കൈലാസം അറിയുവാൻ ഇനിയുമേറെ 

272 0

 കൈലാസം അറിയുവാൻ ഇനിയുമേറെ 

ഹൈന്ദവവിശ്വാസപ്രകാരം സംഹാര മൂര്ത്തിയായ ശിവന് പത്നിയായ പാര്വ്വതി ദേവിയോടും നന്ദികേശനും ഭൂതഗണങ്ങളോടുമൊപ്പം വസിക്കുന്ന സ്ഥലമാണ് കൈലാസം .. കൈലാസവും അനുബന്ധ പ്രദേശങ്ങളായ മാനസ്സസരസ്സും ഇപ്പോള് ചൈനയുടെ 'ഭാഗമാണ് .. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തിയെട്ടും മനുഷ്യരാല് കീഴടക്കുവാന് പറ്റാത്ത ഏക-കൊടുമുടി എന്ന ഒരു വിശേഷണവും കൈലാസത്തിനുണ്ട്. അനുനിമിഷം മാറിമാറിവരുന്ന പ്രകൃതി, കാലാവസ്ഥ – ഭൂമിശാസ്ത്ര, ഭൌതിക -ആത്മീയതലത്തിലുള്ള പ്രതിബന്ധങ്ങള് എന്നും മനുഷ്യരാല് കീഴടക്കുവാന് പറ്റാത്ത ഗിരിശിഖരമായി കൈലാസത്തെ ഇപ്പോഴും നിലനിര്ത്തുന്നു .. മുന്കൂകട്ടിയുള്ള അനുമതിയോടു കൂടി മാത്രമേ സഞ്ചാരികള്ക്ക് പോലും അവിടം സന്ദര്ശിക്കുവാന് അനുവാദമുള്ളൂ .. അതുമാത്രമല്ല കൈലാസപര്വ്വതതത്തിന് മുകളില് ചുറ്റുമുള്ള ഏതാനും ക ലോമീറ്റര് വ്യോമപരിധിയില് പറക്കല് ​​നിരോധിത മേഖലയായി ചൈനീസ് ഗവണ്മെന്റ് പ്രഖ്യാപിച്ചിട്ടുമുണ്ട് ..

കൈലാസത്തെ ചുറ്റിപറ്റിയുള്ള നിഗൂഡതകളിലേക്ക് ..

കൈലാസത്തെയും മാനസ്സസരസ്സിനെയും ചുറ്റി എന്തോ ഒരു അജ്ഞാതശക്തി മറഞ്ഞിരിക്കുന്നതായി സമീപത്തുള്ള ടിബറ്റന് ഗൈഡുകളും തദ്ദേശിയരായ ഗ്രാമവാസികളും വിശ്വസിക്കുന്നു .. സാങ്കല്പ്പിക – കഥകളും ധാരാളമുണ്ട് .. അതിലൊന്നാണ് തിരിച്ചറിയപെടാത്തതും, തിളക്കമുള്ളതും, സ്വയം പ്രകാശം പരത്തി സഞ്ചരിക്കുന്നതുമായ ചില വസ്തുക്കളുടെ സാമിപ്യം .. പകലും രാതരികാലങ്ങളിലും അവയുടെ സാമിപ്യം നേരിട്ട് കണ്ടവരായ തദ്ദേശഗൈഡുകള് .. ടിബറ്റന് ലാമ-മാര് തുടങ്ങിയവര് ചോദിച്ചാല് ഇത്തരത്തിലുള്ള നൂറുകണക്കിന് കഥകള് പറഞ്ഞു തരും .. ചുരുക്കംപറഞ്ഞാല് ബാഹ്യപ്രാപഞ്ചിക ശക്തികളുടെ വിഹാരകേന്ദ്രമാണവിടം എന്ന് സാരം .. ചില സംഭവങ്ങള് ചൈനീസ് അധികൃതര് സ്ഥിരികരിക്കുകയും അന്വേഷിക്കുന്നതിനുള്ള നടപടികള് തുടങ്ങിയതായും പ്രാദേശികമാധ്യമങ്ങള് റ പ്പോര്ട്ട് ചെയ്തിരുന്നു .. ഇനി ആത്മീയതലത്തില് ചിന്തിക്കുമ്പോള് യക്ഷ-കിന്നര-ഗന്ധര്വ്വകളടക്കം-സര്വ്വ ഭൂതഗണങ്ങളുടെയും നാഥനാണ് ശിവന് .. അപ്പോള് അവയുടെ സാമിപ്യം അവിടെ കൈലാസത്തില് അനുഭവപ്പെട്ടെ തീരു .. ഒരു വിശ്വാസിയുടെ കാഴ്ചപ്പാടിലൂടെ നോക്കിയാല് ആ ഒരു ബന്ധം നമുക്കിതില് കാണാന് കഴിയും ..

