"പരോക്ഷപ്രിയ ദേവഃ"

217 0

അയ്യപ്പ തത്ത്വം ഇന്ന് ഏറ്റവും കൂടുതൽ ആരാധിക്കുന്ന ദേവതാ സങ്കൽപമാണ് സ്വാമി അയ്യപ്പന്റെത്. അതുപോലെ തന്നെ വിമർശന വിധേയമായിട്ടുള്ള തുമാണ്,   സ്വാമിഅയ്യപ്പൻ  ഇരിക്കുന്നത് അതും യോഗബന്ധത്തോടും കൂടി പിന്നെ  കൈപിടിച്ചിരിക്കുന്നതോ ചിന്മുദ്രയോടുകൂടി.  പിന്നെ അച്ഛനാണെങ്കിൽ ശിവനും അമ്മ  മഹാവിഷ്ണുവും  ഇങ്ങനെ ഒരു സങ്കൽപം ഭാരതീയ  സംസ്കാരത്തിൽ വേറെ കാണാൻ സാധിക്കുകയില്ല.  ഭരതീയസങ്കൽപത്തിൽ ഇതുപോലെ അരപ്പട്ടകെട്ടിയ രണ്ട് ദേവതാസങ്കൽപം കൂടി കാണാൻ കഴിയും.  യോഗ ദക്ഷിണാമൂർത്തിയും യോഗ നരസിംഹവും, സ്വാമി അയ്യപ്പനും  ഇങ്ങനെ മൂന്ന് സങ്കൽപങ്ങളാണ് ഭരതത്തിൽ അരപട്ടകെട്ടിയിരിക്കുന്നതായി കാണാൻ സാധിക്കുക.

യോഗശസ്ത്രത്തിലേക്ക് കണോടിച്ചാൽ  യോഗനരസിംഹം എന്ന നാമവും , യോഗദക്ഷിണാമൂർത്തി എന്ന നാമവും യോഗത്തിലേക്ക് വിരൽ ചൂണ്ടുന്നു.   അപ്പോൾ യോഗശാസ്ത്രത്തിലേക്ക് ഒന്നു കണ്ണോടിച്ചാൽ ഇത്തരം ആസനത്തെ പറ്റി അവിടെ വിവരിക്കുന്നുണ്ട്. യോഗപട്ടാസനം എന്നാണ്.  അങ്ങനെ  അനേകകാലം  തപസ്സിരിക്കുവാനുള്ള വിശേഷ വിധിയാണ് യോഗപട്ടാസനം.  

അപ്പോൾ യോഗശാസ്ത്രത്തിലേക്ക്   അയ്യപ്പന്റെ പൊരുൾ തേടി പോകാം.  മനുഷ്യശരീരത്തിൽ 72000 നാഡികളുണ്ട് എന്ന് യോഗശാസ്ത്രത്തിൽ കാണാൻ സാധിക്കും . അതിൽ മൂന്നെണ്ണമാണ് പ്രധാനമായിട്ടുള്ളത്, സുഷുമ്ന, ഇഡ, പിംഗളാ എന്നിവയാണ്. ശ്വാസം അകത്തേക്ക് എടുക്കുമ്പോൾ ഇഡാനാഡിയും   പുറത്തേക്ക് പിംഗളാനാഡിയും  പ്രവർത്തിക്കുന്നു എന്ന് യോഗശാസ്ത്രം അനുശാസിക്കുന്നു.  ഇതിൽ പിംഗളാനാഡിയെ പരശിവൻ എന്നും ഇഡാനാഡിയെ മഹാവിഷ്ണു എന്നും യോഗശാസ്ത്രത്തിൽ വിളിക്കുന്നു.  ഇഡാനാഡിയും മഹാവിഷ്ണുമായുള്ള  ബന്ധം വരുന്നത് ഇഡാനാഡിക്ക് ചന്ദ്രനാഡിഎന്ന പേരുണ്ട്, ചന്ദ്രന്റെ സഹോദരിയായ  മഹാലക്ഷ്മിയുടെ പതി മഹാവിഷ്ണു ആയതു കൊണ്ട് ഇഡ നാഡിക്ക് മഹാവിഷ്ണു എന്നു പറയുന്നു. പിംഗളാനാഡി ചൂടുമായി – സൂര്യനുമായി- ബന്ധമുള്ളതുകൊണ്ട് അതു പരമശിവനുമായി അറിയപ്പെടുന്നു.. 

