"ശംഭോ മഹാദേവ"

177 0

"പടിയാറും" കടന്നവിടെച്ചെല്ലുമ്പോള്‍ ശിവനെ കാണാകും ശിവശംഭോ….."

ഏതാണ് ആ ആറ് പടികള്‍?

"വലിയൊരു കാട്ടീലകപ്പെട്ടേ ഞാനും വഴിയും കാണാതെയുഴലുമ്പോള്‍

വഴിയില്‍ നേര്‍വഴി അരുളേണം നാഥാ തിരുവൈക്കം വാഴും ശിവശംഭോ…

ശിവ ശംഭോശംഭോ, ശിവ ശംഭോശംഭോ, ശിവ ശംഭോശംഭോ ശിവ ശംഭോ

ശിവ ശംഭോശംഭോ, ശിവ ശംഭോശംഭോ, തിരുവൈക്കം വാഴും ശിവശംഭോ….

എളുപ്പമായുള്ള വഴിയെക്കാണുമ്പോള്‍ ഇടയ്ക്കിടെ "ആറു പടിയുണ്ട്"

"പടിയാറും" കടന്നവിടെച്ചെല്ലുമ്പോള്‍ ശിവനെ കാണാകും ശിവശംഭോ….."

 "ഏതാണ് ആ ആറ് പടികള്‍?"

മനുഷ്യന് സുഖാവസ്ഥ കൈവരാന്‍ ഷഡാധാരങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട്. ഒരു നൂലില്‍ കോര്‍ത്ത മുത്തുമണികള്‍ പോലെ കൃശമായ സുഷുമ്നാനാഡിക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ആറ് ശക്തികേന്ദ്രങ്ങളെയാണ് ഷഡാധാരങ്ങള്‍ എന്ന് പറയുന്നത്. ഷഡാധാരങ്ങള്‍ ആറെണ്ണമാകുന്നു. അവ:

1) മൂലാധാരം (ഗുദത്തിനും ലിംഗ-യോനിയ്ക്കും മദ്ധ്യേയായി സുഷുമ്നാനാഡിക്കുള്ളില്‍)

2) സ്വാധിഷ്ഠാനം (ലിംഗ-യോനീ സ്ഥാനത്തിനും പുറകില്‍)

3) മണിപൂരകം (നാഭിയ്ക്ക് പുറകില്‍)

4) അനാഹതം (വയറും നെഞ്ചും കൂടിച്ചേരുന്ന ഭാഗത്തിന് പുറകില്‍)

5) വിശുദ്ധി (തൊണ്ടക്കുഴിയ്ക്ക് പുറകില്‍)

6) ആജ്ഞ (ഭ്രൂമദ്ധ്യത്തിന് പുറകില്‍, നട്ടെല്ല് അവസാനിക്കുന്ന ഭാഗം)

എന്നിവയാകുന്നു.

ഈ സുഷുമ്നാനാഡിയും ഷഡാധാരങ്ങളും കീറിമുറിച്ച് കണ്ടുപിടിക്കാന്‍ കഴിയാത്തത്ര ചെറുതാണ്. സുഷുമ്നാനാഡിയുടെ വലിപ്പം തലനാരിഴയുടെ ആയിരത്തിലൊന്ന് മാത്രമാകുന്നു. മനുഷ്യശരീരത്തില്‍ 1,72,000 (ഒരു ലക്ഷത്തി എഴുപത്തി രണ്ടായിരം) യോഗനാഡികള്‍. ഇവയില്‍ 72,000 യോഗനാഡികള്‍ സുഷുമ്നാനാഡിയിലുള്ള ആറ് ശക്തികേന്ദ്രങ്ങളിലായി 1440 നാഡികള്‍ വീതം 50 കൂട്ടങ്ങളായി വന്നുചേരുന്നു.

ഈ ശക്തികേന്ദ്രങ്ങളാണ് 'ഷഡാധാരങ്ങള്‍' എന്നറിയപ്പെടുന്ന മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിവ. ബാക്കി ഒരു ലക്ഷം യോഗനാഡികളില്‍ പ്രപഞ്ചരഹസ്യം ആലേഖനം ചെയ്തിരിക്കുന്നു.യോഗനാഡീസമൂഹം ആധാരചക്രത്തില്‍ ചേരുന്നതിനെ ഇതളുകള്‍ എന്നാണ് പറയുന്നത്.

മൂലാധാരത്തില്‍ നാലും, സ്വാധിഷ്ഠാനത്തില്‍ ആറും, മണിപൂരകത്തില്‍ പത്തും, അനാഹതത്തില്‍ പന്ത്രണ്ടും, വിശുദ്ധിയില്‍ പതിനാറും, ആജ്ഞയില്‍ രണ്ടും കൂട്ടങ്ങളുമാണ് വന്നുചേരുന്നത്.

ഓരോ ആധാരചക്രങ്ങള്‍ക്കും പ്രത്യേക നിറവും, പഞ്ചഭൂതവും, നവഗ്രഹവും, ദേവതകളുമുണ്ട്. ഈ ആധാരചക്രങ്ങളിലെ നാഡീസമൂഹത്തിലേക്ക് ശക്തി പകരുമ്പോള്‍ മുഴങ്ങിക്കേള്‍ക്കുന്ന ശബ്ദത്തെ ആധാരമാക്കിയാണ് സംസ്കൃതഭാഷ ഉണ്ടാക്കിയിരിക്കുന്നത്.

