കള്ളവോട്ടുചെയ്യാന്‍ കൃത്രിമ വിരലുകള്‍: സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രത്തിന്റെ പിന്നിലെ സത്യം ഇങ്ങനെയാണ്  

161 0

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കള്ള വോട്ട് ചെയ്യാനായി ഉണ്ടാക്കിയതെന്ന പേരില്‍ തയ്യാറാക്കിയ കൃത്രിമ വിരലുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇവയില്‍ പല പോസ്റ്റുകളും വൈറലുമാണ്.കേട്ടപാതി കേള്‍ക്കാത്തപാതി പലരും ഇതു വിശ്വസിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തു. ഇതിന്റെ പിന്നിലെ സത്യാവസ്ഥയെന്തെന്ന് ആരു തിരക്കിയില്ല. എന്നാല്‍ സംശയം തോന്നിയവര്‍ ഗൂഗിളില്‍ ഇതുസംബന്ധിച്ച് തെരഞ്ഞപ്പോഴാണ് സത്യാവസ്ഥ വെളിപ്പെട്ടത്.

യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തിന്റെ ഉറവിടം ജപ്പാനാണ്. ജപ്പാനിലെ യാക്കുസ എന്നറിയപ്പെടുന്നതിന്റെ ഭാഗമായ ഗുണ്ടകള്‍ യുബിറ്റ്‌സുമി എന്ന് അറിയപ്പെടുന്ന ഒരു ആചാരത്തിന്റെ ഭാഗമായി തങ്ങളുടെ വിരലുകള്‍ മുറിച്ചു കളഞ്ഞിരുന്നു. ഗുണ്ടാപ്രവര്‍ത്തനം അവസാനിപ്പിച്ചവര്‍ക്കുള്ള സഹായത്തിനായാണ് ഈ വിരലുകള്‍ രൂപപ്പെടുത്തിയത്. ഇതിന് രാജ്യത്തെ തെരഞ്ഞെടുപ്പുമായി ബന്ധമില്ല.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ ഒന്നു സെര്‍ച്ച് ചെയ്തു നോക്കിയാല്‍ ഡെസിപ്‌റ്റോളജി എന്ന തലക്കെട്ടിലുള്ള ഒരു ആര്‍ട്ടിക്കിളാണ് ഗൂഗിളില്‍ ലഭ്യമാകുന്നത്. ജപ്പാനിലെ യാക്കുസ ഗ്യാങ്‌സറ്റര്‍മാരെ കൃത്രിമ വിരലുകള്‍ എങ്ങനെയാണ് സഹായിക്കുന്നത് എന്നതിനെ സംബന്ധിച്ച എബിസി റിപ്പോര്‍ട്ടും ഗൂഗിളില്‍ ലഭ്യമാണ്. 2013ല്‍ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം.

ഇതു കൂടാതെ 2017ല്‍ മലേഷ്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷനും ഈ വിരലുകള്‍ കള്ളവോട്ട് ചെയ്യാനായി രൂപപ്പെടുത്തിയതാണെന്ന ആരോപണം തള്ളിക്കളയുന്ന പത്ര റിപ്പോര്‍ട്ടുകളും ഗൂഗിളില്‍ ലഭ്യമാണ്.

കള്ളവോട്ട് ചെയ്യാനായി നിര്‍മിച്ചതെന്ന പേരില്‍ പ്രചരിക്കുന്ന കൃത്രിമ വിരലുകള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധമില്ല. ഇവയുടെ ഉറവിടം ജപ്പാനാണ്. വിരലുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സഹായത്തിനായി രൂപപ്പെടുത്തിയിരിക്കുന്നവയാണ് ഈ കൃത്രിമ വിരലുകള്‍.

Related Post

ഇല്ലത്തു ഇച്ചിരി ദാരിദ്ര്യം ആണേലും എല്ലിന്റെയും പല്ലിന്റെയും എണ്ണം കുറയാതെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും; കെഎസ്ആര്‍ടിസിയുടെ പോസ്റ്റ് വൈറല്‍  

Posted by - May 3, 2019, 06:29 pm IST 0
കല്ലട ബസ്സില്‍ യാത്രക്കാരെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് പത്തനാപുരം കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. സ്വകാര്യ ബസുകളിലേക്ക് ആകര്‍ഷിക്കപ്പെട്ട് കെഎസ്ആര്‍ടിസിയെ ഒഴിവാക്കുമ്പോള്‍ സുരക്ഷിത യാത്രയാണ് യാത്രക്കാര്‍ ഒഴിവാക്കുന്നതെന്ന സൂചനയാണ്…

അമ്മയെ അച്ഛന്‍ ക്രൂരമായി മര്‍ദിക്കുന്നത് കണ്ട് സഹായം തേടി ഒന്നരകിലോമീറ്റര്‍ ഓടി പൊലീസ് സ്റ്റേഷനിലെത്തിയ എട്ടുവയസുകാരന്‍ സോഷ്യല്‍ മീഡിയയിലെ താരമായി  

Posted by - May 1, 2019, 12:10 pm IST 0
ലഖ്നൗ:  അമ്മയെ അച്ഛന്‍ ക്രൂരമായി മര്‍ദിക്കുന്നത് കണ്ട സഹായം അഭ്യര്‍ത്ഥിച്ച് എട്ടു വയസുകാരന്‍ ഒന്നരകീലോമീറ്റര്‍ ദൂരം ഓടി പൊലീസ് സ്റ്റേഷനിലെത്തി. ഉത്തര്‍പ്രദേശിലെ സാന്ത് കബീര്‍നഗറിലാണ് സംഭവം. രാഹുല്‍…

പൊലീസ് ജീപ്പിന് മുന്‍പില്‍ ഐസ്‌ക്രീമും നുണഞ്ഞു കുരുന്നുകള്‍; സ്‌നേഹവായ്‌പോടെ പൊലീസുകാരന്‍; വൈറലായി ഒരു ചിത്രം  

Posted by - May 5, 2019, 10:58 pm IST 0
പൊലീസ് ജീപ്പിന് മുന്‍പില്‍ ഐസ്‌ക്രീമും നുണഞ്ഞു നില്‍ക്കുന്ന കുട്ടികളുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. 'വിശപ്പിന്റെ വിളിയല്ലേ സാറേ' എന്ന് ആരോ തലക്കെട്ടും നല്‍കിയതോടെ ചിത്രം വ്യാപകമായി പ്രചരിച്ചു.…

Leave a comment