ജ്യോതിലക്ഷ്മിനമ്പ്യാര്‍
ഈ കരച്ചില്‍ സന്താപത്തിന്റെയോ,സന്തോഷത്തിന്റേയോഅല്ല. ആരോപഠിപ്പിച്ചതോ,പറഞ്ഞുചെയ്യിയ്ക്കുന്നതോ അല്ല.ഇതൊരു പ്രപഞ്ചസത്യമാകുന്നു.പ്രകൃതിയും ഒരു പുതുജീവനും കണ്ടുമുട്ടുന്ന അനുഭൂതി. ഒരു സ്ത്രീ തന്റെ ജീവിതത്തില്‍ കേള്‍ക്കാന്‍ ആഗ്രഹിയ്ക്കുന്ന, അവളില്‍ മാതൃത്വംചുരത്തപ്പെടുന്ന, ഒരമ്മയുടെ ജീവിതസങ്കല്‍പ്പങ്ങളുടെ വാതായനങ്ങള്‍ തുറക്കപ്പെടുന്ന, ഒരു മാതാവിലെ പ്രതീക്ഷകളുടെ മൊട്ടുകള്‍ വിടര്‍ന്ന് മനസ്സൊരു പലവര്‍ണ്ണപുഷ്പങ്ങള്‍ നിറഞ ഒരുപൂങ്കാവനമാകുന്ന നിമിഷമാണ് നവജാതശിശുവിന്റെകരച്ചില്‍. കൗമാരപ്രായത്തില്‍ ഒരു പെണ്‍കുട്ടി വിവാഹത്തെകുറിച്ച് സ്വപനം കാണുമ്പോള്‍ ആ സ്വപ്നം അതിന്റെ പൂര്‍ണ്ണാവസ്ഥയില്‍ എത്തുന്നത് താലോലിച്ചു വളര്‍ത്താന്‍ ഒരു കുഞ്ഞ് എന്ന അവസ്ഥയിലാണ്. തന്റെ ഉദരത്തില്‍ ഒരുജീവന്‍ ഉത്ഭവിച്ച്കഴിഞ്ഞാല്‍ അവളിലെ ഓരോ ചിന്തകളും പിറക്കാനിരിക്കുന്ന കുഞ്ഞിനെ കുറിച്ചാകുന്നു. ഒമ്പതു മാസക്കാലം അവള്‍ അനുഭവിക്കുന്ന എല്ലാ ശാരീരികമായ ബുദ്ധിമുട്ടുകളും, പ്രസവനോവും അവള്‍ കുഞ്ഞിന്റെ ആദ്യകരച്ചില്‍ കേള്‍ക്കുമ്പോഴുണ്ടാകുന്ന നിര്‍വൃതിയില്‍ മറക്കുന്നു
ജന്മദിവസത്തെക്കുറിച്ച് ഡോ.എപിജെഅബ്ദുല്‍കലാം ഇങ്ങിനെ പറഞ്ഞു ' 'The only day in your life your mother smiled when you cried'. ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടാല്‍ യഥാര്‍ത്ഥ അമ്മയ്ക്ക് ചിരിയ്ക്കാന്‍ കഴിയുന്നത് കുഞ്ഞിന്റെ ജനിച്ചുവീഴുന്ന കരച്ചില്‍ കേള്‍ക്കുമ്പോള്‍ മാത്രമാണ് .അതല്ലാതെഒരു സാഹചര്യത്തിലും മക്കള്‍ കരയുന്നതു സഹിയ്ക്കാന്‍ ശരിയായഒരുമാതൃഹൃദയത്തിനുകഴിയില്ല.
മാതാവിലൂടെഅല്ലെങ്കില്‍ ഒരുഅമ്മയിലൂടെമാത്രം സംഭാവ്യമാകുന്ന 'ജനനം' എന്നപ്രപഞ്ചപ്രക്രിയ. പ്രകൃതിയില്‍, മനുഷ്യനോ, മൃഗമോ ആകട്ടെ ഒരു ജീവന്‍ ഉത്ഭവിച്ചിട്ടുണ്ടെങ്കില്‍ അത് 'അമ്മഎന്നസത്യത്തിലൂടെമാത്രംസംജാതമാകുന്നു.