അപ്പോൾ എന്തിനാണ് ഈ നാഡികളെ മഹാവിഷ്ണുവെന്നും  പരമശിവനെന്നും വിളിക്കുന്നത്.  

"പരോക്ഷപ്രിയ ദേവഃ"

എന്നാണ്.  ദേവന്മാർ പരോക്ഷപ്രിയരാണ് നേരിട്ട് ഒരു കാര്യവും പറയില്ല.   അവർ വളഞ്ഞാണ്  കാര്യങ്ങൾ പറയുന്നത്. അപ്പോൾ ഇഡാനാഡിയാണ് മഹാവിഷ്ണു പിംഗളാനാഡിയാണ് പരമശിവൻ. ഇഡയു പിംഗളയും ഒന്നുചേരുമ്പോൾ – പരമശിവനും വിഷ്ണുവും ഒന്നുചേരുമ്പോൾ –   അച്ഛനായ പരമശിവനും അമ്മയായ മഹാവിഷ്ണുവും ഒന്നുചേരുമ്പോൾ അതായത് അകത്തേക്ക് എടുക്കുന്ന ശ്വാസവും പുറത്തേക്ക് എടുക്കുന്ന ശ്വാസവും  ഒന്നാവുമ്പോൾ സുഷുമ്ന എന്ന് മദ്ധ്യനാഡി തുറക്കുന്നു. സുഷുമ്നയുടെ കവാടം തുറന്ന് പ്രാണൻ മുകളിലേക്ക് ഗമിക്കുമ്പോൾ –  അഞ്ച് ആധാരങ്ങളിൽ കൂടി  – അഞ്ച് തത്വങ്ങളിൽ , പൃഥിതത്വം,  ജലതത്ത്വം,  അഗ്നിതത്ത്വം,  വായുതത്ത്വം, ആകശതത്ത്വം ,  (ഭൂമി,വെള്ളം,തീയ്യ്, കാറ്റ്,ആകാശം)  ഈ അഞ്ചിന്റെയും ചേരുവയാണ് പ്രപഞ്ചം. –  പ്രകർഷേണ പഞ്ചീകൃതമാത് പ്രപഞ്ചം –   ഈ അഞ്ചിന്റെയും – മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം,  അനാഹതം,  വിശുദ്ധിചക്രം ഈ അഞ്ചിന്റെയും  അപ്പൻ  ആയി അല്ലെങ്കിൽ നേതാവായി വാഴുന്നവൻ അയ്യപ്പൻ.  ശിവന്റെയും വിഷ്ണുവിന്റെയും സംയോഗത്താൽ അതായത് ഇഡാപിംഗളയുടെ സംയോഗത്താൽ  അകത്തോടും പുറത്തോട്ടും പോകുന്ന ശ്വാസം ഒന്നാകുമ്പോൾ  സുഷുമ്ന നാഡിയുടെ കവാടം തുറന്ന് പ്രാണൻ ഈ അഞ്ച് ആധാരങ്ങളെയും കടന്ന് ഉത്ക്രമിക്കുമ്പോൾ അഞ്ചിന്റെയും അപ്പൻ അയ്യപ്പൻ  എത്ര മനോഹരമായ സങ്ക്ൽപം. ഈ മനോഹര സങ്കൽപമാണ് മഹർഷിമാർ പറഞ്ഞിരിക്കുന്നത്.

