പൊലീസ് ജീപ്പിന് മുന്‍പില്‍ ഐസ്‌ക്രീമും നുണഞ്ഞു നില്‍ക്കുന്ന കുട്ടികളുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. 'വിശപ്പിന്റെ വിളിയല്ലേ സാറേ' എന്ന് ആരോ തലക്കെട്ടും നല്‍കിയതോടെ ചിത്രം വ്യാപകമായി പ്രചരിച്ചു. പൊലീസ് ജീപ്പിന് മുന്നില്‍ കളിക്കാന്‍ വന്നിരുന്ന കുഞ്ഞുങ്ങളും അവരെ നോക്കി നില്‍ക്കുന്ന പൊലീസുകാരനുമാണ് ഈ ചിത്രത്തിലുള്ളത്. വാഹനത്തിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് പൊലീസുകാരന്‍ തന്നെയാണ് ഐസ്‌ക്രീം വാങ്ങിക്കൊടുത്തതെന്നുമാണ് കുറിപ്പുകള്‍.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ജീപ്പ് പാര്‍ക്ക് ചെയ്ത് പോയ ശേഷം മടങ്ങി വരുമ്പോഴാണ് ജീപ്പിന് മുന്നില്‍ മൂന്നു കുഞ്ഞുങ്ങളെ കണ്ടത്. ഇതോടെ സമീപത്തെ കടയില്‍ നിന്നും മൂന്നുപേര്‍ക്കും ഇദ്ദേഹം ഐസ്‌ക്രീം വാങ്ങിക്കൊടുക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ ചിത്രം ഒട്ടേറെ പേരാണ് പങ്കുവച്ചിരിക്കുന്നത്.