ശ്രീശങ്കരാചാര്യരുടെ ഭജ ഗോവിന്ദം
കസ്‌ത്വം കോഹം കുത ആയാത:
കാ മേ ജനനീ കോ മേ താത:
ഇതി പരിഭാവയ സര്‍വമസാരം
വിശ്വം തൃക്ത്വാ സ്വപ്‌നവിചാരം
നീ ആരാണ്? ഞാന്‍ ആരാണ്? ഞാന്‍ എവിടെ നിന്നു വന്നു? അമ്മ ആരാണ്? അച്ഛന്‍ ആരാണ്? ജ്ഞാനബുദ്ധിയിലൂടെ തിരിച്ചറിവു നേടിയാല്‍ ഇതെല്ലാം ഒരു സ്വപ്‌നവിചാരമാണെന്നു മനസ്സിലാകും. മായയിലൂടെ സൃഷ്‌ടിക്കപ്പെട്ട സംസാരദു:ഖത്തിന്റെ ഹേതുവാണ് ഇത്തരം ബന്ധനങ്ങള്‍. മഹാജ്ഞാനത്തിലൂടെ ഇതു തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ ഈ മായയില്‍ നിന്നും മുക്തി നേടാനാകും
ഹരി ഓം