  വിശേഷേണ ഗ്രഹിക്കേണ്ടത് വിഗ്രഹം . അപ്പോൾ അയ്യപ്പസ്വാമിയുടെ  ഈ വിഗ്രഹത്തിൽ എന്താണ്ണ് ഗ്രഹിക്കേണ്ടത്..  ദീർഘകാലം തപസ്ചര്യയിൽ മുഴുകുമ്പോൾ ഇഡാപിംഗളകൾ ചേരുകയും പ്രാണൻ (അയ്യപ്പൻ) അഞ്ച് ആധാരങ്ങളെയും കടന്ന് ആജ്ഞാചക്രത്തിൽ നിൽക്കുകയും ചെയ്യും.  അപ്പോൾ ദീർഘകാലം തപസ്സിൽ മുഴുകുമ്പോൾ ഇഡാപിംഗളാ നാഡികളുടെ സംയോഗത്താൽ സുഷമ്ന കവാടം തുറന്ന് പ്രാണൻ അഞ്ച് ആധാരങ്ങളെയും  അയ്യപ്പനാകുവാൻ സാധിക്കുന്നു.  ഈ പഞ്ചഭൂതങ്ങളെയും ജയിച്ചുകഴിഞ്ഞാൽ  – അയ്യപ്പനായികഴിഞ്ഞാൽ –  ജീവാത്മാവിനെയും പരമാത്മാവിനെയും യോജിക്കുന്നു എന്ന് ചിന്മുദ്ര സൂചിപ്പിക്കുന്നു.   അങ്ങനെ ജീവാത്മാവും പ്രമാത്മാവും യോജിക്കുമ്പോൾ പ്രാണൻ  ആജ്ഞാചക്രം ഭേദിച്ച് സഹസ്രാരത്തിൽ എത്തിയിട്ടുണ്ടാവും.   അങ്ങനെ സാധാരണ രീതിയിൽ വ്യവഹരിക്കുന്ന ഒരു മനുഷ്യന് അത്യുന്നതങ്ങളിലെക്ക് എത്തുവാൻ വേണ്ടുന്ന സമ്പ്രദായത്തെ ക്രോഡീകരിച്ച് ഉള്ള ഒരു സങ്കൽപമാണ് അയ്യപ്പൻ.  ജീവാത്മാവും പരമാത്മാവും രണ്ടല്ല ഒന്നാണ്  എന്ന് ആ ചിന്മുദ്ര മനസ്സിലാക്കി തരുന്നു.  അഞ്ച് വിരലുകളുള്ള ജീവികളിൽ മനുഷ്യനുമാത്രമേ തള്ളവിരലും ചൂണ്ടവിരലും  ഒന്നിപ്പിക്കുവാൻ സാധിപ്പിക്കൂ. അപ്പോൾ മനുഷ്യജന്മത്തിലൂടെ മാത്രമേ ജീവാത്മാ പരമാത്മാ ഐക്യം (മോക്ഷം) സാധ്യമാവൂ എന്നു അദ്ദേഹം മനസ്സിലാക്കി തരുന്നു. 

അപ്പോൾ ആ മോക്ഷത്തിലേക്ക് നമ്മൾ എന്തല്ലാം ചെയ്യണം . ദീർഘകാലം തപസ്സിൽ മുഴുകണം  ഇഡാപിംഗളകളിലൂടെ ഒഴുകുന്ന ശ്വാസത്തെ നിയന്ത്രിച്ച്  സുഷുമ്നയിലൂടെ കൊണ്ടുവന്നാൽ അഞ്ചിന്റെയും നാഥനായ ഭൂതനാഥനായ ആ ഗുരുനാഥനെ അയ്യപ്പനെ കാണാം അങ്ങനെ ആ തലത്തിലെത്തിയാൽ ആദ്ദേഹം നമ്മുക്ക്  മനസ്സിലാക്കി തരും ജീവാത്മാവും പരമാത്മാവും  രണ്ടല്ല ഒന്നാണ്.  നീ ഭയപ്പെടേണ്ട നീ അന്വേഷിക്കുന്നത് നിന്നിൽ തന്നെയാണ് സത്യം നീ തന്നെയാണ്.