ഓരോ ജീവനും തന്റെ അമ്മയുടെ വാത്സല്യം അനുപമമാണ് അതുപോലെ തന്നെ ഒരു പെറ്റമ്മയ്ക്ക് തന്റെ ഉദരത്തില്‍ ഉത്ഭവിച്ചജീവന്‍ കള്ളനോ, ദുഷ്ടനോ ,ക്രൂരനോ അല്ലെങ്കില്‍ അംഗവൈകല്യമുള്ളവനോ, ബുദ്ധിയില്ലാത്തതോ ആയാലും തന്റെ കുഞ്ഞ് എന്നും അരുമതന്നെ. ഒരിയ്ക്കലുംപകരംനല്‍കാനോ, കൊടുത്തുതീര്‍ക്കാനോ, പറഞ്ഞ് അവസാനിപ്പിയ്ക്കാനോ കഴിയാത്ത ബന്ധമാണ് ഒരു ജീവന് 'അമ്മ. എത്രപറഞ്ഞാലും, എത്രവര്‍ണ്ണിച്ചാലും വാക്കുകള്‍ കൊണ്ട് മാത്രം പൂര്‍ണ്ണതവരാത്തപദം 'അമ്മ'
മുംബൈയിലും,പലഗ്ലോബല്‍ മീഡിയകളിലും,മാധ്യമങ്ങളിലുംപ്രശസ്തനായ ശ്രീതൊടുപുഴകെശങ്കര്‍'അമ്മയുംഞാനും'എന്നതന്റെകവിതാസമാഹാരത്തില്‍ ഇരുപതില്‍ പരംകവിതകള്‍ അമ്മയെകുറിച്ച്മാത്രംഎഴുതിയിരിയ്ക്കുന്നു. ഈകവിതാസമാഹാരത്തില്‍ ''അമ്മഎന്റെആദ്യബന്ധു' എന്നകവിതയില്‍അദ്ദേഹംഎഴുതി
'വീട്ടുവാനാകാത്തതീക്കടംവാടകവീടലല്ലമ്മേ, നിന്‍ഗര്‍ഭപാത്രം!പത്തുമാസംമാത്രംതാമസിച്ചെങ്കിലുംചത്തുപോകുംവരെഓര്‍മ്മനില്‍ക്കും!'
അങ്ങനെഓരോകവിയുംകലാകാരനുംഅമ്മയെകുറിച്ച് എഴുതിയിട്ടും വര്‍ണ്ണിച്ചിട്ടും അവസാനിയ്ക്കാത്ത ഒരു ആവനാഴിയാണ് മാതൃസ്‌നേഹം.
ഒരു പക്ഷെ പാശ്ചാത്യസംസ്‌കാരത്തെക്കാളും പാവനമായും അമൂല്യവുമായാണ് ഇന്ത്യന്‍ സംസ്‌കാരത്തില്‍ 'അമ്മഎന്നസത്യത്തെകാണുന്നത്.ഒരുജീവന്റെചുട്ടമുതല്‍,ചുടലവരെ ഹൃത്തില്‍ സുഗന്ധംപകരുന്ന,വാടാമലരായിമാതൃസ്‌നേഹംനിറഞ്ഞുനില്‍ക്കുന്നു. ഒരാള്‍എത്രവലിയവനായാലും 'അമ്മഎന്നസ്മരണയ്ക്ക്മുന്നില്‍ എന്നും നിഷ്‌കളങ്കമായ ഒരുകുഞ്ഞാകുന്നു .ഒരുപക്ഷെഓരോരുത്തരിലുംഅലിഞ്ഞുചേര്‍ന്ന ഈ മാതൃസ്‌നേഹംതന്നെയാകാം നമ്മുടെ സംസ്‌കാരത്തില്‍ 'അമ്മ എന്ന സങ്കല്‍പ്പത്തെ നിത്യഹരിതമാക്കുന്നത്.
എന്നാല്‍ ഇന്നത്തെകാലഘട്ടത്തില്‍ നിര്‍മലമായ ഈ മാതൃസ്‌നേഹത്തിനു മൂല്യച്യുതിസംഭവിച്ചുവോ എന്ന് പലസന്ദര്ഭങ്ങളിലും നമുക്ക് തോന്നിപോകാം. അവിഹിതബന്ധങ്ങളില്‍ പിറക്കുന്ന കുഞ്ഞുങ്ങളെ പൊതുസ്ഥലങ്ങളിലും,ചവിട്ടുകൊട്ടകളിലുംഉപേക്ഷിയ്ക്കപ്പെടുന്നതും, വിവാഹേതരബന്ധങ്ങള്‍ കൂടുതല്‍ സുഖമമാക്കുന്നതിന്‌സ്വന്തംഉദരത്തില്‍ കുരുത്ത്തന്റെരക്തത്തില്‍ പിറന്നനിഷ്‌കളങ്കരായകുഞ്ഞുങ്ങളെദാരുണമായികൊലപ്പെടുത്തുന്നതും, ഒരുഅമ്മയുടെചൂടുംസ്‌നേഹവുംആവശ്യമുള്ളപ്പോള്‍ കുഞ്ഞിനെഉപേക്ഷിച്ച്‌സ്വന്തംസുഖംതേടിപോകുന്നതും അമ്മതന്നെ. ഇത്തരത്തിലുള്ളനിത്യസംഭവങ്ങള്‍ 'അമ്മഎന്നദൈവികമായപദംകളങ്കപ്പെടുത്തുന്നതുംനിര്‍മ്മലമായമാതൃസ്‌നേഹത്തെചോദ്യംചെയ്യുന്നതുംആകാം.
