പല പൂജകളിൽ ശക്തിയുടെ (ദേവിയുടെ) മുദ്ര ആയി കാണിക്കുന്നത് യോനി മുദ്ര ആണ്, ഇത് അശ്ലീല ചേഷ്ടകൾ അല്ലേ ?

164 0

പല പൂജകളിൽ ശക്തിയുടെ (ദേവിയുടെ) മുദ്ര ആയി കാണിക്കുന്നത് യോനി മുദ്ര ആണ്, ഇത് അശ്ലീല ചേഷ്ടകൾ അല്ലേ ?

മനുഷ്യരുടെ ഇടയിൽ രണ്ടു തരത്തിലുള്ള നിയമങ്ങൾ ഉണ്ട്, എഴുതപ്പെട്ട നിയമങ്ങളും എഴുതപ്പെടാത്ത നിയമങ്ങളും, നടുവിരൽ ഉയർത്തിക്കാട്ടിയാൽ, മേൽച്ചുണ്ടിനു മേലെ നാക്കു മുട്ടിച്ചാൽ, നടുവിരലും പെരുവിരലും അറ്റം കൂട്ടി മുട്ടിച്ച്  വട്ടത്തിലാക്കി ചുണ്ടിനു മുന്നിൽ കാണിച്ചാൽ അതൊക്കെ അശ്ലീല ചേഷ്ടകളാണെന്നാണ് സമൂഹത്തിൻെറ വിലയിരുത്തൽ. ഇങ്ങനെ കാണിക്കുന്നത് അശ്ലീലം ആണെന്ന് ഏതെങ്കിലും പൂരാണത്തിലോ സംഹിതകളിലോ വേദങ്ങളിലോ പറഞ്ഞിട്ടില്ല അശ്ലീല ചേഷ്ടകളെ പറ്റി വർണ്ണന ഉള്ളതായും അറിവില്ല. ഇത് മനുഷ്യ സമൂഹം തന്നെ അവർക്കു വേണ്ടി കണ്ടെത്തിയതാണ്. അശ്ലീല ചേഷ്ടകൾ എന്തൊക്കെ എന്ന് നിയമപുസ്തകങ്ങളിൽ പരാമർശം ഇല്ലെങ്കിലും അത്തരത്തിലുള്ള ഏതേലും ചേഷ്ടകൾ സ്ത്രീകളോട് കാണിച്ചാൽ കേസെടുക്കാൻ നിയമത്തിൽ വകുപ്പുണ്ട്. 

ആൺപെൺ വർഗ്ഗങ്ങളുടെ ശരീരാവയവങ്ങളിലെ ജനനേന്ദ്രിയം അശ്ലീലം ആണെന്നാണ് പലരുടെയും ധാരണ. അതെന്തുകൊണ്ടാണെന്നു ചോദിച്ചാൽ സമൂഹത്തിൻെറ കാഴ്ച്ചപ്പാട് അങ്ങനെ ആയിപോയി എന്നതാണ് കാരണം. മനുഷ്യൻ മാത്രമാണ് അത്തരം ഒരു ചിന്ത വളർത്തിയെടുത്തത്. ആ ചിന്താധാര പിന്നീട് സമൂഹത്തിൻെറ എഴുതപ്പെടാത്ത  നിയമമായി മാറുകയും ചെയ്തു. ആൺപെൺ ജനനേന്ദ്രിയങ്ങൾ അശ്ലീലം ആണെന്ന ധാരണ അസഭ്യം പറച്ചിലിനും ആ അവയവങ്ങളെ ഉപയോഗിക്കാൻ തുടങ്ങി..

ഇനി സംശയത്തിലേക്കു വരാം. ശാസ്ത്രം തെളിയിച്ച ലിംഗയോനീ സംബന്ധമായ ചില കാര്യങ്ങൾ പറയാം.

പ്രപഞ്ചത്തിലെ ഏറ്റവും ശക്തിയേറിയ ഫോഴ്സ് Involuntary force ആണെന്നാണ് ശാസ്ത്ര ലോകത്തിൻെറ നിഗമനം എന്നാൽ ഇത് എന്താണെന്നോ ഏതാണെന്നോ തുടക്കമേതാണെന്നോ ഒടുക്കമേതാണെന്നോ ആർക്കും നിശ്ചയം ഇല്ല.

