ചങ്കിടിപ്പോടെ സിപിഎമ്മും പിണറായിയും; യുഡിഎഫിന് വിജയവും പരാജയവും പ്രതിസന്ധി; ഒരു സീറ്റെങ്കിലും കിട്ടിയില്ലെങ്കില്‍ ബിജെപിയില്‍ പൊട്ടിത്തെറി  

246 0

തിരുവനന്തപുരം: സാധാരണ ഗതിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ അത്ര നിര്‍ണായകമാവാറില്ല .ഇക്കുറി പക്ഷേ വ്യത്യസ്ത കാരണങ്ങളാല്‍ മൂന്നു മുന്നണികള്‍ക്കും നിര്‍ണായകമാണ് ലോക് സഭാ തെരഞ്ഞെടുപ്പു ഫലം

ഭരണമികവിന്റെയും നവോത്ഥാന മതേതര മൂല്യങ്ങളുടെ സംരക്ഷകരെന്ന പ്രതിച്ഛായയുടെയും പിന്‍ബലത്തില്‍ മല്‍സര രംഗത്ത് ആത്മവിശ്വാസത്തോടെ ആദ്യ മെത്തിയ എല്‍ഡിഎഫിന് കുറഞ്ഞ പക്ഷം കഴിഞ്ഞ തവണ ലഭിച്ച എട്ടു സീറ്റെങ്കിലും ലഭിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്കു മുന്‍പില്‍ പറഞ്ഞു നില്‍ക്കുക ബുദ്ധിമുട്ടാകും .അത്രയൊന്നും ആത്മവിശ്വാസമില്ലാതിരുന്ന യുഡിഎഫിനെയും ശബരിമല മാത്രം ശരണമാക്കിയ എന്‍ ഡി എ യെയും നേരിട്ടിട്ടും സീറ്റ് കുറഞ്ഞാല്‍ അത് ജനം പ്രതിപക്ഷത്തിന്റെ റോള്‍ ഏറ്റെടുത്തതു കൊണ്ടാണെന്ന് സമ്മതിക്കേണ്ടി വരും .അത് ഏറ്റവുമധികം പ്രതിരോധത്തിലാക്കുക സി പി എമ്മിനെയും പ്രത്യേകിച്ച് മുഖ്യമന്തി പിണറായി വിജയനെയുമാകും .ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിന്റെ ഗുണഫലം യുഡിഎഫിന് ലഭിക്കുകയും ശബരിമല പ്രശ്‌നത്തിന്റെ പേരില്‍ പരമ്പരാഗതമായി ലഭിച്ചു പോന്ന ഹൈന്ദവ വോട്ടുകളില്‍ വിള്ളലുണ്ടാവുകയും ചെയ്താലും വിമര്‍ശനത്തിന്റെ കുന്തമുന ശബരിമല പ്രശ്‌നത്തില്‍ ഏതാണ്ട് ഏകപക്ഷീയമായി കടുത്ത നിലപാട് സ്വീകരിച്ച പിണറായി വിജയനായിരിക്കും .ഒപ്പം ഭൂരിപക്ഷ വര്‍ഗീയതക്ക് വളം വച്ചു എന്ന ആരോപണവും മുന്നണിയും സിപിഎമ്മും നേരിടേണ്ടി വരും .ഭരണത്തുടര്‍ച്ച എന്ന ലക്ഷ്യത്തോെടെ ഭരണപരവും രാഷ്ട്രീയ പരവുമായ നയങ്ങള്‍ ആവിഷ്‌കരിക്കുന്ന മുന്നണിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാന്‍ ബുദ്ധിമുട്ടാവുന്ന സാഹചര്യം സൃഷ്ടിക്കും .മാത്രമല്ല ദേശീയ തലത്തില്‍ നിലനില്‍പ്പിനായി പോരാടുന്ന സി പി എമ്മിനും സി പി ഐ ക്കും വിശാല സഖ്യങ്ങള്‍ രൂപീകരിക്കുന്നതില്‍ നിന്ന് കടിഞ്ഞാണിടുന്ന സി പി എമ്മിന്റെ കേരള നേതൃത്വം   ഇവിടെയുണ്ടാകുന്ന തോല്‍വി കേന്ദ്ര നേതൃത്വത്തോട് വിശദീകരിക്കാന്‍ പണിപ്പെടേണ്ടിയും വരും .

രാഹുല്‍ ഗാന്ധിയിലും ന്യൂനപക്ഷ ഏകീകരണത്തിലും പ്രതീക്ഷ പുലര്‍ത്തുന്ന യുഡിഎഫിന് വിജയവും പരാജയവും പ്രതിസന്ധിയാകുമെന്നത് വൈരുധ്യ മെന്നു തോന്നാമെങ്കിലും അതാണ് സത്യം .പ്രത്യേക ആശയാദര്‍ശങ്ങളുടെ പിന്‍ബലമില്ലാതെ നേടുന്ന വിജയം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുകയെന്നത് ഒരു വെല്ലുവിളി .അതിനുമപ്പുറം കേന്ദ്രത്തില്‍ ഒരിക്കല്‍ കൂടി എന്‍ ഡി എ അധികാരത്തില്‍ വന്നാല്‍ നേതാക്കളെയും അണികളെയും പിടിച്ചു നിര്‍ത്തുകയെന്നത് യഥാര്‍ത്ഥ വെല്ലുവിളി .ഇനി തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ ഈ തിരഞ്ഞെടുപ്പ് യുഡിഎഫിന്റെ വാട്ടര്‍ ലൂ ആകുകയും ചെയ്യും .