ജന്മംതന്നതിന്കണക്കുതീര്‍ത്ത്അമ്മമാരുടെശല്യംഒഴിവാക്കുന്നമക്കളുംഇന്ന് 'അമ്മഎന്നപദത്തെകളങ്കപ്പെടുത്തുന്നില്ലേഎന്ന്‌തോന്നിയേക്കാം.കൈവളര്ന്നുവോകാല്‍ വളരുന്നുവോഎന്ന്‌നോക്കി, ശരിയായആരോഗ്യത്തോടെ, തനിയ്ക്കാകുന്നതിനുംഉപരിയായിസാമ്പത്തികപരാധീനതകള്‍ നികത്തിആവശ്യമായവിദ്യാഭ്യാസംനല്‍കിമക്കളെഉന്നതപദവികളില്‍ എത്തിയ്ക്കുമ്പോള്‍ മാതാപിതാക്കളെഒന്ന്വന്നുകാണാന്‍, അവരുടെആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍, എന്തിനേറെഅവര്‍ക്ക്ഒരുഫോണ്‍ വിളിച്ച്‌സംസാരിയ്ക്കാന്‍ വരെസമയംകണ്ടെത്താന്‍ കഴിയാത്തമക്കളെകുറിച്ചുള്ളദുഃഖങ്ങള്‍ കടിച്ചമര്‍ത്തിവാര്‍ദ്ധക്യംവേലക്കാര്‍ക്കൊപ്പംകഴിച്ചുകൂട്ടുന്നമാതാപിതാക്കളെസമൂഹത്തില്‍ നമുക്ക്കാണാന്‍ കഴിഞ്ഞേക്കാം. അറിയപ്പെടാത്തവഴികളില്‍ ,പള്ളികളില്‍, അമ്പലങ്ങളില്‍ അമ്മയെഉപേക്ഷിച്ച്‌സ്വത്ത്കരസ്ഥമാക്കിസ്വന്തംകാര്യംനോക്കിസ്ഥലംവിടുന്നമക്കളും, ഹൃദയത്തില്‍ തന്റെപ്രാണന്‍ പോലെഓരോനിമിഷത്തിലുംമക്കള്‍ക്കുവേണ്ടിനൊമ്പരംകൊണ്ട 'അമ്മയെ, മാതാപിതാക്കളെഅനാഥാലയത്തില്‍ നിഷ്പ്രയാസംഉപേക്ഷിയ്ക്കുന്നമക്കളുംഇന്ന്‌സമൂഹത്തിലുണ്ട്എന്നതും മാതൃവാത്സല്യത്തെചോദ്യംചെയ്യപ്പെടുന്നതാണ്.
ഇത്തരംസംഭവങ്ങള്‍ ഈ കാലഘട്ടത്തില്‍ മാത്രമല്ലപണ്ടുകാലങ്ങളിലുംസംഭവിച്ചിരുന്നുഎന്നാല്‍ ഇന്ന്മാധ്യമങ്ങളുടെസ്വാധീനംകൂടുതല്‍ ഉള്ളതിനാല്‍ നല്ലസംഭവങ്ങളെക്കാള്‍ഇത്തരംഅനിശ്ചിതസംഭവങ്ങള്‍കൂടുതല്‍ശ്രദ്ധേയമാകുന്നുഎന്നുമാത്രം. കഴിഞ്ഞകാലഘട്ടത്തെക്കാള്‍ഇന്ന്മക്കള്‍ക്ക്മാതാപിതാക്കളോടോ, മാതാപിതാക്കള്‍ക്ക്അച്ഛനമ്മമാരോടോവാത്സല്യംനഷ്ടപ്പെടുന്നുഎന്ന്തറപ്പിച്ച്പറയാനാകില്ല.ജീവിതസാഹചര്യങ്ങള്‍മാറുന്നതനുസരിച്ച്ജീവിതരീതിമാറിയെന്നിരിയ്ക്കാം.അനിശ്ചിതമായസംഭവങ്ങള്‍,ചിലസംഭവങ്ങള്‍ മാത്രമാണ്. മനുഷ്യത്വംനഷ്ടപ്പെട്ടജീവിതങ്ങള്‍ക്ക്മാത്രമേഇത്തരംഅനിശ്ചിതസംഭവങ്ങള്‍ക്ക്ഉത്തരവാദികളാകാന്‍കഴിയൂ.