എന്നാൽ ശാസ്ത്രലോകം ഒരു കാര്യം തറപ്പിച്ചു പറയുന്നു പ്രപഞ്ചം ഉണ്ടാകുന്നതിനു മുൻപേ നിലനിന്നിരുന്ന ഏക ഫോർസ് ഇതാണ്. ഉൽപ്പത്തിക്ക് കാരണമായ ആദി പദാർഥം  ബഹിർഗമിച്ചതും  ഈ ഫോർസിൽ നിന്നു തന്നെ,

ഈ പറഞ്ഞ ഇൻവോളൻററി ഫോർസ് അതോടൊപ്പം ഉണ്ടായിരുന്നത് എന്ന് അനുമാനിക്കുന്ന Illusory force മായി കൂടിച്ചേർന്നപ്പോളാകാം ഈ പ്രപഞ്ചത്തിനു നിതാനമായ പദാർഥത്തിൻെറ ആദ്യ വിത്ത് അഥവാ ബീജം അഥവാ സീഡ് ഉണ്ടായത് എന്ന് അനുമാനിക്കുന്നു.

ഹിന്ദു ധർമ്മ പ്രകാരം ഇൻവോളൻററി ഫോർസ് എന്നത് ശിവനും ഇല്ല്യൂഷറി ഫോർസ് എന്നത് ശക്തിയും ആണ്. ശാസ്ത്രം പറയുന്നത് ഇപ്രകാരം ആണ്.

''Universe originated when the involuntary force superimposed on this illusory force''

അതായത് ഇൻവോളൻെററി ഫോർസ് ഇല്ലൂഷറി ഫോർസിനു മീതെ സ്ഥാപിക്കപ്പെട്ട സമയത്താണ് സൃഷ്ടി ആരംഭിച്ചതെന്നാണ്.. മോഡുലേഷൻ എന്ന പ്രക്രിയ പോലെ. അതായത് ആദിലിങ്കം ആദിയോനിയിൽ സ്ഥാപിക്കപ്പെട്ട സമയത്തെന്ന് ചുരുക്കം. ആദിലിങ്കത്തിൽ നിന്നും യോനിയിൽ നിക്ഷേപിക്കപ്പെട്ട ബീജം തന്നെയാണ് വളർന്ന് ഭീമാകാരമായ പദാർഥം ആകുകയും അതിഭീമമായ മർദ്ദവും താപവും കാരണം പൊട്ടിത്തെറിച്ച് പ്രപഞ്ചം ഉണ്ടായതും, ഇതാണ് ആധുനിക ശാസ്ത്രം ചിട്ടപ്പെടുത്തിയ 

''മഹാവിസ്ഫോടന സിദ്ധാന്തം''. (ഗൂഗിളിൽ കിട്ടും)

ഖുറാനോ ബൈബിളോ ഇങ്ങനെ ഒരു സ്ഫോടനത്തെ പറ്റി എവിടെയും പറഞ്ഞിട്ടില്ല. എന്നാൽ ശാസ്ത്രം അംഗീകരിക്കുന്നത് ഇതാണ്, അവിടെയാണ് സനാതന ധർമ്മത്തിൻെറ മഹത്വവും. ഇപ്രകാരം വിസ്ഫോടന ഫലമായി ഉണ്ടായ മഹാപ്രപഞ്ചമാണ് മൃത്യു സംസാരസാഗരം അഥവാ  മായയാൽ വ്യാപരിക്കപ്പെട്ട അണ്ടകടാഹം അഥവാ വിഷ്ണു മായ.

