പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി
തദഹം ഭക്ത്യുപഹൃതമശ്നാമി പ്രയതാത്മനഃ
ജലം, ഇല, പൂവ്, ഫലം എന്നിവ ഭക്തിപൂര്‍വ്വം (ശ്രദ്ധയോടെ) സമര്‍പ്പികുന്നത് ഞാന്‍ സ്വീകരിക്കുന്നു എന്ന് ഭഗവാന്‍ പറയുന്നു.
വ്യഷ്ടിയുടെയും സമഷ്ടിയുടെയും പാരസ്പര്യമാണിത്.
രഹസ്യങ്ങളുടെ രഹസ്യമായ ജീവിതചക്രത്തിന്റെ വിശദീകരണം.
എല്ലാ ജീവന്‍റെയും ഉത്ഭവം ജലമാണ്. ജലത്തില്‍ നിന്നവിര്‍ഭവിച്ച ഇലയാണ് നമുക്കു വേണ്ട അന്നം തരുന്നത്.
തന്നെപ്പോലെ വേറൊരു സൃഷ്ടി നടത്താന്‍ യോഗ്യരാകുന്ന സമയമാണ് പുഷ്പ്പിക്കള്‍. പൂവിന്‍റെ പൂര്‍ത്തീകരണമാണ് ഫലം. അടുത്തതിന്റെ വിത്ത്.
ജലത്തില്‍ ജീവശക്തിയായി ആരംഭിച്ചു നാമായിത്തീര്‍ന്ന പ്രയാണം തിരിച്ചറിയുന്ന വേളയില്‍ നമ്മുടെ ഭാവം സമര്‍പ്പിതമായിത്തീരും, വിനയാന്വിതമായിത്തീരും.
ഈ സമര്‍പ്പണമാണ് ഭഗവാന്‍ സ്വീകരിക്കുന്നത്.
ഈ രഹസ്യം ഒരിക്കല്‍ അറിഞ്ഞാല്‍ ഭഗവാനായിത്തീരും. പിന്നെ ഭേദമില്ല.
എന്ത് ചെയ്യുന്നുവോ അതെല്ലാം-ഭക്ഷിക്കുന്നത്, അനുഭവിക്കുന്നത്, ഹോമിക്കുന്നത്, ദാനം ചെയ്യുന്നത്, തപസ്ച്ചര്യകളില്‍ ഏര്‍പ്പെടുന്നത് ഒക്കെ ഭഗവാനില്‍ അര്‍പ്പിച്ചു ചെയ്യണം.
അര്‍പ്പിക്കുമ്പോള്‍ പിന്നെ നാമില്ല.
അപ്പോള്‍ ‘ഞാന്‍ ചെയ്തു’, ‘ഞാന്‍ കാരണം’, ‘ഞാന്‍’ ‘ഞാന്‍’ എന്നു പറയാന്‍ പറ്റില്ല. ചെയ്യുന്നതൊക്കെ ഭഗവാന്‍.
അതാണ് ശരിയായ ആരാധന