കൈലാസ – മാനസസരോവര തീര്ത്ഥാടനസമയത്താകെയും കൈലാസത്തില് നിന്നും എന്തോ ഒരു പ്രത്യേകതരത്തിലുള്ള ഊര്ജ്ജ പ്രഭാവം ചുറ്റുപാടും ശരീരത്തും അനുഭവപെടുന്നതായി ഒരുകൂട്ടം യാത്രികര് പറഞ്ഞിരിക്കുന്നു. തീര്ത്ഥാടനസമയത്ത് മഴയും മഞ്ഞും ഹിമക്കാറ്റും പ്രകൃതി ഒരുക്കുന്ന ദുര്ഘടങ്ങള് അല്ലാതെ ശരീരത്ത് വേറെയും ചില മാറ്റങ്ങള് സംഭവിക്കുന്നതായി അനുഭവസ്ഥര് പറയുന്നു. അതിലൊന്നാണ് ത്വരിത ഗതിയില് വളരുന്ന മുടിയും കൈ-കാല് നഖങ്ങളും .. സാധാരണ വളരുന്നതിലും വേഗത്തില് ആണ് ആ ഈ വളര്ച്ച നിശ്ചിത അളവില് അപകടകരമായ വികിരണസാധ്യത ഉള്ള സ്ഥലങ്ങളില് പ്രവേശിക്കുന്നവര്ക്കാണ് ഇങ്ങനെ സംഭാവിക്കാറുള്ളതെന്നു വിദഗ്ദര് പറയുന്നു .. കൈലാസത്തെ സംബന്ധിച്ച് നോക്കുകയാണെങ്കില് അതിന്റെ ഘടന തന്നെ കൂറ്റന് ആണവനിലയത്തോട് സമം ആണ് താനും .. ചില സമാനതകള് ക ൈലാസനാഥനായ ശിവനില് ഉണ്ട് .. ശിവനാമമായ നടരാജന് തന്നെ ഉദാഹരണം നടരാജന്- The Cosmic Dancer … !! പ്രകൃതിയിലുള്ള ഒരു തരം ഊര്ജ്ജരൂപമാണ് കോസ്മിക് എനര്ജ്ജി. ഒരു പക്ഷെ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും അടങ്ങിയിരിക്കുന്ന അനുഭവപെടുന്ന ബാഹ്യമോ ആന്തരികമോ ആയ എനര്ജ്ജി ആകാം അത് .. അപ്പോള് Cosmic Rays ..? പക്ഷെ കൈലാസത്തില് യാതൊരു തരത്തിലുള്ള അണുവികിരണ സാധ്യത ഇനിയും ശാസ്ത്രീയമായി സ്ഥിരികരിച്ചിട്ടില്ല .. !!

തീര്ത്ഥാടനപാതയില് കൈലാസത്തോട് ചേര്ന്ന് രണ്ടു തടാകങ്ങളും സ്ഥിതിചെയ്യുന്നു മാനസസരസ്സും രാക്ഷസ്താളും .. പലകാര്യങ്ങളിലും വ്യത്യാസമുണ്ട് മാനസസരസ്സും രാക്ഷസ്താളും തമ്മില് .. രണ്ടും ശുദ്ധജല തടാകമാണെങ്കിലും മാനസസരസ്സില് പക്ഷികളും അരയന്നങ്ങളും മത്സ്യങ്ങളും മറ്റു ജലജീവികളും വസിക്കുമ്പോള് രാക്ഷസ്താള് തടാകത്തില് ക്ഷാരഗുണം കൂടുതലുള്ളതിനാല് ജൈവവൈവിധ്യങ്ങള് ഒ ്നും പ്രവേശിക്കാതെ തടാകമാകെ വിജനമായി കിടക്കുന്നു .. എന്തോ ഒരു നെഗറ്റിവ് എനര്ജ്ജി രാക്ഷസ്താളിനെ ചുറ്റിപറ്റി നിലനില്ക്കുന്നുവെന്നുള്ള വിശ്വാസത്താല് തീര്ത്ഥാടകര് ഈ പ്രദേശം സന്ദര്ശനത്തില് നിന്ന് ഒഴിവാക്കുന്നു..പൗര്ണ്ണമി നാളുകളില് തോഴിമാരായ അപ്സരസ്സുകളോടൊപ്പം ശ്രീ പാര്വ്വതി മാനസസരസ്സില് നീരാടാനെത്തുമെന്നു വിശ്വാസമുണ്ട് ..