സംശയം വേണ്ട ഹിന്ദു ദേവതാ സങ്കൽപത്തിലെ ഭഗവാൻ വിഷ്ണു തന്നെ ആണ് ഈ പ്രപഞ്ചം. ഭഗവത് ഗീതയിൽ പ്രപഞ്ചമാകുന്ന തൻെറ ശരീരം അർജ്ജുനന് ഭഗവാൻ കാട്ടിക്കൊടുക്കുന്നുണ്ട്. ആധുനിക ശാസ്ത്രം ഈ ദേവതാ സങ്കൽപത്തിന് നൽകിയ പേര് Semivoluntary force എന്നാണ്. ഈ പ്രപഞ്ചം അധവാ Semivoluntary force കുടികൊള്ളുന്നത് Involuntary force ൽ ആണ്. അതിനെ തൊടാനോ പ്രദക്ഷിണം വക്കാനോ ഒരു ശക്തിക്കും സാധ്യമല്ല. ഇത് സയൻസിൻെറ കണ്ടെത്തലാണ്. അതാണ് ശിവക്ഷേത്രങ്ങളിൽ പൂർണ്ണപ്രദക്ഷിണം ആരും  നടത്താത്തത്. പ്രപഞ്ചം ഉണ്ടായ ശേഷം അതിൻെറ ഏറ്റവും പ്രധാന അടിസ്ഥാന ഘടകങ്ങളായ മൂന്നു സംഗതികൾ ഉണ്ടായതായി ശാസ്ത്രം പറയുന്നു. അവ  തമോ ഗർത്തങ്ങൾ നക്ഷത്രങ്ങൾ  പിന്നെ ഗ്രഹങ്ങൾ എന്നിവയാണ്.. പ്രപഞ്ചത്തിലെ മറ്റു വസ്തുക്കളൊക്കെ ഇപ്പറഞ്ഞ പ്രധാന ഘടകങ്ങളിൽ നിന്നും ഉദ്ഭവിച്ചവയോ വകഭേദങ്ങളോ ആണ്. ഇത് പണ്ടേക്കു പണ്ടേ ഹൈന്ദവ ധർമ്മത്തിൽ വെളിപ്പെടുത്തിയിട്ടുള്ളതാണ്. പ്രപഞ്ചം അധവാ വിഷ്ണുവിൻെറ മൂന്ന് വകഭേദങ്ങൾ അവ ഇപ്രകാരം ആണ് കർണ്ണോദകസായി വിഷ്ണു അഥവാ മഹാവിഷ്ണു ഗർഭോദകസായി വിഷ്ണു അഥവാ നാരായണൻ പിന്നെ ശിരോദകസായി വിഷ്ണു അഥവാ വാസുദേവൻ എന്നിവരാണ് അവ. യഥാക്രമം ശാസ്ത്രം പ്രദിപാദിച്ച തമോ ഗർത്തങ്ങൾ നക്ഷത്രങ്ങൾ പിന്നെ ഗ്രഹങ്ങൾ എന്നിവ. തമോഗർത്തങ്ങൾ പ്രപഞ്ചത്തിലെ വിനാശകാരികളാണെന്നാണ് ശാസ്ത്രം പറയുന്നത്. എന്തിനെയും വിഴുങ്ങുന്ന വസ്തു. സനാതന ധർമ്മത്തിൽ ദുഷ്കർമ്മികളെ കൊന്നൊടുക്കാനായി അഥവാ വിഴുങ്ങാനായി കർണ്ണോദകസായി വിഷ്ണു അവതാരം കൈക്കൊള്ളുന്നത് പണ്ടേ എഴുതി വച്ചിട്ടുള്ളതാണ്. അടുത്തത് ഗർഭോദകസായി വിഷ്ണു പ്രകാശം പരത്തുന്ന നക്ഷത്രങ്ങൾ. ഗർഭോദകസായിയുടെ ചുമതല ബ്രഹ്മാവ് അഥവാ  Voluntary force അഥവാ പ്രകാശോർജ്ജത്തെ  നാഭിയിൽ നിന്നും ഗർഭം ധരിക്കുക എന്നതാണ് അതായത് ജീവ സൃഷ്ടിക്ക് കാരണമായ പ്രകാശത്തെ ഉണ്ടാക്കുക. പ്രകാശമാണല്ലോ ജീവജാലങ്ങളുടെ ഊർജ്ജത്തിന് അടിസ്ഥാനം.. മൂന്നാമത്തെ ശിരോദകസായി വിഷ്ണു അഥവാ വാസുദേവനാണ് ജീവഗ്രഹങ്ങളുടെ പരിപാലകൻ. മൂലകങ്ങളും വായുവും ഭക്ഷണവും ജലവും സുഖഃദുഖങ്ങളും എല്ലാം നിയന്ത്രിക്കുന്ന ഘടകം. ഗർഭോദകസായി വിഷ്ണുവിൻെറ ഓരോ ശ്വാസോച്ഛ്വാസത്തിലും ഓരോ ബ്രഹ്മാവ് ജനിക്കുകയും മരിക്കുകയും ചെയ്യുന്നു,ബ്രഹ്മാവിൻെറ ജീവകാലത്തു മാത്രമാണ് പ്രപഞ്ചത്തിൽ ജീവൻ നില നിൽക്കുന്നത്. ഗർഭോദകസായി വിഷ്ണു നിശ്വസിക്കുമ്പൊ ബ്രഹ്മാവ് പിറക്കുകയും ശ്വസിക്കുമ്പൊ മരണപ്പെടുകയും ചെയ്യുന്നു. ഗർഭോദകസായി വിഷ്ണു ശ്വസിക്കുവാൻ എടുക്കുന്ന സമയം 311 ട്രില്ല്യൺ 40 ബില്ല്യൺ മാനവ വർഷമാണ്, നിശ്വാസത്തിനും അതേസമയം തന്നെ..

