയാതെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കും എന്നും പ്രത്യേകം കുറിച്ചിരിക്കുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട കല്ലട ബസിലെ യാത്രക്കാരെ ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. ബസ് കേടായി വഴിയില്‍ കിടന്നതിനെ ചോദ്യം ചെയ്ത യാത്രക്കാരെ അവര്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ രണ്ട്് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്തിരുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ഇല്ലത്തു ഇച്ചിരി ദാരിദ്രം ആണേലും………
We are ' concerned ' about your safety and comfort..only.. ??????
KSRTC ensures safe and secure travel. ??????

KSRTC യുടെ ബാംഗ്ലൂര്‍ Multi-Axle AC സര്‍വീസുകളുടെ സമയവിവര പട്ടിക

? ബാംഗ്ലൂരിലേക്ക് ?
? സേലം വഴി ?

1) 03:45 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 08:15 PM എറണാകുളം > തൃശൂര്‍ > 11:30 PM പാലക്കാട് > 07:25 AM ബാംഗ്ലൂര്‍

2) 01:45 PM തിരുവനന്തപുരം > കൊട്ടാരക്കര > 05:00 PM കോട്ടയം > തൃശൂര്‍ > 09:15 PM പാലക്കാട് > 05:30 AM ബാംഗ്ലൂര്‍

3) 05:30 PM പത്തനംതിട്ട > 07:00 PM കോട്ടയം > തൃശൂര്‍ > 11:05 PM പാലക്കാട് > 06:45 AM ബാംഗ്ലൂര്‍

4) 06:00 PM കോട്ടയം > തൃശൂര്‍ > 11:00 PM പാലക്കാട് > 06:00 AM ബാംഗ്ലൂര്‍

5) 07:00 PM എറണാകുളം > തൃശൂര്‍ > 10:00 PM പാലക്കാട് > 07:00 AM ബാംഗ്ലൂര്‍

? മൈസൂര്‍ വഴി ?

6) 02:00 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 07:25 PM എറണാകുളം > തൃശൂര്‍ > 11:40 PM കോഴിക്കോട് > സുല്‍ത്താന്‍ ബത്തേരി > 07:30 AM ബാംഗ്ലൂര്‍

7) 05:00 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 10:25 PM എറണാകുളം > തൃശൂര്‍ > 02:30 AM കോഴിക്കോട് > സുല്‍ത്താന്‍ ബത്തേരി > 10:15 AM ബാംഗ്ലൂര്‍

8) 07:30 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 12:10 AM എറണാകുളം > തൃശൂര്‍ > 04:30 AM കോഴിക്കോട് > സുല്‍ത്താന്‍ ബത്തേരി > 12:10 PM ബാംഗ്ലൂര്‍

9) 08:30 AM കോഴിക്കോട് > സുല്‍ത്താന്‍ ബത്തേരി > 03:50 PM ബാംഗ്ലൂര്‍

? ബാംഗ്ലൂരില്‍ നിന്നും ?
? സേലം വഴി ?

1) 05:00 PM ബാംഗ്ലൂര്‍ > 12:45 AM പാലക്കാട് > തൃശൂര്‍ > 03:50 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 08:15 AM തിരുവനന്തപുരം

2) 06:05 PM ബാംഗ്ലൂര്‍ > 02:10 AM പാലക്കാട് > തൃശൂര്‍ > 06:10 AM കോട്ടയം > കൊട്ടാരക്കര > 09:00 AM തിരുവനന്തപുരം

3) 07:30 PM ബാംഗ്ലൂര്‍ > 03:00 AM പാലക്കാട് > തൃശൂര്‍ > 06:55 AM കോട്ടയം > 08:40 AM പത്തനംതിട്ട

4) 09:15 AM ബാംഗ്ലൂര്‍ > 04:00 AM പാലക്കാട് > തൃശൂര്‍ > 07:20 AM കോട്ടയം

5) 08:00 PM ബാംഗ്ലൂര്‍ > 03:00 AM പാലക്കാട് > തൃശൂര്‍ > 05:50 AM എറണാകുളം

? മൈസൂര്‍ വഴി ?

