പത്തനംതിട്ട: ശബരിമല നട മണ്ഡലകാല പൂജകൾക്കായി നവംബർ 16ന് തുറക്കും. മണ്ഡലകാലത്തുള്ള കെഎസ്ആർടിസി സർവീസ് നിരക്ക് വർധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. നിലക്കല്‍ പമ്പ ചെയിന്‍ സര്‍വ്വീനായി 10 ഇലക്ട്രിക്ക് ഉള്‍പ്പെടെ 300 ഓളം ബസ്സുകള്‍ ഇക്കുറി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. നിലക്കല്‍, പമ്പ റൂട്ടില്‍ 40 രൂപ നിരക്കിലാകും കെഎസ്ആർടിസി ഇത്തവണയും സർവീസ് നടത്തുക.
മണ്ഡലകാലത്തെ അയ്യപ്പ ഭക്തരുടെ തിരക്ക് പരിഗണിച് സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു. നിസാമാബാദ്-കൊല്ലം സ്പെഷൽ ട്രെയിൻ, ഹൈദരാബാദ്-കൊല്ലം സ്പെഷൽ ട്രെയിൻ, ഹൈദരാബാദ്-കൊല്ലം സ്പെഷൽ ട്രെയിൻ, ഹൈദരാബാദ്-കൊല്ലം സ്പെഷൽ ട്രെയിൻ, കരിംനഗർ-കൊല്ലം സ്പെഷൽ ട്രെയിൻ, സിരുപുർകാഗസ്‌നഗർ-കൊല്ലം സ്പെഷൽ ട്രെയിൻ, കക്കിന്ദ-കൊല്ലം സ്പെഷൽ ട്രെയിൻ, മാചിലിപട്ടണം-കൊല്ലം സ്പെഷൽ ട്രെയിൻ, നർസപൂർ-കൊല്ലം സ്പെഷൽ ട്രെയിൻ, വിജയവാഡ-കൊല്ലം സ്പെഷൽ ട്രെയിൻ, ഔറംഗബാദ്-കൊല്ലം സ്പെഷൽ ട്രെയിൻ, അകോല-കൊല്ലം സ്പെഷൽ ട്രെയിൻ, അദിലാബാദ്-കൊല്ലം സ്പെഷൽ ട്രെയിൻ , കൊല്ലം-തിരുപ്പതി സ്‌പെഷൽ ട്രെയിൻ, കക്കിന്ദ ടൗൺ-കൊല്ലെ സ്പെഷൽ ട്രെയിൻ, നിസാമാബാദ്-കൊല്ലം സ്പെഷൽ ട്രെയിൻ, ഹൈദരാബാദ്-കൊല്ലം സ്പെഷൽ ട്രെയിൻ തുടങ്ങിയവയാണ് പ്രത്യേക ട്രെയിൻ സർവീസുകൾ.
