അറിയാം കര്‍പ്പൂര ദീപത്തിന്റെ പ്രാധാന്യം 

160 0

ഹൈന്ദവ പൂജാദി കര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനമുള്ള ഒന്നാണ് കര്‍പ്പൂര ദീപം. ദീപാരാധന നടത്തുമ്ബോള്‍ കര്‍പ്പൂര ദീപമാണ് ഉഴിയുക. ദിവസേനയുള്ള പ്രാര്‍ത്ഥനയിലെ ഒരു പ്രധാന ഘടകമാണ് കര്‍പ്പൂരം. മനുഷ്യന്‍റെ അഹന്തയെ നശിപ്പിക്കുന്നതിന്‍റെ പ്രതീകമായാണ് കര്‍പ്പൂരം കത്തിക്കുന്നത്. ചാരം പോലും ബാക്കിയില്ലാതെ എരിഞ്ഞ് തീരുന്ന ഒന്നാണ് കര്‍പ്പൂരം. അല്പം കര്‍പ്പൂരം കത്തിക്കുന്നതും അതിന്‍റെ ഗന്ധം ശ്വസിക്കുന്നതും പ്രാര്‍ത്ഥനയുടെ അന്തരീക്ഷത്തെ അതിന്‍റെ തീവ്രതയിലെത്തിക്കാന്‍ സഹായിക്കും. 

ആത്മീയ കാര്യങ്ങളില്‍ കര്‍പ്പൂരത്തിന്റെ സ്വാധീനം വളരെ വലുതാണ്. ആത്മീയ കാര്യങ്ങളില്‍ കര്‍പ്പൂരം കത്തിക്കുന്നതു കൊണ്ട് എന്താണ് ഉദ്ദേശിയ്ക്കുന്നതെന്നു നോക്കാം. ആത്മീയമായി മാത്രമല്ല ആരോഗ്യപരമായും കര്‍പ്പൂരം മുന്നില്‍ തന്നെയാണ്. ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് കര്‍പ്പൂരം. ഇന്ത്യയില്‍ ഭവനങ്ങളില്‍ സാധാരണമായി ഉപയോഗിക്കപ്പെടുന്നതാണ് ഇത്. 

കര്‍പ്പൂരത്തിന്‍റെ പുക ശ്വസിക്കുന്നത് അപസ്മാരം, ഹിസ്റ്റീരിയ, സന്ധിവാതം എന്നിവയുള്ളവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്. കര്‍പ്പൂരം കത്തിക്കുന്നതിലൂടെ ദൈവത്തോട് കൂടുതല്‍ അടുക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. കര്‍പ്പൂരം കത്തിക്കുമ്ബോളുള്ള പുക വായുവിനെ ശുദ്ധീകരിക്കുകയും അത് ശ്വസിക്കുന്നത് ഗുണം ചെയ്യുകയും ചെയ്യും. ഈ ഒരു ഗുണമാണ് കര്‍പ്പൂരത്തിന് പ്രാധാന്യം നല്‍കാന്‍ കാരണം.
 

Related Post

കാശി എന്ന മഹാശ്മശാനം

Posted by - May 6, 2018, 09:33 am IST 0
കാശി എന്ന മഹാശ്മശാനം ഭാരതത്തിന്റെ കിഴക്കുദേശത്ത് ഏറ്റവും പവിത്രമായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഇന്ന് കാശി അഥവാ ബനാറസ് എന്നറിയപ്പെടുന്ന വാരണാസി. ഈ പ്രപഞ്ചത്തിന്‍റെ മര്‍മ്മസ്ഥാനം, അഥവാ കാതല്‍…

പുനർജന്മം  

Posted by - Mar 14, 2018, 08:53 am IST 0
പുനർജന്മം ജനിച്ചവരെല്ലാം ഒരുനാൾ മരിക്കണം. ഇതു നിത്യമായ സത്യമാണ്.. പ്രാരബ്ധ കർമഫലം തീരാറാവുമ്പോൾ സൽക്കർമ ഫലാനുഭവത്തിനു വേണ്ടിയാണു മരണം. വാർധക്യം മൂലവും തുടർച്ചയായ രോഗത്താലും അതുവരെ ബലിഷ്ഠമായിരുന്ന…

ഈസ്റ്റർ ആശംസകൾ 

Posted by - Apr 1, 2018, 09:10 am IST 0
മീഡിയഐ യുടെ  ഈസ്റ്റർ ആശംസകൾ  യേശുദേവൻ ഉയർത്തെഴുനേറ്റപോലെ മീഡിയഐയുടെ വായനക്കാരിൽ സ്നേഹവും കരുണയും ഉണ്ടാവട്ടെ

ദീർഘായസ്സിനായി വിവാഹം നടക്കുന്ന ക്ഷേത്രം -തമിഴ് നാട്ടിലെ മൈലാടും തുറക്ക് സമീപത്തെ തിരുക്കടുയുർ  ക്ഷേത്രം

Posted by - Apr 4, 2018, 08:49 am IST 0
ദീർഘായസ്സിനായി വിവാഹം നടക്കുന്ന ക്ഷേത്രം -തമിഴ് നാട്ടിലെ മൈലാടും തുറക്ക് സമീപത്തെ തിരുക്കടുയുർ  ക്ഷേത്രം പാലാഴി മഥനത്തിൽ  ലഭിച്ച  അമൃത്  ഗണേശനെ സ്മരിക്കാതെ  കഴിക്കാൻ തുനിഞ്ഞ  ദേവന്മാരെ…

ശ്രീശങ്കരാചാര്യരുടെ ഭജ ഗോവിന്ദം

Posted by - Apr 1, 2018, 09:33 am IST 0
ശ്രീശങ്കരാചാര്യരുടെ ഭജ ഗോവിന്ദം കസ്‌ത്വം കോഹം കുത ആയാത: കാ മേ ജനനീ കോ മേ താത: ഇതി പരിഭാവയ സര്‍വമസാരം വിശ്വം തൃക്ത്വാ സ്വപ്‌നവിചാരം നീ ആരാണ്‌?…

Leave a comment