        

ബ്രഹ്മാവിൻെറ മരണശേഷം കൽക്കിയാൽ സമസ്ത ജീവനും സംഹരിക്കപ്പെടും. എന്നാൽ പ്രപഞ്ചം അതേപടി നിൽക്കും വീണ്ടും നിശ്വസിക്കുമ്പോൾ പുതിയ ബ്രഹ്മാവ് ഉദയം ചെയ്യുകയും സൃഷ്ടി ആരംഭിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒടുവിൽ  മഹാവിഷ്ണുവിൻെറ ആയുസ് പൂർണ്ണമാകുമ്പോളാണ് ഇൻവോളൻററി ഇല്ല്യൂഷറി ഫോഴ്സുകൾ വേർപിരിയുന്നത്  അഥവാ യോനിയിൽ സ്ഥാപിതമായ ലിംഗം വേർപെട്ട് ശിവ ശക്തിമാർ സ്വതന്ത്രരാകുന്നതും സംഹാരം എന്ന പ്രക്രിയ ആരംഭിക്കുന്നതും. ഘോരമായ ആ താണ്ടവ പ്രക്രിയയിൽ പ്രപഞ്ചം അഥവാ വിഷ്ണുമായ സംഹരിക്കപ്പെടുകയും പ്രപഞ്ചത്തിലെ എല്ലാ അടിസ്ഥാന നിയമങ്ങളും ആ ജിജാൻറ്റിക് സംഹാര താണ്ടവ പ്രക്രിയയിൽ പരാജയപ്പെടുകയും ചെയ്യും.

''സർവ്വ നാശം''

അതിനു ശേഷം ശിവ ശക്തിമാർ അടുത്ത ഒരു വൈഷ്ണവായുസ് മുഴുവൻ വെവ്വേറെയായി കൊടും ശൂന്യതയിൽ സമാധിസ്തരാകുന്നു. പിന്നെയും ഒരു വൈഷ്ണവായുസ് പൂർത്തിയായ ശേഷം പിന്നെയും ഇവ കൂടിച്ചേരുകയും വീണ്ടും പ്രപഞ്ചം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇത് ഒരു സൈക്ക്ലിക് പ്രോസസ് ആണ്. ശാസ്ത്രലോകം ഏറെക്കുറെ ഈ സത്യം അംഗീകരിക്കുകയും ഇപ്പോളും ഗവേഷണത്തിൽ തുടരുകയും ചെയ്യുന്നുണ്ട്. ശാസ്ത്രം പൂർണ്ണമായും അംഗീകരിച്ച് ഇത് പരിപൂർണ്ണസത്യം ആണെന്ന് പ്രദിപാദിക്കുന്ന കാലം വിദൂരമല്ല. അന്യമതം എഴുതി ഉണ്ടാക്കിയവർക്ക് ഇത്രയൊന്നും ചിന്തിക്കാനുള്ള കഴിവ് ഇല്ലാത്തതിനാലാണ്. അവർ ഭൂമി പരത്തി കൊടുത്തു എന്നും നക്ഷത്രങ്ങളെ കൈവെള്ളയിൽ ഇട്ട് ഉരുട്ടി എന്നും സ്വർഗ്ഗത്തിൽ മദ്യത്തിൻെറ പുഴയും പെണ്ണുങ്ങളെയും മറ്റും ഉണ്ടാക്കി എന്നും നരകത്തിൽ തീച്ചട്ടിയിൽ വറുക്കും എന്നൊക്കെയുള്ള ശുദ്ധ തോന്നിവാസങ്ങൾ എഴുതി സ്വാർഥതാൽപര്യത്തിനു വേണ്ടി മനുഷ്യനെ പേടിപ്പിച്ച് മതം വളർത്തിയത്. അതുകൊണ്ട് അവർക്കും യുക്തിവാദി അധിക പ്രസംഗികൾക്കും പിന്നെ ചകാക്കൻമാർക്കും ലിംഗം യോനി എന്നൊക്കെ കേൾക്കുമ്പൊ ബേജാറും ചൊറിയും ചിരങ്ങും കൃമികടിയുമൊക്കെ തോന്നും സ്വാഭാവികം.

