ഇന്ന് നരസിംഹ ജയന്തി 

265 0

ഭഗവാന്‍ മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമാണ് നരസിംഹാവതാരം.വൈശാഖമാസത്തിലെ ശുക്ളപക്ഷ ചതുര്‍ദശി ദിവസമാണ് നരസിംഹ ജയന്തിയായി ആഘോഷിക്കുന്നത്. നരസിംഹമൂര്‍ത്തി ക്ഷേത്രങ്ങളിലും വിഷ്ണുക്ഷേത്രങ്ങളിലും നരസിംഹജയന്തി ഏറെ വിശേഷപ്പെട്ട ദിവസമാണ്.

കൃതയുഗത്തില്‍ മഹാവിഷ്ണു നാല് അവതാരങ്ങള്‍ എടുത്തു . അതിൽ അവസാനത്തെ അവതാരമാണ് നരസിംഹം. പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യാകശിപുവിനെ നിഗ്രഹിക്കാനുമായി മഹാവിഷ്ണു നരസിംഹാവതാരം എടുത്തുവെന്നാണ് ഭാഗവതത്തിൽ പറയുന്നത് .പേരു പോലെ സിംഹത്തിന്‍റെ മുഖവും മനുഷ്യന്‍റെ ശരീരവുമാണ് ഈ വിഷ്ണു അവതാരത്തിന്‍റെ പ്രത്യേകത.

സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് താഴെ പറയുന്ന മട്ടിലേ തന്റെ മരണം ആകാവൂ എന്ന വരം വാങ്ങി.

മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത്
ആയുധങ്ങൾ കൊണ്ട് തന്നെ കൊല്ലരുത്
രാവോ പകലോ തന്നെ കൊല്ലരുത്
ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് തന്നെ കൊല്ലരുത്
ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ പുത്രൻ ജനിച്ചു. വിഷ്ണുഭക്തിയിൽ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ ഹിരണ്യകശിപു ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാൻ ആവശ്യപ്പെട്ടു. തൂണിലും തുരുമ്പിലും വിഷ്ണു വസിയ്ക്കുന്നുണ്ടെന്ന് പ്രഹ്ലാദൻ അറിയിയ്ക്കുകയും അനന്തരം തൂൺ പിളർന്ന് മഹാവിഷ്ണു നരസിം‌ഹമൂർത്തിയായി അവതരിച്ചു. സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപു വധം നടത്തി. ശേഷം ശാന്തനായ നരസിം‌ഹമൂർത്തി പ്രഹ്ലാദനെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി

Related Post

 ഗീതയുടെ പൊരുൾ

Posted by - Mar 11, 2018, 02:20 pm IST 0
 ഗീതയുടെ പൊരുൾ ഹേ ,അച്യുത, നാശരഹിതനായവനെ ,അങ്ങയുടെ അനുഗ്രഹത്താൽ എന്റെ വ്യാമോഹങ്ങളെല്ലാം നീങ്ങി ,ഞാൻ ആരാണെന്ന സ്‌മൃതി എനിക്ക് ലഭിച്ചു …സംശയങ്ങൾ നീങ്ങി ഞാൻ ദൃഡ ചിത്തനായിരിക്കുന്നു…

പുഷ്പാഞ്ജലി അര്‍ച്ചന

Posted by - Mar 13, 2018, 08:23 am IST 0
പുഷ്പാഞ്ജലി അര്‍ച്ചന ഹിന്ദു ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നവരില്‍ "അര്‍ച്ചന-പുഷ്പാഞ്ജലി" എന്നീ വഴിപാടു കഴിക്കാത്തവര്‍ വളരെ വിരളമായിരിക്കും. എല്ലാ ക്ഷേത്രങ്ങളിലും സാധാരണയായി എല്ലാവരും തന്നെ ചെയ്യുന്ന ഒരു വഴിപാടാണ് ഇത്.…

"ശംഭോ മഹാദേവ"

Posted by - Mar 8, 2018, 10:26 am IST 0
"പടിയാറും" കടന്നവിടെച്ചെല്ലുമ്പോള്‍ ശിവനെ കാണാകും ശിവശംഭോ….." ഏതാണ് ആ ആറ് പടികള്‍? "വലിയൊരു കാട്ടീലകപ്പെട്ടേ ഞാനും വഴിയും കാണാതെയുഴലുമ്പോള്‍ വഴിയില്‍ നേര്‍വഴി അരുളേണം നാഥാ തിരുവൈക്കം വാഴും…

ശ്രീശങ്കരാചാര്യരുടെ ഭജ ഗോവിന്ദം

Posted by - Apr 1, 2018, 09:33 am IST 0
ശ്രീശങ്കരാചാര്യരുടെ ഭജ ഗോവിന്ദം കസ്‌ത്വം കോഹം കുത ആയാത: കാ മേ ജനനീ കോ മേ താത: ഇതി പരിഭാവയ സര്‍വമസാരം വിശ്വം തൃക്ത്വാ സ്വപ്‌നവിചാരം നീ ആരാണ്‌?…

മനുഷൃൻ ഈപ്രപഞ്ചത്തിലെ ശ്രേഷ്ഠജീവിആയത് എന്തുകൊണ്ടാവാം 

Posted by - Apr 6, 2018, 06:03 am IST 0
മനുഷൃൻ ഈപ്രപഞ്ചത്തിലെ ശ്രേഷ്ഠജീവിആയത് എന്തുകൊണ്ടാവാം  മനുഷൃനിൻ ചിത്ത് രൂപേണ ഞാൻ വസിക്കുന്നു എന്നു ഗീതയുംഎൻെറ പ്രതിരൂപത്തി ഞാൻമനുഷൃനേ ശ്രിഷ്ടിച്ചു എന്നു ബൈബിളും പറയുന്നത് എന്തുകൊണ്ടാവാം  ജീവികളിൽ മനുഷൃനുമാത്രമാണു…

Leave a comment