മൂലാധാരം ഭൂമിതത്വമാകുന്നു. സ്വാധിഷ്ഠാനം ജലതത്വമാകുന്നു. മണിപൂരകം അഗ്നിതത്വമാകുന്നു. അനാഹതം വായൂതത്വമാകുന്നു. വിശുദ്ധി ആകാശതത്വമാകുന്നു. ആജ്ഞ മന:തത്വമാകുന്നു.

ജീവശക്തി സുഷുമ്നയിലൂടെ മേല്‍പ്പോട്ടുയര്‍ന്ന്‍ മേല്‍പ്പറഞ്ഞ തത്വങ്ങളെ മുഴുവന്‍ ഭേദിച്ച് സഹസ്രാരപത്മത്തിലെ സ്ഫടികലിംഗവിജനത്തില്‍ വസിക്കുന്ന സദാശിവനോട് ക്രീഡയ്ക്കായി എത്തിച്ചേര്‍ന്ന് ലയം പ്രാപിക്കുന്നു. എന്തെന്നാല്‍, ശിവശക്തികളുടെ സ്ഥൂലപരിണാമമാണ് നമ്മുടെയീ പ്രപഞ്ചം.

പ്രയാസമെന്ന് തോന്നാവുന്ന അവസ്ഥയില്‍ എളുപ്പമാര്‍ഗ്ഗമായി ഭഗവാന്‍ പരമശിവനിലേക്ക് എത്താനാകുന്നവയാണ് 'ആറ് പടികളായ' ഷഡാധാരങ്ങള്‍.

"ശംഭോ മഹാദേവ"

Related Post

കർക്കടകമാസം തുടങ്ങും മുമ്പേ പ്രത്യേക ഒരുക്കങ്ങൾ വല്ലതും വേണോ? അറിയാം 

Posted by - Jul 6, 2018, 11:11 am IST 0
കർക്കടകാരംഭത്തിന്റെ തലേന്ന് വീടും പരിസരവും ശുചിയാക്കി വൃത്തിഹീനമായ അവശിഷ്ടങ്ങൾ ദൂരെ കളയണം. ചേട്ടയായ ദാരിദ്ര്യത്തെയും, ദുരിതത്തെയും വീടിനു പുറത്താക്കി ശ്രീലക്ഷ്മി ഭഗവതിയെ വീട്ടിലേക്ക് വരണമെന്ന് അപേക്ഷിക്കണം. കർക്കടകം…

നാളികേരം അടിക്കുന്ന വഴിപാട്

Posted by - Apr 19, 2018, 07:18 am IST 0
നാളികേരം അടിക്കുന്ന വഴിപാട് മിക്ക ക്ഷേത്രങ്ങളിലും ഗണപതിഭഗവാന് സങ്കൽപ്പിച്ച് നാളികേരമടിക്കുന്ന വഴിപാട് സർവ്വ സാധാരണമാണല്ലോ ക്ഷേത്രത്തിൽ ഇതിനായി സംവിധാനം ചെയ്തിരിക്കുന്ന  ശിലയിലോ കരിങ്കൽ തറയിലോ നാളികേരമടിക്കുമ്പോൾ ബാഹ്യാവരണമായ…

അഘോരശിവന്‍

Posted by - Apr 24, 2018, 09:56 am IST 0
അഘോരശിവന്‍ അഘോരമൂര്‍ത്തിയായ ശിവന്‍. അഘോരന്‍ എന്നതിന് ഘോരനല്ലാത്തവന്‍, അതായത് സൗമ്യന്‍ എന്നും യാതൊരുവനെക്കാള്‍ ഘോരനായി മറ്റൊരുവന്‍ ഇല്ലയോ അവന്‍, അതായത് ഏറ്റവും ഘോരന്‍, എന്നും രണ്ടു വ്യുത്പത്തികളുണ്ട്.…

ദൈവം എല്ലായിടത്തുമില്ലേ, പിന്നെന്തിന് അമ്പലത്തിലും, പള്ളികളിലും പോകണം.?

Posted by - Apr 7, 2018, 07:08 am IST 0
ദൈവം എല്ലായിടത്തുമില്ലേ, പിന്നെന്തിന് അമ്പലത്തിലും, പള്ളികളിലും പോകണം.? ഈ ചോദ്യം ഒരു സന്യാസിവര്യനോട് ഒരാള്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം ഒരു മറുചോദ്യം ഉന്നയിച്ചു… “കാറ്റ് എല്ലയിടത്തുമില്ലേ പിന്നെന്തിന്…

കൊട്ടിയൂർ ക്ഷേത്രം

Posted by - Apr 29, 2018, 08:11 am IST 0
ദക്ഷിണഭാരതത്തിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്, ദക്ഷിണകാശി, തൃച്ചെറുമന്ന എന്നീ പേരുകളിലും അറിയപ്പെടുന്ന ശ്രീ കൊട്ടിയൂർ ക്ഷേത്രം. കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, 108 ശിവാലയങ്ങളിൽ…

Leave a comment