അറിഞ്ഞതിലുമപ്പുറം നിഗൂഡതകള് ഇനിയും കൈലാസത്തെ വിട്ടുമാറാതെ നില്ക്കുന്നുവെങ്കിലും തീര്ത്ഥാടകര്ക്കും സഞ്ചാരികള്ക്കും പര്യവേഷകര്ക്കും പ്രിയ്യപ്പെട്ട മറ്റൊരിടം എന്ന് വേണമെങ്കില് കൈലാസത്തെ ഇനിയുമിനിയും വിശേഷിപ്പിക്കാം.

ഓം നമ ശിവായ …….

➖➖➖➖➖➖➖➖➖

* * സദാശിവസമാരംഭാം

* * ശങ്കരാചാര്യമധ്യമാം

* * അസ്മദാചാര്യപര്യന്താം

* വന്ദേ ഗുരുപരമ്പരാം.

Related Post

ശ്രീശങ്കരാചാര്യരുടെ ഭജ ഗോവിന്ദം

Posted by - Apr 1, 2018, 09:33 am IST 0
ശ്രീശങ്കരാചാര്യരുടെ ഭജ ഗോവിന്ദം കസ്‌ത്വം കോഹം കുത ആയാത: കാ മേ ജനനീ കോ മേ താത: ഇതി പരിഭാവയ സര്‍വമസാരം വിശ്വം തൃക്ത്വാ സ്വപ്‌നവിചാരം നീ ആരാണ്‌?…

"പരോക്ഷപ്രിയ ദേവഃ"

Posted by - Apr 2, 2018, 08:48 am IST 0
അയ്യപ്പ തത്ത്വം ഇന്ന് ഏറ്റവും കൂടുതൽ ആരാധിക്കുന്ന ദേവതാ സങ്കൽപമാണ് സ്വാമി അയ്യപ്പന്റെത്. അതുപോലെ തന്നെ വിമർശന വിധേയമായിട്ടുള്ള തുമാണ്,   സ്വാമിഅയ്യപ്പൻ  ഇരിക്കുന്നത് അതും യോഗബന്ധത്തോടും…

പുണ്യറംസാനെ ഹൃദയത്തിലേറ്റി വിശ്വാസികള്‍ : ഇനി പുണ്യനാളുകള്‍

Posted by - May 17, 2018, 08:26 am IST 0
കോഴിക്കോട്: ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയായതോടെ വിശ്വാസികള്‍ പുണ്യറംസാനെ ഹൃദയത്തിലേറ്റി. ഇനി മനസ്സും ശരീരവും ഒരുപോലെ സ്ഫുടംചെയ്തെടുക്കുന്ന പുണ്യനാളുകള്‍. കണ്ണും നാവും ചെവിയുമെല്ലാം അരുതായ്മകളില്‍ നിന്നടര്‍ത്തിയെടുത്ത് ദൈവത്തില്‍മാത്രം…

ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രം

Posted by - Apr 18, 2018, 07:22 am IST 0
ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രം കാസർഗോഡ് ജില്ലയിലെ ബേഡടുക്ക ഗ്രാമപഞ്ചായത്തിൽപ്പെട്ട മോലോതും കാവ് പ്രദേശത്തു സ്ഥിതി ചെയ്യുന്ന അതി പുരാതനമായ ദേവീക്ഷേത്രമാണ് ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രം.…

ശക്തി തന്നെയാണ് ഈശ്വരൻ

Posted by - Apr 26, 2018, 06:53 am IST 0
ആദിയിൽ പ്രപഞ്ചം എല്ലാം  ബീജരൂപ പരാശക്തിൽ ലയിച്ചിരുന്നു.  ഇതിനെ ഭഗാവൻ്റെ  ഹിരണ്യഗർഭമെന്നു പറയുന്നു. വിഷ്ണുഭഗവാൻ യോഗനിദ്രയിലേക്കും പ്രവേശിക്കുന്നു.    പ്രപഞ്ചമെല്ലാം ഭഗവാനിൽ അടങ്ങിയിരുന്നു,. വിറകിൽ അഗ്നിപോലെ വിത്തിൽ…

Leave a comment