6) 01:00 PM ബാംഗ്ലൂര്‍ > സുല്‍ത്താന്‍ ബത്തേരി > 08:25 PM കോഴിക്കോട് > തൃശൂര്‍ > 01:20 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 05:45 AM തിരുവനന്തപുരം

7) 02:15 PM ബാംഗ്ലൂര്‍ > സുല്‍ത്താന്‍ ബത്തേരി > 10:30 PM കോഴിക്കോട് > തൃശൂര്‍ > 02:00 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 06:00 AM തിരുവനന്തപുരം

8) 03:30 PM ബാംഗ്ലൂര്‍ > സുല്‍ത്താന്‍ ബത്തേരി > 10:55 PM കോഴിക്കോട് > തൃശൂര്‍ > 03:20 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 07:30 AM തിരുവനന്തപുരം

9) 10:30 PM ബാംഗ്ലൂര്‍ > സുല്‍ത്താന്‍ ബത്തേരി > 05:50 AM കോഴിക്കോട്

For Booking ?? online.keralartc.com

Nb: എല്ലിന്റെയും പല്ലിന്റെയും എണ്ണം കുറയാതെ ലക്ഷ്യ സ്ഥാനത്തു എത്തിക്കും .

Related Post

അമ്മയെ അച്ഛന്‍ ക്രൂരമായി മര്‍ദിക്കുന്നത് കണ്ട് സഹായം തേടി ഒന്നരകിലോമീറ്റര്‍ ഓടി പൊലീസ് സ്റ്റേഷനിലെത്തിയ എട്ടുവയസുകാരന്‍ സോഷ്യല്‍ മീഡിയയിലെ താരമായി  

Posted by - May 1, 2019, 12:10 pm IST 0
ലഖ്നൗ:  അമ്മയെ അച്ഛന്‍ ക്രൂരമായി മര്‍ദിക്കുന്നത് കണ്ട സഹായം അഭ്യര്‍ത്ഥിച്ച് എട്ടു വയസുകാരന്‍ ഒന്നരകീലോമീറ്റര്‍ ദൂരം ഓടി പൊലീസ് സ്റ്റേഷനിലെത്തി. ഉത്തര്‍പ്രദേശിലെ സാന്ത് കബീര്‍നഗറിലാണ് സംഭവം. രാഹുല്‍…

പൊലീസ് ജീപ്പിന് മുന്‍പില്‍ ഐസ്‌ക്രീമും നുണഞ്ഞു കുരുന്നുകള്‍; സ്‌നേഹവായ്‌പോടെ പൊലീസുകാരന്‍; വൈറലായി ഒരു ചിത്രം  

Posted by - May 5, 2019, 10:58 pm IST 0
പൊലീസ് ജീപ്പിന് മുന്‍പില്‍ ഐസ്‌ക്രീമും നുണഞ്ഞു നില്‍ക്കുന്ന കുട്ടികളുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. 'വിശപ്പിന്റെ വിളിയല്ലേ സാറേ' എന്ന് ആരോ തലക്കെട്ടും നല്‍കിയതോടെ ചിത്രം വ്യാപകമായി പ്രചരിച്ചു.…

കള്ളവോട്ടുചെയ്യാന്‍ കൃത്രിമ വിരലുകള്‍: സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രത്തിന്റെ പിന്നിലെ സത്യം ഇങ്ങനെയാണ്  

Posted by - May 3, 2019, 06:31 pm IST 0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കള്ള വോട്ട് ചെയ്യാനായി ഉണ്ടാക്കിയതെന്ന പേരില്‍ തയ്യാറാക്കിയ കൃത്രിമ വിരലുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇവയില്‍ പല പോസ്റ്റുകളും വൈറലുമാണ്.കേട്ടപാതി…

Leave a comment