വിഗ്രഹത്തിന്റെ ഫോട്ടോ എടുക്കരുത്: കാരണം ഇതാണ് 

124 0

ശ്രീകോവിലിലുള്ള മൂലവിഗ്രഹം താന്ത്രികവിധി അനുസരിച്ച് പ്രാണപ്രതിഷ്ഠ നടത്തപ്പെട്ടതാണ്. തന്മൂലം വിഗ്രഹത്തിന് പ്രാണശക്തിയുണ്ടെന്നാണ് വിശ്വാസം. വിഗ്രഹത്തിൽ നിന്ന് എടുക്കപ്പെട്ട ഛായയോ നിഴലോ ആണ് ഫോട്ടോയെന്ന് പറയാം. ആ നിലയ്ക്ക് അതിനും ചെറിയൊരംശം ശക്തിയുണ്ട്. അതുകൊണ്ട് ആഗമവിധി അനുസരിച്ച് ഫോട്ടോ എടുക്കുന്നത് ദോഷംതന്നെയാകുന്നു. എന്നാൽ വിഗ്രഹത്തിൻറെ ചിത്രം വരച്ചു വെയ്ക്കുന്നതിന്ന് വിരോധമില്ല. ശീവേലിവിഗ്രഹത്തിൻറെ ഫോട്ടോ എടുക്കുന്നതിന്ന് വിലക്ക് കല്പിച്ച് കാണുന്നില്ല. 

എന്നാൽ കൊടിമരത്തിനും ശ്രീകോവിലിനും സമീപത്തുവെച്ച് ഫോട്ടോ എടുക്കരുതെന്ന് പറയപ്പെടുന്നു. അവിടെ അനേകം ദേവതാശക്തികളെ മന്ത്രപുരസ്സരം പ്രതിഷ്ഠിച്ചതുകൊണ്ടായിരിക്കും അങ്ങനെ പറയപ്പെടുന്നത്. അതുകൊണ്ടാണല്ലോ ധ്വജത്തെയും വന്ദിച്ച് തൊഴുത് ദേവനെ വന്ദിക്കുന്ന ആചാരം ഉണ്ടായിട്ടുള്ളത്. ശീവേലി വിഗ്രഹത്തിൽ മൂല വിഗ്രഹത്തിലെ ശക്തി ആവാഹിച്ചിട്ടാണ് പുറത്തു എഴുന്നുള്ളിക്കുന്നത് അപ്പോൾ ആ ഫോട്ടോ എടുക്കുന്നതും ശരിയാണന്നു തോന്നുന്നില്ല. മിക്കവാറും ക്ഷേത്രങ്ങളിൽ ഫോട്ടോഗ്രാഫി നിരോധിക്കുവാൻ കാരണവും ഇതാണ്.

കടപ്പാട് : ചെങ്ങന്നൂർ ടെംപിൾ ഗ്രൂപ്പ്

Related Post

ശ്രീശങ്കരാചാര്യരുടെ ഭജ ഗോവിന്ദം

Posted by - Apr 1, 2018, 09:33 am IST 0
ശ്രീശങ്കരാചാര്യരുടെ ഭജ ഗോവിന്ദം കസ്‌ത്വം കോഹം കുത ആയാത: കാ മേ ജനനീ കോ മേ താത: ഇതി പരിഭാവയ സര്‍വമസാരം വിശ്വം തൃക്ത്വാ സ്വപ്‌നവിചാരം നീ ആരാണ്‌?…

"ശംഭോ മഹാദേവ"

Posted by - Mar 8, 2018, 10:26 am IST 0
"പടിയാറും" കടന്നവിടെച്ചെല്ലുമ്പോള്‍ ശിവനെ കാണാകും ശിവശംഭോ….." ഏതാണ് ആ ആറ് പടികള്‍? "വലിയൊരു കാട്ടീലകപ്പെട്ടേ ഞാനും വഴിയും കാണാതെയുഴലുമ്പോള്‍ വഴിയില്‍ നേര്‍വഴി അരുളേണം നാഥാ തിരുവൈക്കം വാഴും…

കാവ് എന്തിനാണ്?

Posted by - Mar 5, 2018, 10:30 am IST 0
കാവ് എന്തിനാണ്? കാവിൽ പൂജയും, നാഗാരാധനയും കേരളത്തിൽ സർവ്വസാധാരണമാണ്. നിർഭാഗ്യവശാൽ ഇത് എന്തിനാണെന്ന് അറിയാതെയാണ് കാര്യങ്ങൾ ചെയ്യുന്നത്. കാവുകൾ Natural Ecosyടtem ആണ്. അവിടെ പൊഴിഞ്ഞു വീഴുന്ന…

കൊട്ടിയൂർ ക്ഷേത്രം

Posted by - Apr 29, 2018, 08:11 am IST 0
ദക്ഷിണഭാരതത്തിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്, ദക്ഷിണകാശി, തൃച്ചെറുമന്ന എന്നീ പേരുകളിലും അറിയപ്പെടുന്ന ശ്രീ കൊട്ടിയൂർ ക്ഷേത്രം. കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, 108 ശിവാലയങ്ങളിൽ…

ദീർഘായസ്സിനായി വിവാഹം നടക്കുന്ന ക്ഷേത്രം -തമിഴ് നാട്ടിലെ മൈലാടും തുറക്ക് സമീപത്തെ തിരുക്കടുയുർ  ക്ഷേത്രം

Posted by - Apr 4, 2018, 08:49 am IST 0
ദീർഘായസ്സിനായി വിവാഹം നടക്കുന്ന ക്ഷേത്രം -തമിഴ് നാട്ടിലെ മൈലാടും തുറക്ക് സമീപത്തെ തിരുക്കടുയുർ  ക്ഷേത്രം പാലാഴി മഥനത്തിൽ  ലഭിച്ച  അമൃത്  ഗണേശനെ സ്മരിക്കാതെ  കഴിക്കാൻ തുനിഞ്ഞ  ദേവന്മാരെ…

Leave a comment