Related Post

കൊട്ടിയൂർ ക്ഷേത്രം

Posted by - Apr 29, 2018, 08:11 am IST 0
ദക്ഷിണഭാരതത്തിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്, ദക്ഷിണകാശി, തൃച്ചെറുമന്ന എന്നീ പേരുകളിലും അറിയപ്പെടുന്ന ശ്രീ കൊട്ടിയൂർ ക്ഷേത്രം. കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, 108 ശിവാലയങ്ങളിൽ…

നാളികേരം അടിക്കുന്ന വഴിപാട്

Posted by - Apr 19, 2018, 07:18 am IST 0
നാളികേരം അടിക്കുന്ന വഴിപാട് മിക്ക ക്ഷേത്രങ്ങളിലും ഗണപതിഭഗവാന് സങ്കൽപ്പിച്ച് നാളികേരമടിക്കുന്ന വഴിപാട് സർവ്വ സാധാരണമാണല്ലോ ക്ഷേത്രത്തിൽ ഇതിനായി സംവിധാനം ചെയ്തിരിക്കുന്ന  ശിലയിലോ കരിങ്കൽ തറയിലോ നാളികേരമടിക്കുമ്പോൾ ബാഹ്യാവരണമായ…

മുതിര്‍ന്നവരുടെ കാല്‍പാദം തൊട്ടുവണങ്ങുന്നതിന് പിന്നിലെ ഐതിഹ്യം

Posted by - Jun 2, 2018, 11:21 am IST 0
കാല്‍ തൊട്ടു വണങ്ങുന്നതിന് പാദസ്പര്‍ശം എന്നാണ് ഹിന്ദു മിഥോളജിയില്‍ പറയുന്നത്. ഒരു കെട്ടിടത്തിന് അതിന്റെ അടിത്തറ ശക്തിപകരുന്നതുപോലെ മനുഷ്യ ശരീരത്തിന്റെ അടിത്തറയാണ് കാല്‍പാദങ്ങള്‍. ഒരു വ്യക്തിയുടെ ഭാരം…

പുഷ്പാഞ്ജലി അര്‍ച്ചന

Posted by - Mar 13, 2018, 08:23 am IST 0
പുഷ്പാഞ്ജലി അര്‍ച്ചന ഹിന്ദു ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നവരില്‍ "അര്‍ച്ചന-പുഷ്പാഞ്ജലി" എന്നീ വഴിപാടു കഴിക്കാത്തവര്‍ വളരെ വിരളമായിരിക്കും. എല്ലാ ക്ഷേത്രങ്ങളിലും സാധാരണയായി എല്ലാവരും തന്നെ ചെയ്യുന്ന ഒരു വഴിപാടാണ് ഇത്.…

കർക്കടകമാസം തുടങ്ങും മുമ്പേ പ്രത്യേക ഒരുക്കങ്ങൾ വല്ലതും വേണോ? അറിയാം 

Posted by - Jul 6, 2018, 11:11 am IST 0
കർക്കടകാരംഭത്തിന്റെ തലേന്ന് വീടും പരിസരവും ശുചിയാക്കി വൃത്തിഹീനമായ അവശിഷ്ടങ്ങൾ ദൂരെ കളയണം. ചേട്ടയായ ദാരിദ്ര്യത്തെയും, ദുരിതത്തെയും വീടിനു പുറത്താക്കി ശ്രീലക്ഷ്മി ഭഗവതിയെ വീട്ടിലേക്ക് വരണമെന്ന് അപേക്ഷിക്കണം. കർക്കടകം…

Leave a comment