ശിവശക്തൈക്യരൂപിണെ (ലിംഗ യോനീ സംയുക്ത രൂപം)  നമഃ ചൊല്ലി ഇമ്മാതിരി  കൈമുദ്രകൾ  കാട്ടാറുണ്ട്.. പവിത്രമായ ആ പ്രക്രിയയെ കൈമുദ്രയാൽ  സ്തുതിക്കുന്ന പ്രക്രിയ. അറിവില്ലായ്മ ഒരു കുറ്റമല്ല പക്ഷെ ഒന്ന് കാണുമ്പോൾ അത് എന്താണെന്ന് മറ്റുള്ളവരോട് അതായത് അറിയാവുന്നവരോട് മാന്യമായ രീതിയിൽ ചോദിക്കണമായിരുന്നു. ആർഷഭാരത ആഭാസം എന്നും പറഞ്ഞ് കളിയാക്കലുകൾ വീണ്ടും തുടരട്ട, ഇപ്പൊ അതാണല്ലോ ചിലരുടെ വയറ്റിപിഴപ്പ്.

Related Post

അഘോരശിവന്‍

Posted by - Apr 24, 2018, 09:56 am IST 0
അഘോരശിവന്‍ അഘോരമൂര്‍ത്തിയായ ശിവന്‍. അഘോരന്‍ എന്നതിന് ഘോരനല്ലാത്തവന്‍, അതായത് സൗമ്യന്‍ എന്നും യാതൊരുവനെക്കാള്‍ ഘോരനായി മറ്റൊരുവന്‍ ഇല്ലയോ അവന്‍, അതായത് ഏറ്റവും ഘോരന്‍, എന്നും രണ്ടു വ്യുത്പത്തികളുണ്ട്.…

ആരാണ് വൈദ്യന്‍?

Posted by - Mar 17, 2018, 08:04 am IST 0
ആരാണ് വൈദ്യന്‍? ആയുര്‍വേദം പഠിച്ചവനെ ആയുര്‍വേദി എന്നോ ആയുര്‍വൈദികന്‍ എന്നോ ചികിത്സകന്‍ എന്നോ അല്ല ഭാരതീയസംസ്കാരത്തില്‍ വിളിക്കുന്നത്‌. “വൈദ്യന്‍” എന്നാണ്. മലയാളികള്‍ക്ക്  മനസ്സിലാകുന്ന ഭാഷയില്‍ തര്‍ജ്ജമ ചെയ്താല്‍…

അനന്തേശ്വര വിനായക ക്ഷേത്രം

Posted by - Apr 16, 2018, 07:04 am IST 0
അനന്തേശ്വര വിനായക ക്ഷേത്രം മധുർ ക്ഷേത്രം കാസർഗോഡ് പട്ടണത്തിൽനിന്നും 8 കിലോമീറ്റർഅകലെയാണ്. ചന്ദ്രഗിരിപ്പുഴയുടെപോഷകനദിയായ പയസ്വിനിപ്പുഴയുടെ കരയിലാണ്ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.മധൂർ ശ്രീ മദനന്തേശ്വര സിദ്ധിവിനായ കക്ഷേത്രം ഒരുശിവക്ഷേത്രമാണെങ്കിലും ഗണപതിയുടെപേരിൽ…

വിഗ്രഹത്തിന്റെ ഫോട്ടോ എടുക്കരുത്: കാരണം ഇതാണ് 

Posted by - Jul 1, 2018, 08:28 am IST 0
ശ്രീകോവിലിലുള്ള മൂലവിഗ്രഹം താന്ത്രികവിധി അനുസരിച്ച് പ്രാണപ്രതിഷ്ഠ നടത്തപ്പെട്ടതാണ്. തന്മൂലം വിഗ്രഹത്തിന് പ്രാണശക്തിയുണ്ടെന്നാണ് വിശ്വാസം. വിഗ്രഹത്തിൽ നിന്ന് എടുക്കപ്പെട്ട ഛായയോ നിഴലോ ആണ് ഫോട്ടോയെന്ന് പറയാം. ആ നിലയ്ക്ക്…

പുനർജന്മം

Posted by - Mar 10, 2018, 11:17 am IST 0
പുനർജന്മം ഒരു സത്യമാണ്.  അഥവാ നിങ്ങളിത് വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾക്കും പുനർജനിക്കേണ്ടതാണ്.  ഇത് വിശ്വ മഹാ നാടകത്തിലെ കർമ്മനിയോഗങ്ങളുടെ അനിവാര്യതയാണ്.. പ്രപഞ്ച നിലനിൽപ്പിന്‍റെ താളാത്മകതയുടെ ഭാഗമാണ്. എന്തുകൊണ്ടാണ്…

Leave a comment