അതേ സമയം ഈ തെരഞ്ഞെടുപ്പ് ഏറ്റവുമധികം നിര്‍ണായകമാവുക ബിജെപിയുടെ സംസ്ഥാന ഘടകത്തിനാവും .കുറഞ്ഞ പക്ഷം ഒരു സീറ്റിലെങ്കിലും ജയിച്ചില്ലെങ്കില്‍ ബിജെപിയുടെ സംസ്ഥാന നേതൃത്വം ഈ രൂപത്തില്‍ തുടരില്ല .ശബരിമല എന്ന ഒറ്റ വിഷയത്തില്‍ കടിച്ചുതൂങ്ങി തെരഞ്ഞെടുപ്പിനെ നേരിട്ട ബി ജെ പി സംസ്ഥാന നേതൃത്വത്തിന് അതിന്റെ ആശയപരവും നേതൃത്വ പരവുമായ ദാരിദ്ര്യം മറച്ചുവയ്ക്കാന്‍ ഒരു വിജയമെങ്കിലും അനിവാര്യമാണ് .

Related Post

അനുപമമാതൃവാത്സല്യം നുകരാം; അതുല്യസ്‌നേഹം പകരാം; മാതൃസ്‌നേഹസ്മരണകളുണര്‍ത്തി മാതൃദിനകുറിപ്പ്  

Posted by - May 12, 2019, 10:56 am IST 0
ജ്യോതിലക്ഷ്മിനമ്പ്യാര്‍ ഈ കരച്ചില്‍ സന്താപത്തിന്റെയോ,സന്തോഷത്തിന്റേയോഅല്ല. ആരോപഠിപ്പിച്ചതോ,പറഞ്ഞുചെയ്യിയ്ക്കുന്നതോ അല്ല.ഇതൊരു പ്രപഞ്ചസത്യമാകുന്നു.പ്രകൃതിയും ഒരു പുതുജീവനും കണ്ടുമുട്ടുന്ന അനുഭൂതി. ഒരു സ്ത്രീ തന്റെ ജീവിതത്തില്‍ കേള്‍ക്കാന്‍ ആഗ്രഹിയ്ക്കുന്ന, അവളില്‍ മാതൃത്വംചുരത്തപ്പെടുന്ന, ഒരമ്മയുടെ…

സ്വപ്നതുല്യനേട്ടത്തില്‍ ബിജെപി; ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക്; ഇത് നരേന്ദ്ര മോദിയുടെ ചരിത്രവിജയം  

Posted by - May 23, 2019, 03:25 pm IST 0
ന്യൂഡല്‍ഹി: ഒടുവില്‍ അത് യാഥാര്‍ത്ഥ്യമായി. 350 എന്ന സ്വപ്നതുല്യ നേട്ടത്തിലേക്ക് എന്‍ ഡി എ. ബിജെപി കഴിഞ്ഞ തവണ നേടിയതിനെക്കള്‍ സീറ്റോടെ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് .എല്ലാ വിമര്‍ശനങ്ങള്‍ക്കുമപ്പുറം…

സിപിഎമ്മും ബിജെപിയുമായി ഡീല്‍; കേരള നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബാലശങ്കര്‍  

Posted by - Mar 16, 2021, 10:47 am IST 0
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയുടെ കേരള നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ്. സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരുമായ ആര്‍ ബാലശങ്കര്‍. ചെങ്ങന്നൂരില്‍ തനിക്ക്…

വേനല്‍ കടുത്തതോടെ പാതയോരങ്ങളില്‍ കാഴ്ചയുടെ വസന്തം തീര്‍ത്ത് ഗുല്‍മോഹര്‍ മരങ്ങള്‍  

Posted by - May 14, 2019, 08:53 pm IST 0
തലശേരി:വേനല്‍ കടുത്തതോടെ പാതയോരങ്ങളില്‍  കാഴ്ചയുടെ വസന്തം തീര്‍ത്ത് ഗുല്‍മോഹര്‍ മരങ്ങള്‍. വഴിയോരങ്ങളെ  ചെമ്പട്ടുടുപ്പിക്കുന്ന ഗുല്‍മോഹറുകള്‍ ഏവരുടേയും  മനസിന് കുളിര്‍മയേകുകയാണ്. പാതയോരങ്ങളിലും കാമ്പസുകളിലും   തണല്‍വിരിച്ച് നില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍…

മണ്ഡലകാലത്ത്‌  നിലക്കല്‍, പമ്പ റൂട്ടില്‍ കെ.എസ്.ആര്‍.ടി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി

Posted by - Nov 13, 2019, 04:55 pm IST 0
പത്തനംതിട്ട: ശബരിമല നട മണ്ഡലകാല പൂജകൾക്കായി നവംബർ 16ന് തുറക്കും. മണ്ഡലകാലത്തുള്ള  കെഎസ്ആർടിസി സർവീസ്  നിരക്ക് വർധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. നിലക്കല്‍…

Leave a comment