ദേവാലയങ്ങളേക്കാള്‍ പരിശുദ്ധമാണ്മാതൃഹൃദയം, ദേവാലയങ്ങളില്‍ വാഴുന്നദൈവങ്ങളെക്കാളും ശക്തിയേറിയതും, സഹിയ്ക്കാനും പൊറുക്കാനും കഴിയപ്പെടുന്ന കാണപ്പെടുന്നതുമായദൈവമാണ് ത്യാഗത്തിന്റെയുംസഹിഷ്ണുതയുടെയും, സ്‌നേഹത്തിന്റെയും, വാത്സല്യത്തിന്റെയുംആകെതുകയായഒരുമാതാവ്. ഓരോകുഞ്ഞിന്റെയുംശരീരത്തില്‍, മനസ്സില്‍ ഒരുവേദനപറ്റിയാല്‍ ആ വേദനകൂടുതല്‍ പ്രതിഫലിയ്ക്കുന്നത്മാതാവിന്റെഹൃദയത്തിലാണ്.ആ നെഞ്ചുപിടയുന്നത്മക്കള്‍ക്ക്വേണ്ടിയാണ്, ആ പ്രാര്‍ത്ഥനഎന്നുംതന്റെരക്തത്തില്‍ നിന്നുംഉരുത്തിരിഞ്ഞമറ്റൊരുജീവനുവേണ്ടിയാണ്.തന്റെഅന്ത്യശ്വാസംവരെ ആ കണ്ണുകള്‍ കാണാന്‍ ആഗ്രഹിയ്ക്കുന്നത്മക്കളെയാണ്, മക്കളുടെചുണ്ടിലെചിരിയാണ്. ആ നിസ്വാര്‍ത്ഥസ്‌നേഹംമക്കള്‍ക്കുവേണ്ടിമാത്രമാണ്.ആ ശാസനനന്മയ്ക്കുവേണ്ടിമാത്രമാണ്, ആ സ്വാര്‍ത്ഥതമക്കള്‍ എന്ന്മാത്രമാണ്.
ഓരോമനുഷ്യനും തന്റെ മനസ്സെന്ന ദേവാലയത്തില്‍ പ്രതിഷ്ഠിയ്‌ക്കേണ്ടത് 'അമ്മഎന്നഅനുപമമായമാതൃവാത്സല്യത്തെയാണ്.ആരാധനനടത്തേണ്ടത് ആമനസ്സിന്റെനന്മയെയാണ്.എന്നുംസേവിയ്‌ക്കേണ്ടത് ആ പാദത്തെയാണ്.'അമ്മഎന്നചൈതന്യംഎല്ലാമനസ്സിലുംജീവചൈതന്യമായിനിറഞ്ഞുനില്‍ക്കും.
നമ്മള്‍നമ്മുടെമാതാപിതാക്കളെസ്‌നേഹിയ്ക്കുന്നതിലൂടെവരുംതലമുറനമ്മിലെമാതാപിതാക്കളുംസ്‌നേഹിയ്ക്കപ്പെടട്ടെ. നമ്മള്‍ നമ്മുടെമാതാപിതാക്കളെ സ്‌നേഹിയ്ക്കുന്നതിലൂടെ വരുംതലമുറകളാല്‍ നമ്മിലെ മാതാപിതാക്കളുംസ്‌നേഹിയ്ക്കപ്പെട്ടേക്കാം. ജനനിയെന്നപ്രപഞ്ചശക്തിയിലെ അതുല്യമായ സ്‌നേഹം അമ്മയെ സ്‌നേഹിച്ചുകൊണ്ടുതന്നെ ഓരോരുത്തര്‍ക്കും നുകര്‍ന്നറിയാം.
എല്ലാവര്‍ക്കുംമാതൃദിനാശംസകള്‍!